മീനയുടെ ഭര്‍ത്താവിന് പറ്റിയത് ഇതാണ്! നടിയുടെ ദാമ്പത്യത്തെ കുറിച്ച് കലാ മാസ്റ്ററുടെ വെളിപ്പെടുത്തല്‍

നടി മീന വീണ്ടും മലയാളത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമ റിലീസ് ചെയ്തിരിക്കുകയാണ്. ഇത്തവണ നടി കോളേജ് വിദ്യാര്‍ഥിനിയുടെ വേഷത്തില്‍ അഭിനയിച്ച സിനിമയാണെന്ന പ്രത്യേകതയോടെയാണ് ആനന്ദപുരം ഡയറീസ് തിയേറ്ററുകളിലേക്ക് എത്തിയത്. അതേ സമയം സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നിരവധി അഭിമുഖങ്ങളിലൂടെ തന്റെ വിശേഷങ്ങള്‍ മീന പങ്കുവെച്ചിരുന്നു.

എല്ലാവര്‍ക്കും നടിയുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ അറിയാനാണ് താല്‍പര്യവും. കഴിഞ്ഞ വര്‍ഷമാണ് മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ മരണപ്പെടുന്നത്. ഇതിന് പിന്നാലെ തന്നെ നടി അഭിനയിക്കാന്‍ വന്നത് ആരാധകരെ ചൊടിപ്പിച്ചിരുന്നു. എന്നാല്‍ തന്റെ നിലപാട് വ്യക്തമാക്കി കരിയറുമായി മുന്നോട്ട് പോവുകയാണ് നടിയിപ്പോള്‍. ഇതിനിടെ മീനയുടെ ഭര്‍ത്താവിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് കല മാസ്റ്റര്‍.

meena-husband-vidyasagar

നടി മീനയുടെ ഭര്‍ത്താവ് മരിച്ചുവെന്ന വാര്‍ത്ത പുറത്ത് വന്നതിന് ശേഷമായിരുന്നു പലരും അദ്ദേഹത്തിന്റെ അസുഖത്തെ കുറിച്ച് അറിഞ്ഞിരുന്നത്. ഏറെ കാലമായി ശ്വാസകോശവുമായി ബന്ധപ്പെട്ട് സുഖമില്ലാതെ ചികിത്സയിലായിരുന്നു വിദ്യാസാഗര്‍. അദ്ദേഹത്തിന്റെ അവയവം മാറ്റി വെക്കാനായി ശ്രമിച്ചിരുന്നെങ്കിലും അതിന് സാധിക്കാതെ വരികയായിരുന്നു. അങ്ങനെ 2022 ജൂണിലാണ് താരഭര്‍ത്താവ് അന്തരിക്കുന്നത്.

'ഭര്‍ത്താവിന്റെ വിയോഗമുണ്ടാക്കിയ വേദനയിലായ മീനയെ രജനികാന്തിനെ പോലുള്ള നിരവധി തമിഴ് സിനിമാ താരങ്ങള്‍ നടിയുടെ വീട്ടിലെത്തി അവരെ ആശ്വസിപ്പിച്ചതായി നൃത്തസംവിധായക കൂടിയായ കലാ മാസ്റ്റര്‍ പറഞ്ഞിരുന്നു. മീനയുടെ ഭര്‍ത്താവിന്റെ ശ്വാസകോശവുമായി ചേരുന്നത് കണ്ടെത്താന്‍ സാധിക്കാതെ വന്നതാണ് ചികിത്സ പൂര്‍ത്തിയാക്കാതെ അദ്ദേഹം മരിക്കാന്‍ കാരണമെന്നാണ് മുന്‍പ് മാസ്റ്റര്‍ പറഞ്ഞിരുന്നത്.

മാത്രമല്ല മീനയുടെ ഭര്‍ത്താവ് നല്ലൊരു മനുഷ്യനായിരുന്നു. നല്ലൊരു സുഹൃത്തായി എന്നും കൂടെ നിന്നയാളാണ്. അങ്ങനൊരു ഭര്‍ത്താവിനെ കിട്ടിയതില്‍ മീന ശരിക്കും അനുഗ്രഹിക്കപ്പെട്ടിരുന്നു. എല്ലായിപ്പോഴും ഞങ്ങള്‍ അദ്ദേഹത്തെ കുറിച്ച് സംസാരിക്കുമായിരുന്നു'. എന്നുമാണ് കലാ മാസ്റ്റര്‍ പറഞ്ഞത്.

meena

തമിഴ് സിനിമയിലെ മുന്‍നിര നടന്‍മാരായ കമല്‍, രജനി, അജിത്ത് എന്നിവരുള്‍പ്പെടെ മലയാളത്തിലും തെലുങ്കിലെയുമടക്കം നിരവധി സൂപ്പര്‍ താരങ്ങളുടെ നായികയായി നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് മീന. തൊണ്ണൂറുകളിലാണ് നടി കൂടുതലും നായികയായി ആരാധകരുടെ മനം കവര്‍ന്നത്. ഇടയ്ക്ക് വിവാഹം കഴിച്ച് മകള്‍ക്ക് ജന്മം കൊടുത്തതിന് ശേഷമാണ് മീന സിനിമയില്‍ ചെറിയ ബ്രേ്ക്കുകള്‍ എടുത്തത്.അതിന് ശേഷവും സജീവമയി തന്നെ നില്‍ക്കുകയായിരുന്നു.

തെലുങ്ക്, മലയാളം, കന്നഡ, തമിഴ് എന്നിങ്ങനെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ഒരേ സമയം നായികയായി മീനയുടെ സിനിമകള്‍ പുറത്തിറങ്ങുന്ന കാലം ഉണ്ടായിരുന്നു. അങ്ങനെ സജീവമായിരുന്ന കാലത്താണ് വിവാഹിതയാവുന്നത്. 2009 ലാണ് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ വിദ്യാസാഗറുമായിട്ടുള്ള മീനയുടെ വിവാഹം. ഇവര്‍ക്ക് നൈനിക എന്നൊരു മകളുമുണ്ട്. വിജയുടെ മകളായി നൈനികയും സനിമയില്‍ അഭിനയിച്ചിരുന്നു.

വിദ്യസാഗർ മരിച്ച് അധികമാവുന്നതിന് മുൻപേ മീന അഭിനയത്തിലേക്ക് തിരികെ എത്തിയിരുന്നു. ഈയൊരു കാരണത്താൽ ചിലർ നടിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ വീണ്ടും സിനിമാസ്വാദകരുടെ മനസിൽ നിറഞ്ഞ് നിൽക്കുകയാണ് നടിയിപ്പോൾ.

Read more about: meena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X