twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മീ ടൂ: ചിന്മയിയെ പുറത്താക്കിയതില്‍ പ്രതിഷേധവുമായി താരങ്ങള്‍! സംഘടനയെ പരിഹസിച്ച് തപ്‌സി പന്നു

    By Prashant V R
    |

    സിനിമാ രംഗത്തുനിന്നുമുളള മീ ടു വെളിപ്പെടുത്തലുകള്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു പുറത്തുവന്നിരുന്നത്. നടി തനുശ്രീ ദത്തയുടെ തുറന്നുപറച്ചിലിനു ശേഷമായിരുന്നു ഇന്ത്യയില്‍ മീ ടു ഒന്നുകൂടി സജീവമായിരുന്നത്. തനുശ്രീക്ക് പിന്നാലെ ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്മയിയും എത്തിയതോടെ തെന്നിന്ത്യയിലും മീ ടൂ സജീവമായി മാറിയിരുന്നു. വൈരമുത്തുവിനെതിരെയുളള ചിന്മയിയുടെ വെളിപ്പെടുത്തലുകള്‍ എല്ലാവരെയും ഞെട്ടിച്ചിരുന്നു.

    ചുംബനരംഗങ്ങളുടെ നീണ്ടനിരയുമായി 24 കിസ്സെസ് വരുന്നു! ചിത്രത്തിന്റെ മേക്കിങ് വീഡിയോ വൈറല്‍! കാണൂചുംബനരംഗങ്ങളുടെ നീണ്ടനിരയുമായി 24 കിസ്സെസ് വരുന്നു! ചിത്രത്തിന്റെ മേക്കിങ് വീഡിയോ വൈറല്‍! കാണൂ

    വൈരമുത്തു ഈ ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും താന്‍ പറഞ്ഞ കാര്യങ്ങളില്‍ തന്നെ ചിന്മയി ഉറച്ചുനിന്നിരുന്നു. തുടര്‍ന്ന് ചിന്മയിക്ക് പിന്തുണയുമായി നിരവധി സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും ചെയ്തു. അതേസമയം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളുടെ സംഘടനയില്‍ നിന്നും അവരെ ഒഴിവാക്കിയത് വിവാദമായി മാറിയിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി സംഘടന അംഗത്വ ഫീസ് അടച്ചില്ല എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് ചിന്മയിയെ പുറത്താക്കിയിരുന്നത്. അതേ സമയം ചിന്മയിയെ പുറത്താക്കിയതിനെതിരെ സിനിമാ പ്രവര്‍ത്തകര്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു.

    വൈരമുത്തുവിനെതിരെയുളള ആരോപണങ്ങള്‍

    വൈരമുത്തുവിനെതിരെയുളള ആരോപണങ്ങള്‍

    വൈരമുത്തുവിനെതിരെയുളള ആരോപണങ്ങള്‍ക്ക് ശേഷം ചിന്മയിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. തനിക്ക് ആരെയും ഭയമില്ലെന്നും സംഭവിച്ച കാര്യങ്ങള്‍ തന്നെയാണ് തുറന്നുപറഞ്ഞതെന്നും അന്ന് ചിന്മയി പറഞ്ഞിരുന്നു. തന്റെ ചെറുപ്പകാലത്ത് നേരിട്ട ദുരനുഭവങ്ങളായിരുന്നു അവര്‍ അന്നു പങ്കുവെച്ചിരുന്നത്. അതേസമയം വൈരമുത്തുവിനെതിരെയുളള ആരോപണങ്ങളില്‍ നടിക്ക് നിരന്തരം ഭീഷണികളും നേരിടേണ്ടി വന്നിരുന്നു. ആരോപണങ്ങള്‍ ഇനിയും തുടര്‍ന്നാല്‍ ജോലി വരെ നഷ്ടപ്പെട്ടേക്കാം എന്നു വരെ ഭീഷണികള്‍ ഉയര്‍ന്നിരുന്നു.

    ഡബ്ബ് ചെയ്യാന്‍ സാധിക്കില്ല

    ഡബ്ബ് ചെയ്യാന്‍ സാധിക്കില്ല

    എല്ലാത്തിനുമൊടുവിലാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് സംഘടനയുടെ നടപടി ചിന്മയിക്കെതിരെ ഉണ്ടായിരുന്നത്. സൗത്ത് ഇന്ത്യന്‍ സിനി ആന്‍ഡ് ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്‌സ് ആന്‍ഡ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ്‌സ് യൂണിയനില്‍ നിന്നാണ് അവരെ പുറത്താക്കിയിരുന്നത്. സംഘടനയില്‍ നിന്ന് പുറത്താക്കിയതിനാല്‍ ചിന്മയിയ്ക്ക് ഇനി തമിഴ് സിനിമകളില്‍ ഡബ്ബ് ചെയ്യാന്‍ സാധിക്കില്ല. തന്നെ പുറത്താക്കിയ വിവരം ഇതുവരെ സംഘടന അറിയിച്ചിട്ടില്ലെന്ന് ചിന്മയി നേരത്തെ പറഞ്ഞിരുന്നു.

    പിന്തുണയുമായി താരങ്ങള്‍

    പിന്തുണയുമായി താരങ്ങള്‍

    അതേസമയം യാതൊരു മൂന്‍കൂര്‍ നോട്ടീസും നല്‍കാതെയാണ് ഇവരെ പുറത്താക്കിയതെന്നുളള ആരോപണവും ഉയരുന്നുണ്ട്. ഈ സമയത്താണ് ചിന്മയിക്ക് പിന്തുണയുമായി സിനിമാ പ്രവര്‍ത്തകരടക്കമുളളവര്‍ രംഗത്തെത്തിയിരുന്നത്. ബോളിവുഡ് നടി തപ്‌സി പാനു,വിശാല്‍ ദദ്‌ലാനി, നടിയും അവതാരികയുമായ അനസൂയ ഭരദ്വാജ് തുടങ്ങിയവരായിരുന്നു ചിന്മയിക്ക് പിന്തുണയുമായി എത്തിയിരുന്നത്.

    വിശാല്‍ ദാദ്‌ലാനി പറഞ്ഞത്

    വിശാല്‍ ദാദ്‌ലാനി പറഞ്ഞത്

    ചിന്മയിയുടെ കൂടെ ജോലി ചെയ്തതില്‍ അഭിമാനമുണ്ടെന്നും ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്നും വിശാല്‍ ദാദ്‌ലാനി ട്വിറ്ററില്‍ കുറിച്ചിരുന്നു. സംഘടനയെ പരിഹസിച്ച് നടി തപ്‌സി പാനുവും രംഗത്തെത്തിയിരുന്നു. അതേസമയം രാഷ്ട്രീയ പ്രവര്‍ത്തകനും നടനുമായ രാധാരവിയാണ് ഡബ്ബിംഗ് യൂണിയനെ നയിക്കുന്നത്. അനീതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ എപ്പോഴും നിശബ്ദരാക്കുന്ന ആളാണ് രാധാ രവിയെന്ന് നേരത്തെ ചിന്മയി ആരോപിച്ചിരുന്നു. അതേസമയം അംഗത്വ ഫീസ് അടയ്ക്കാത്തതിനാലാണ് ചിന്മയിയെ പുറത്താക്കിയതെന്നാണ് സംഘടന നല്‍കുന്ന വിശദീകരണം.

    ട്വീറ്റ് കാണൂ

    തപ്സിയുടെ ട്വീറ്റ്

    2.0യെ വീഴ്ത്തി പുതുചരിത്രം രചിച്ച് ഒടിയന്‍!കോളിവുഡിനെയും ബോളിവുഡിനെയും പിന്നിലാക്കി ചിത്രം മുന്നില്‍2.0യെ വീഴ്ത്തി പുതുചരിത്രം രചിച്ച് ഒടിയന്‍!കോളിവുഡിനെയും ബോളിവുഡിനെയും പിന്നിലാക്കി ചിത്രം മുന്നില്‍

    സ്‌റ്റൈല്‍ മന്നന്‍ വേണ്ട! ഞങ്ങള്‍ക്കിഷ്ടം ദളപതിയെ! വയനാട്ടിലെ ആരാധികമാര്‍ പറഞ്ഞത് വെെറലാവുന്നുസ്‌റ്റൈല്‍ മന്നന്‍ വേണ്ട! ഞങ്ങള്‍ക്കിഷ്ടം ദളപതിയെ! വയനാട്ടിലെ ആരാധികമാര്‍ പറഞ്ഞത് വെെറലാവുന്നു

    English summary
    cinema industry support chinmayi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X