പതിനാറ് വര്‍ഷം കോമയില്‍ ആയിരുന്ന ആള്‍ ഉണര്‍ന്നപ്പോള്‍ സംഭവിയ്ക്കുന്നത്... കണ്ട് തന്നെ അറിയണം!!
ജയം രവി നായകനായി എത്തുന്ന പുതിയ ചിത്രമായ കോമാളിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. പതിനാറ് വര്‍ഷം കോമയില്‍ ആയിരുന്ന യുവാവ് ഉണരുമ്പോള്‍ ലോകത്തിന് സംഭവിച്ച മാറ്റങ്ങളും, ആ മാറ്റങ്ങളിലൂടെയുള്ള അയാളുടെ പിന്നീടുള്ള ജീവിതവുമാണ് കോമാളി എന്ന ചിത്രത്തില്‍ പറയുന്നത് എന്ന് ട്രെയിലറില്‍ നിന്നും വ്യക്തം.
പ്രദീപ് രംഗനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രം തീര്‍ത്തും പുതുമയുള്ള അനുഭവമായിരിക്കും എന്ന് ട്രെയിലറിലൂടെ മനസ്സിലാക്കുന്നു. ഈ കഴിഞ്ഞ പതിനാറ് വര്‍ഷം കൊണ്ട് ലോകത്തിന് സംഭവിച്ച മാറ്റങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് ഒരു തിരിച്ചറിവ് നല്‍കലും ഓര്‍മപ്പെടുത്തലും കൂടെയായിരിക്കും കോമാളി എന്നുറപ്പ്.

ജയം രവിയ്‌ക്കൊപ്പം യോഗി ബാബു ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നു. കാജള്‍ അഗ്ഗര്‍വാളാണ് കോമാളിയിലെ നായിക. സംയുക്ത ഹെഡ്‌ജെ ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷവും കൈകാര്യം ചെയ്യുന്നു. കെ എസ് രവികുമാര്‍, കവിത രാധസ്വാമി, ഷാ റാ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍
ഹിപോപ് തമിഴന്‍ സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത് റിച്ചാഡ് എ നാഥനാണ്. വെല്‍സ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഇഷാരി കെ ഗണേഷാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ആഗസ്റ്റ് 15 ന് കോമാളി തിയേറ്ററിലെത്തും.


Click it and Unblock the Notifications











