'കറുപ്പായതിനാൽ പലരും മാറ്റി നിർത്തി, അതിനാൽ ഞാൻ കഴിവിനെ പ്രാധാന്യം കൊടുക്കാറുള്ളു'; കലാ മാസ്റ്റർ!

നിരവധി സിനിമകൾക്ക് മനോഹരമായ നൃത്തമൊരുക്കി സൗത്ത് ഇന്ത്യയിൽ തന്നെ പ്രശസ്തി നേടിയിട്ടുള്ള ‍ഡാൻസ് കൊറിയോ​​ഗ്രാഫറാണ് കലാ മാസ്റ്റർ. ക്ലാസിക്കൽ ഡാൻസിലടക്കം പ്രാവീണ്യമുണ്ട്. നൃത്ത സംവിധായകൻ രഘുറാമിന്റെ സ്വാധീനത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കലാ മാസ്റ്റർ കടന്നുവന്നത്.

1982ൽ 12ആം വയസിൽ അസിസ്റ്റന്റ് കൊറിയോഗ്രാഫറായി അരങ്ങേറ്റം കുറിച്ചു. 1986ൽ കമൽഹാസനും രേവതിയും അഭിനയിച്ച പുന്നഗൈ മന്നൻ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് കൊറിയോ​ഗ്രാഫറായി പ്രവർത്തിച്ചതിലൂടെയാണ് കലയെ സിനിമാ ലോകം ശ്രദ്ധിക്കുന്നത്.

cinema choreographer Kala master, choreographer Kala, kala master, choreographer Kala master news, സിനിമാ കൊറിയോഗ്രാഫർ കലാ മാസ്റ്റർ, നൃത്തസംവിധായിക കല, കലാ മാസ്റ്റർ, നൃത്തസംവിധായിക കലാ മാസ്റ്റർ വാർത്തകൾ

പിന്നീട് സംവിധായകൻ കെ.ബാലചന്ദർ കലയെ തന്റെ പുതിയ സിനിമയായ പുതുപുതു അർത്ഥങ്ങൾ എന്ന ചിത്രത്തിന്റെ നൃത്ത സംവിധായികയായി തെരഞ്ഞെടുത്തതോടെ കല ഒറ്റയ്ക്ക് കൊറിയോ​ഗ്രഫി ചെയ്ത് തുടങ്ങി. അതിനുശേഷം തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നട, ഒറിയ, ബംഗാളി തുടങ്ങി വിവിധ ഭാഷകളിലായി 4000ൽ അധികം ഗാനങ്ങൾക്ക് കല മാസ്റ്റർ നൃത്തമാരുക്കി.

കൂടാതെ ബാംഗ്ലൂരിൽ നടന്ന മിസ് വേൾഡ് 1996 ബ്യൂട്ടി മത്സരത്തിൽ കൊറിയോഗ്രാഫ് ചെയ്യാനുള്ള അവസരവും അവർക്ക് ലഭിച്ചു. അതിനായി അവർക്ക് പ്രത്യേക മികവിനുള്ള അവാർഡും ലഭിച്ചു.

ചെന്നൈയിൽ കലാസ് കലാലയ എന്ന പേരിൽ സിനിമാറ്റിക് ഡാൻസ് സ്കൂൾ നടത്തുന്നുണ്ട് കല മാസ്റ്റർ. ചെന്നൈയിൽ തന്നെ അഞ്ച് ബ്രാഞ്ചുകളും ഈ സ്ഥാപനത്തിനുണ്ട്. ചന്ദ്രമുഖിയിലെ പ്രകടനത്തിലൂടെ മികച്ച നൃത്തസംവിധായകനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡും കല മാസ്റ്റർ നേടിയിട്ടുണ്ട്. നിരവധി ഡാൻസ് റിയാലിറ്റി ഷോകളുടേയും ജഡ്ജായിരുന്നു.

താൻ സിനിമയിൽ കൊറിയോ​ഗ്രാഫറായി തുടക്കം കുറിച്ചപ്പോൾ നേരിട്ട അനുഭവം പങ്കുവെച്ചിരിക്കുകയാണ് കല മാസ്റ്റർ ഇപ്പോൾ. നൃത്തം പണ്ട് മുതലെ ഇഷ്ടമായിരുന്നു. അങ്ങനെയാണ് കൊറിയോ​ഗ്രാഫറുടെ അസിസ്റ്റന്റായത്. 'കറുത്തതും മെലിഞ്ഞതുമായിരുന്നതിനാൽ‌ നന്നായി നൃത്തം ചെയ്താലും തഴയപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു.'

cinema choreographer Kala master, choreographer Kala, kala master, choreographer Kala master news, സിനിമാ കൊറിയോഗ്രാഫർ കലാ മാസ്റ്റർ, നൃത്തസംവിധായിക കല, കലാ മാസ്റ്റർ, നൃത്തസംവിധായിക കലാ മാസ്റ്റർ വാർത്തകൾ

'അത്തരം അനുഭവങ്ങൾ ഉള്ളതിനാൽ ഞാൻ എന്റെ ടീമിലേക്ക് ആളുകളെ തെരഞ്ഞെടുക്കുമ്പോൾ കഴിവിന് മാത്രമെ പ്രാധാന്യം നൽകാറുള്ളു. ഒരിക്കലും സൗന്ദര്യം നോക്കാറില്ല. നൃത്ത സംവിധായകൻ സാന്റി അതിനുള്ള ഉദാഹരണമാണ്. പണ്ട് മുതലെ നൃത്തത്തിൽ ശോഭിക്കണമെന്ന് ആ​ഗ്രഹിക്കുമായിരുന്നു.'

'അതിനായി കഠിനാധ്വാനം ചെയ്യാനും തയ്യാറായിരുന്നു. അതുകൊണ്ടാണ് ഇന്ന് ഇങ്ങനെ ഇരിക്കാൻ സാധിക്കുന്നത്. പണ്ട് കളിയാക്കിയവർ പിന്നീട് ബഹുമാനിക്കുന്ന സ്നേഹത്തോടെ പെരുമാറുന്ന തലത്തിലേക്ക് വളരാൻ കഴിഞ്ഞു' കല മാസ്റ്റർ പറയുന്നു.

More from Filmibeat

Read more about: dance
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X