കഥയെത്ര മികച്ചതാണെങ്കിലും കഥാപാത്രം ശക്തമല്ലെങ്കില്‍ സിനിമ ചെയ്യാറില്ല! തുറന്നുപറഞ്ഞ് വിക്രം

By Midhun

ചിയാന്‍ വിക്രമിന്റെ സിനിമകള്‍ക്കായ് വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. തമിഴിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരമാണ് വിക്രം. പ്രേക്ഷക മനസുകളില്‍ നിന്ന് മായാത്ത ശ്രദ്ധേയ കഥാപാത്രങ്ങള്‍ വിക്രം തന്റെ കരിയറില്‍ ചെയ്തിരുന്നു. ബാല സംവിധാനം ചെയ്ത പിതാമകന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മികച്ച നടനുളള ദേശീയ പുരസ്‌കാരം വിക്രമിനെ തേടിയെത്തിയിരുന്നത്.

സാമി 2 എന്ന ചിത്രമാണ് വിക്രമിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. അടുത്തമാസമാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് വിക്രം മനസുതുറന്നിരുന്നത്. ഹിറ്റായേക്കുമെന്ന് കരുതി ഇതുവരെ ഒരു സിനിമയും ചെയ്തിട്ടില്ലെന്നാണ് അഭിമുഖത്തില്‍ വിക്രം പറഞ്ഞത്.

വിക്രം എന്ന നടന്‍

വിക്രം എന്ന നടന്‍

കരിയരിന്റെ തുടക്കകാലത്ത് തമിഴിനൊപ്പം മലയാളത്തിലും അഭിനയിച്ചിട്ടുളള താരമായിരുന്നു വിക്രം. സുരേഷ് ഗോപി മമ്മൂട്ടി തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു വിക്രം മലയാളത്തില്‍ കൂടുതല്‍ ചിത്രങ്ങള്‍ ചെയ്തിരുന്നത്. തമിഴില്‍ തിരക്കേറിയതോടെയായിരുന്നു വിക്രം മലയാള സിനിമയില്‍ അധികം അഭിനയിക്കാതിരുന്നത്. തമിഴകത്ത് നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുളള ഭാഗ്യം വിക്രമിന് ലഭിച്ചിരുന്നു. അനായാസ അഭിനയശൈലി കൊണ്ടും സിനിമയോടുളള ഡെഡിക്കേഷന്‍ കൊണ്ടുമായിരുന്നു വിക്രമിന് ആരാധകരെ കൂടുതലായി ലഭിച്ചിരുന്നത്.

വിക്രം പറഞ്ഞത്

വിക്രം പറഞ്ഞത്

മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാനായിരുന്നു വിക്രം തന്റെ കരിയറില്‍ കൂടുതലായും താല്‍പര്യം കാണിച്ചിരുന്നത്. വലിച്ചു വാരി സിനിമകള്‍ ചെയ്യാതെ മികച്ച ചിത്രങ്ങള്‍ ചെയ്യാനായി നടന്‍ ശ്രദ്ധിച്ചിരുന്നു. അടുത്തിടെ നടന്ന ഒരഭിമുഖത്തിലായിരുന്നു ഹിറ്റായേക്കുമെന്ന് കരുതി താന്‍ ഒരിക്കലും സിനിമകള്‍ ചെയ്തിട്ടില്ലെന്ന് വിക്രം പറഞ്ഞിരുന്നത്. നല്ല കഥാപാത്രങ്ങളാണെങ്കില്‍ സിനിമ ചെയ്യുക എന്ന രീതിയായിരുന്നു തനിക്കെന്നും വിക്രം പറഞ്ഞിരുന്നു

കേള്‍ക്കാതെ പോകുന്ന രണ്ടാം പകുതി

കേള്‍ക്കാതെ പോകുന്ന രണ്ടാം പകുതി

സിനിമ ഹിറ്റാകുമെന്ന ചിന്തയില്‍ ഒരിക്കലും ചിത്രങ്ങള്‍ ചെയ്തിട്ടില്ല. കഥയെത്രെ മികച്ചതാണെങ്കിലും കഥാപാത്രം ശക്തമല്ലെങ്കില്‍ ആ സിനിമ ചെയ്യേണ്ടെന്ന് തീരുമാനിക്കും. ചില കഥ കേള്‍ക്കുമ്പോള്‍ നമ്മുടെ ഉളളിലൊരു തീപൊരി വന്നുപെടും. ഈ സിനിമ എന്തായാലും ചെയ്യുമെന്നും മികച്ച അഭിനയ സാധ്യതയുളള കഥാപാത്രമാണെന്നൊക്കെ ആ സമയം തോന്നും . എന്നാല്‍ കേള്‍ക്കാതെ പോകുന്ന രണ്ടാം പകുതിയാണ് പല സിനിമകളും പരാജയപ്പെടുത്തുന്നത്. അഭിമുഖത്തില്‍ വിക്രം പറഞ്ഞു.

സാമി 2

സാമി 2

ഹരിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന സാമി 2വാണ് വിക്രമിന്റെ പുതിയ സിനിമ. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ ചിയാന്റെ നായികായി എ്ത്തുന്നത്. അടുത്ത മാസമാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സാമി 2വിന്റെതായി പുറത്തിറങ്ങിയ ട്രെയിലറും പാട്ടുകളുമെല്ലാം തന്നെ വലിയ ആവേശമായിരുന്നു ആരാധകരില്‍ ഉണ്ടാക്കിയിരുന്നത്. സാമി 2വിനു പുറമെ ഗൗതം മേനോന്റെ ധ്രുവനച്ചത്തിരം എന്ന സിനിമയും വിക്രമിന്റെ റിലീസിങ്ങിനൊരുങ്ങുന്ന സിനിമയാണ്.

മഹാവീര്‍ കര്‍ണ്ണന്‍

മഹാവീര്‍ കര്‍ണ്ണന്‍

ഈ സിനിമകള്‍ക്കും ശേഷം ആര്‍എസ് വിമലിന്റെ മഹാവീര്‍ കര്‍ണനിലായിരിക്കും വിക്രം അഭിനയിക്കുക. 300കോടി മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളും അഭിനയിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഹൈദരാബാദ്, ജയ്പൂര്‍, കാനഡ തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. വിക്രമിന്റെ കരിയറില്‍ വഴിത്തിരിവായി മാറാന്‍ പോകുന്ന ഒരു ചിത്രം കൂടിയായിരിക്കും മഹാവീര്‍ കര്‍ണ്ണന്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X