»   » നഗ്മയുമായി രഹസ്യ കൂടിക്കാഴ്ച, സ്റ്റൈല്‍ മന്നന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു ??

നഗ്മയുമായി രഹസ്യ കൂടിക്കാഴ്ച, സ്റ്റൈല്‍ മന്നന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു ??

Posted By: Nihara
Subscribe to Filmibeat Malayalam

ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന കാര്യമാണ് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച്. സംഭവം ഇപ്പോള്‍ വീണ്ടും വാര്‍ത്തയിലിടം നേടിയിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് കൂടിയായ ചലച്ചിത്ര താരം നഗ്മയെ രജനീകാന്ത് രഹസ്യമായി സന്ദര്‍ശിച്ചുവെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

രജനീകാന്തിനെ കൂടെ ചേര്‍ക്കാനായി തമിഴ് നാട്ടിലെ പാര്‍ട്ടികള്‍ ശ്രമിക്കുന്നതിനിടയിലാണ് ഇത്തരമൊരു കൂടിക്കാഴ്ച നടന്നിട്ടുള്ളതെന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. ചെന്നൈയിലെ രജനീകാന്തിന്‍രെ വസതിയിലെത്തിയാണ് നഗ്മ താരത്തെ സന്ദര്‍ശിച്ചത്.

നഗ്മയും രജനീകാന്തും ചെന്നൈയില്‍ രഹസ്യ കൂടിക്കാഴ്ച നടത്തി

കോണ്‍ഗ്രസ് നേതാവും ചലച്ചിത്ര താരവുമായ നഗ്മയും രജനീകാന്തും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ചാണ് തമിഴ് ജനത ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. സ്‌റ്റൈല്‍ മന്നന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നത്.

ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തി

രജനീകാന്തും നഗ്മയും തമ്മില്‍ നടന്ന ചര്‍ച്ചയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇതുവരെയും പുറത്തു വിട്ടിട്ടില്ല. സംസ്ഥാന രാഷ്ട്രീയത്തെക്കുറിച്ച് ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്.

ബിജെപിയിലേക്ക് പ്രവേശിക്കുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു

രജനീകാന്ത് ബിജെപിയുമായി അടുക്കുന്നുവെന്നുള്ള തരത്തിലുള്ള റിപ്പോര്‍ട്ടുകളും നേരത്തെ പ്രചരിച്ചിരുന്നു. തമിഴ് നാട്ടില്‍ പാര്‍ട്ടിയുടെ ശക്തി വര്‍ധിപ്പിക്കുന്നതിനായി താരത്തെ ഉപയോഗിക്കാനുള്ള പദ്ധതികള്‍ നടത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് താരം പ്രതികരിച്ചിരുന്നില്ല.

പ്രതികരിക്കാതെ താരങ്ങള്‍

തമിഴകത്തിന്റെ സ്വന്തം സ്റ്റൈല്‍ മന്നനായ രജനീകാന്തും നഗ്മയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇത് സംബന്ധിച്ച് യാതൊന്നും താരങ്ങള്‍ പ്രതികരിച്ചിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്.

English summary
Nagma meets Rajinikanth in Chennai.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam