തൃഷ കാരണം വന്‍ നഷ്ടം, പരാതിയുമായി താര സംഘടനയില്‍ നിര്‍മ്മാതാവ്
വിക്രമിന്റെ സാമി എന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നതായ വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നതാണ്. സാമി 2 പ്രഖ്യാപിച്ചതിന് പിന്നാലെ നായിക തൃഷ ചിത്രത്തില്‍ നിന്ന് പിന്മാറിയതായ റിപ്പോര്‍ട്ടുകളും പുറത്തുവന്നു.
കഥയും തിരക്കഥയും ഇഷ്ടമില്ല എന്ന് പറഞ്ഞ് അവസാന നിമിഷമാണ് തൃഷ ചിത്രത്തില്‍ നിന്നും പിന്മാറിയത്. ഷൂട്ടിങ് തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ തൃഷ പിന്മാറിയതിനാല്‍ വന്‍ സാമ്പത്തിക നഷ്ടമുണ്ടായി എന്ന ആരോപണവുമായി എത്തിയിരിയ്ക്കുകയാണിപ്പോള്‍ നിര്‍മാതാവ്.

ഇതുമായി ബന്ധപ്പെട്ട് നിര്‍മാതാവ് ഷിബു തമീന്‍സ് തമിഴ് താരസംഘടനയായ നടികര്‍ സംഘത്തില്‍ പരാതി നല്‍കിയതയാണ് പുതിയ വാര്‍ത്തകള്‍. തെലുങ്ക് ഓണ്‍ലൈന്‍ മാധ്യമമായ ചിത്രമാലയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഇതിന്റെ ഉത്തരവാദിത്വം തൃഷ ഏറ്റെടുക്കണമെന്ന് നിര്‍മാതാവ് പറയുന്നു.
തൃഷ പിന്മാറിയ സാഹചര്യത്തില്‍ ഉടന്‍ തന്നെ ടീം അംഗങ്ങള്‍ കീര്‍ത്തി സുരേഷിനെ സമീപിക്കുകയായിരുന്നു. തമിഴകത്ത് ഇപ്പോള്‍ ഏറ്റവും താരമൂല്യമുള്ള നായികമാരില്‍ ഒരാളാണ് കീര്‍ത്തി.


Click it and Unblock the Notifications











