വിക്രമിന്റെ സാമി സ്‌ക്വയര്‍ റിലീസിങ്ങിനൊരുങ്ങുന്നു! ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്! കാണൂ
ചിയാന്‍ വിക്രമിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് സാമി സ്‌ക്വയര്‍. 2003ല്‍ പുറത്തിറങ്ങിയ വിക്രമിന്റെ തന്നെ സാമിയുടെ രണ്ടാം ഭാഗമാണിത്. സാമിയുടെ ആദ്യ ഭാഗമൊരുക്കിയ ഹരി തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് വിക്രം എത്തുന്നത്.
ആറുസാമി,രാമസാമി എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ വിക്രം എത്തുന്നത്. വിക്രമിന്റെ വിജയ ചിത്രങ്ങളിലൊന്നായ സാമിക്ക് രണ്ടാം ഭാഗം വരുമ്പോള്‍ അതിന് വലിയ സ്വീകാര്യത ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഏറെ നാളുകള്‍ക്ക് ശേഷം വിക്രം പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് സാമി സ്‌ക്വയര്‍. ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് വിക്രമിന്റെ നായികയായി എത്തുന്നത്.

റിലീസീങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹമാധ്യങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് ട്രെയിലറിലുളളത്. സാമി 2വില്‍ വിക്രമിന്റെ വില്ലന്‍ വേഷത്തിലാണ് ബോബി സിംഹ എത്തുന്നത്. ഇരുതാരങ്ങളുടെയും പ്രകടനം തന്നെയാണ് സിനിമാ പ്രേമികള്‍ ഉറ്റുനോക്കുന്നത്. കോമഡി നമ്പറുകളുമായി ഹാസ്യ താരം സൂരിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പ്രഭു, ജോണ്‍ വിജയ്,ഐശ്വര്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കിടിലന്‍ ആക്ഷന്‍ രംഗങ്ങളും വിക്രമിന്റെ പഞ്ച് ഡയലോഗുകളുമായിരിക്കും സാമിയുടെ രണ്ടാം ഭാഗത്തിന്റെ പ്രധാന സവിശേഷതകള്‍. തമീന്‍സ് ഫിലിംസിന്റെ ബാനറലില്‍ ഷിബു തമീന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബിഗ് ബഡ്ജറ്റിലാണ് സാമിയുടെ രണ്ടാം ഭാഗം അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. ശങ്കര്‍ സംവിധാനം ചെയ്ത ഐ എന്ന സിനിമയ്ക്കു ശേഷം വലിയ വിജയ ചിത്രങ്ങളില്ലാത്ത വിക്രമിന് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് സാമിയുടെ രണ്ടാം ഭാഗം.


Click it and Unblock the Notifications











