»   » അത് അനുഷ്‌കയല്ല... സാഹോയില്‍ പ്രഭാസിന്റെ നായികയുടെ കാര്യത്തില്‍ തീരുമാനമായി!!!

അത് അനുഷ്‌കയല്ല... സാഹോയില്‍ പ്രഭാസിന്റെ നായികയുടെ കാര്യത്തില്‍ തീരുമാനമായി!!!

Posted By: Karthi
Subscribe to Filmibeat Malayalam

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം പ്രഭാസ് നായകനാകുന്ന ചിത്രമാണ് സാഹോ. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രഭാസ് മറ്റൊരു ചിത്രത്തില്‍ നായകനാകുന്നത്. സുജീത് സംവിധാനം ചെയ്യുന്ന ചിത്രം തമിഴ് തെലുങ്ക് ഭാഷകളിലാണ് ഒരുക്കുന്നത്. ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി ആരെത്തുമെന്നത് ടോളിവുഡിലെ പ്രധാന ചര്‍ച്ചയായിരുന്നു. പ്രഭാസ് അനുഷ്‌ക താര ജോഡി തന്നെ സാഹോയില്‍ നായിക നായകന്മാരാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 

ലോക സിനിമകളോട് കിടപിടിക്കുന്ന സിനിമയുമായി പൃഥ്വിരാജ്..! ആടുജീവിതം ഒരുങ്ങുന്നത് ഇങ്ങനെ...

saaho

അഭ്യൂഹങ്ങള്‍ക്ക് വിട നല്‍കി പ്രഭാസിന്റെ നായികയെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. ബോളിവുഡ് താരം ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ പ്രഭാസിന്റെ നായികയാകുന്നത്. അനുഷ്‌ക ഷെട്ടി, കത്രീന കൈഫ്, ദിഷ പട്ടാനി, പൂജ ഹെഡ്ജ് തുടങ്ങിയ താരങ്ങളെ പരിഗണിച്ചിരുന്നെങ്കിലും ഒടുവില്‍ ശ്രദ്ധയെ തീരുമാനിക്കുകയായിരുന്നു. ശ്രദ്ധ കപൂര്‍ കരാര്‍ ഓപ്പപിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ആഷിഖി 2 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ താരമാണ് ശ്രദ്ധ കപൂര്‍. 

ബോളിവുഡ് താരം നെയില്‍ നിതിന്‍ മുകേഷാണ് ചിത്രത്തില്‍ വില്ലനാകുന്നത്. തമിഴ് നടന്‍ അരുണ്‍ വിജയ് ചിത്രത്തില്‍ മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹിന്ദി, മലയാളം ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തും. ഹൈദ്രബാദ്, റൊമാനിയ, അബുദാബി, യൂറോപ്പ് എന്നിവിടങ്ങളാണ് 150 കോടി ബജറ്റിലൊരുങ്ങുന്ന ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

English summary
Saaho is a big budget project and the makers are roping in actors from various industries to give it a pan Indian appeal. Finally, putting an end to all specualtions the makers have finally signed Shraddha Kapoor to pair opposite Prabhas.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam