തിയ്യേറ്ററുകള്‍ പൊളിച്ചടുക്കാന്‍ വിക്രമിന്റെ ആറുസാമിയെത്തുന്നു! സാമി 2 ട്രെയിലര്‍ പുറത്ത്! കാണൂ

By Midhun

ചിയാന്‍ വിക്രമിന്റെ കരിയറിലെ വിജയ ചിത്രങ്ങളിലൊന്നാണ് 2003ല്‍ പുറത്തിറങ്ങിയ സാമി. ഹരി സംവിധാനം ചെയ്ത ചിത്രത്തില്‍ ആറു സാമിയെന്ന പോലീസ് ഓഫീസറുടെ വേഷത്തിലായിരുന്നു വിക്രം എത്തിയിരുന്നത്. ആക്ഷന്‍ സിനിമയായി പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. തൃഷ കൃഷ്ണനായിരുന്നു ചിത്രത്തില്‍ വിക്രമിന്റെ നായികയായി എത്തിയിരുന്നത്.

സാമിയുടെ ആദ്യ ഭാഗത്തിന് ലഭിച്ച മികച്ച വരവേല്‍പ്പാണ് ചിത്രത്തിന് ഒരു രണ്ടാം ഭാഗമൊരുക്കാന്‍ അണിയറപ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. സാമിയുടെ രണ്ടാം ഭാഗത്തിനായി ആവേശത്തോടെയാണ് വിക്രമിന്റെ ആരാധകര്‍ കാത്തിരിക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിട ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

സാമി 2

സാമി 2

വിക്രമിന്റെ വിജയ ചിത്രങ്ങളിലൊന്നായ സാമിക്ക് രണ്ടാം ഭാഗം വരുമ്പോള്‍ അതിന് വലിയ സ്വീകാര്യത ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ആദ്യ ഭാഗമൊരുക്കിയ ഹരി തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നത്. സാമി സ്‌ക്വയര്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സാമി സ്‌ക്വയറില്‍ ഇരട്ട വേഷത്തിലാണ് വിക്രം എത്തുന്നത്. ആറുസാമി,രാമസാമി എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ വിക്രം എത്തുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം വിക്രം പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് സാമി 2. തമീന്‍സ് ഫിലിംസിന്റെ ബാനറലില്‍ ഷിബു തമീന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബിഗ് ബഡ്ജറ്റിലാണ് സാമിയുടെ രണ്ടാം ഭാഗം അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.

തിരിച്ചുവരവിനൊരുങ്ങി വിക്രം

തിരിച്ചുവരവിനൊരുങ്ങി വിക്രം

ശങ്കര്‍ സംവിധാനം ചെയ്ത ഐ എന്ന സിനിമയ്ക്കു ശേഷം വലിയ വിജയ ചിത്രങ്ങളില്ലാത്ത വിക്രമിന് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് സാമിയുടെ രണ്ടാം ഭാഗം. ഐയ്ക്ക് ശേഷമിറങ്ങിയ പത്ത് എന്‍ഡ്രതുക്കുളെള, ഇരുമുഗന്‍,സ്‌കെച്ച് തുടങ്ങിയ ചിത്രങ്ങള്‍ താരത്തിന്റെതായി ശ്രദ്ധിക്കപ്പെടാതെ പോയ സിനിമകളായിരുന്നു. വിക്രമിന്റെ ആരാധകര്‍ക്കും സിനിമാ പ്രേമികള്‍ക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന തരത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നത് എന്നാണറിയുന്നത്. കിടിലന്‍ ആക്ഷന്‍ രംഗങ്ങളും വിക്രമിന്റെ പഞ്ച് ഡയലോഗുകളുമായിരിക്കും സാമിയുടെ രണ്ടാം ഭാഗത്തിന്റെ പ്രധാന സവിശേഷതകള്‍. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ മോഷന്‍ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

നായികയായി കീര്‍ത്തി സുരേഷ്

നായികയായി കീര്‍ത്തി സുരേഷ്

കീര്‍ത്തി സുരേഷാണ് സാമി 2വില്‍ വിക്രമിന്റെ നായികയായി എത്തുന്നത്. സാമി 2വില്‍ രാധിക എന്നൊരു കഥാപാത്രത്തെയാണ് കീര്‍ത്തി അവതരിപ്പിക്കുന്നത്. മഹാനടിയുടെ വിജയത്തിന് ശേഷം താരമൂല്യം ഉയര്‍ന്ന കീര്‍ത്തിക്ക് കൈനിറയെ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. വിശാല്‍ നായകനായ സണ്ടക്കോഴി 2, ഇളയദളപതി വിജയുടെ പുതിയ സിനിമ തുടങ്ങിയവയാണ് കീര്‍ത്തിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. മഹാനടിയിലെ അഭിനയത്തിന് മികച്ച പ്രേക്ഷക പ്രശംസയാണ് കീര്‍ത്തിക്ക് ലഭിച്ചിരുന്നത്. കീര്‍ത്തിയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ സിനിമകളിലൊന്നായി മഹാനടി മാറിയിരുന്നു. സാമി 2 എന്ന ചിത്രവും കീര്‍ത്തിക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന സിനിമയാണ്.

മറ്റു താരങ്ങള്‍

മറ്റു താരങ്ങള്‍

ബോബി സിംഹയാണ് സാമി 2വില്‍ വിക്രമിന്റെ വില്ലന്‍ വേഷത്തിലെത്തുന്നത്. ആദ്യമായാണ് ബോബിയും വിക്രമും ഒരു ചിത്രത്തിനു വേണ്ടി ഒരുമിക്കുന്നത്. ഇരുതാരങ്ങളുടെയും പ്രകടനം തന്നെയാണ് സിനിമാ പ്രേമികള്‍ ഉറ്റുനോക്കുന്നത്. കോമഡി നമ്പറുകളുമായി ഹാസ്യ താരം സൂരിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പ്രഭു, ജോണ്‍ വിജയ്,ഐശ്വര്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രിയന്‍ എ വെങ്കിടേഷ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് വിടി വിജയനാണ് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത്.

ട്രെയിലര്‍

ട്രെയിലര്‍

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സാമി 2വിന്റെ ട്രെയിലര്‍ സമൂഹമാധ്യമങ്ങില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. വിക്രമിന്റെ പഞ്ച് ഡയലോഗുകളും ആക്ഷനുമാണ് ട്രെയിലറിന്റെ മുഖ്യ ആകര്‍ഷണം. കൂടാതെ ബോബി സിംഹ, കീര്‍ത്തി സുരേഷ് തുടങ്ങിയ താരങ്ങളും ട്രെയിലറില്‍ തിളങ്ങുന്നുണ്ട്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷയുണര്‍ത്തുന്ന രംഗങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ 14നാണ് സാമി 2 തമിഴ്‌നാട്ടിലും കേരളത്തിലുമായുളള തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

ട്രെയിലര്‍ കാണൂ

ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X