ഗായിക സുധാ രാഘുനാഥിന് നേരെ സൈബർ ആക്രമണം!! കാരണം മകളുടെ വിവാഹം...
കർണ്ണാടക സംഗീതഞ്ജയും പിന്നണി ഗായികയുമായി സുധ രഘുനാഥിനെതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനം. മകളുടെ വിവാഹ വാർത്ത പുറത്തു വന്നതിനു ശേഷമാണ് ഗായികയ്ക്കെതിരെ സൈബർ ആക്രമണം ഉണ്ടാകുന്നത്. അമേരിക്കൻ പൗരനായ മൈക്കിൾ മൂർഫിയയെയാണ് മകൾ മാളവിക വിവാഹം കഴിക്കുന്നത്. ജൂലൈ 24 ന് ചെന്നൈയിൽ വെച്ചാണ് വിവാഹം നടക്കുന്നത്.

കഴിഞ്ഞ ദിവസം വിവാഹ ക്ഷണക്കത്ത് പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഗായികയ്ക്ക് നേരെ വംശീയ അധിക്ഷേപം ഉയരുന്നത്. സുധയും കുടുംബവും മതം മാറിയെന്ന് ഒരു കൂട്ടർ ആരോപിക്കുന്നു. എന്നാൽ മറ്റൊരു വിഭാഗക്കാർ വരന്റെ നിറത്തിന്റെ പേരിലും വിമർശനം ഉന്നയിക്കുന്നുണ്ട്.
അതേസമയം സുധയെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിട്ടുണ്ട്.കെ.ജെ യേശുദാസ് അടക്കമുള്ളവര്‍ ഭജന പാടുമ്പോള്‍ അഭിമാനം കൊള്ളുന്നവര്‍ സുധയ്‌ക്കെതിരേ രംഗത്ത് വന്നതിന് പിന്നിലെ കാരണം തികച്ചും വര്‍ഗീയമാണ്. സുധയുടെ മകള്‍ സ്വയംപര്യാപ്തയാണ്. അവള്‍ സുധയുടെ അടിമല്ല. ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാം. സുധ മതം മാറിയിട്ടുണ്ടെങ്കില്‍ അത് അവരുടെ വ്യക്തിപരമായ കാര്യം മാത്രമാണെന്നും- കമന്റുകൾ ഉയരുന്നു.


Click it and Unblock the Notifications