തടവുപുള്ളിയ്‌ക്കൊപ്പം 36വയതിനിലേ കാണാന്‍ പോയ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
36 വയതിനിലെ എന്ന ചിത്രത്തിന് തമിഴകത്ത് മികച്ച വരവേല്‍പ്പാണ് കിട്ടിക്കൊണ്ടിരിയ്ക്കുന്നത്. മലയാളത്തില്‍ മഞ്ജു വാര്യരുടെ എന്നപോലെ തമിഴകത്ത് ജ്യോതികയുടെ തിരിച്ചുവരവും തമിഴ് സിനിമാ പ്രേമികളെ ആകെമൊത്തം ഇളക്കിയിട്ടുണ്ട്.
എന്തായാലും 36 വയതിനില എന്ന ചിത്രം കാണാതെ വിടാന്‍ ആര്‍ക്കും ഉദ്ദേശമില്ല. അങ്ങനെ ഡ്യൂട്ടി സമയത്ത് സിനിമ കാണാന്‍ പോയ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെഷന്‍. വിഴിപുറത്താണ് സംഭവം. വെറുതെ പോയതെന്ന് പറഞ്ഞാല്‍ പോര, തടവു പുള്ളികള്‍ക്കൊപ്പമാണ് പൊലീസുകാര്‍ തിയേറ്ററിലിരുന്ന് സിനിമകണ്ടത്.

കൈയ്യില്‍ വിലങ്ങണിയിച്ച തടവുപുള്ളിയ്‌ക്കൊപ്പം പൊലീസുകാര്‍ തിയേറ്ററിലെത്തിയപ്പോള്‍, പ്രേക്ഷകരുടെ ശ്രദ്ധ സിനിമയില്‍ നിന്ന് മാറി തടവുപുള്ളിയിലേക്കും പൊലീസുകാരിലേക്കുമായി. ജനം തടിച്ചുകൂടിയപ്പോഴൊന്നും പൊലീസുകാര്‍ക്ക് ഒരു കുലുക്കവും ഉണ്ടായിരുന്നില്ല.
സിനിമ മുഴുവന്‍ കണ്ടതിന് ശേഷമാണ് മൂവരും തിയേറ്റര്‍ വിട്ടത്. അതിന് ശേഷം തടവുപുള്ളിയെ എത്തിക്കേണ്ടയിടത്ത് എത്തിക്കുകയും ചെയ്തു. വിഷയം പൊലീസ് സൂപ്രണ്ടിന്റെ കാതിലെത്തിയതോടെ മൂവരെയും സസ്‌പെന്റ് ചെയ്യുകയായിരുന്നു.


Click it and Unblock the Notifications











