twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കത്തി കോപ്പിയടി, പുലിയുടെ റിലീസ് നിര്‍ത്തവയ്ക്കണമെന്ന് ഹര്‍ജി

    By Aswini
    |

    സെപ്റ്റംബര്‍ 17 ന് റിലീസ് ചെയ്യും എന്ന് പറഞ്ഞ വിജയ് യുടെ പുലി ഒടുവില്‍ നീണ്ട് ഒക്ടോബര്‍ ഒന്നിലെത്തി. സെപ്റ്റംബറിലെ റിലീസ് നീട്ടിവച്ചതില്‍ തന്നെ വിജയ്ക്ക് അല്‍പം നീരസമുണ്ടായിരുന്നു എന്ന് കേട്ടിരുന്നു.

    എന്നാലിപ്പോള്‍, ഒക്ടോബര്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യുമോ എന്ന കാര്യത്തിലും സന്ദേഹമാണ്. ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് അന്‍മ്പ് രാജശേഖരന്‍ എന്നയാള്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. എന്താണ് കാര്യമെന്ന് നോക്കാം...

    കത്തി കോപ്പിയടി

    കത്തി കോപ്പിയടി, പുലിയുടെ റിലീസ് നിര്‍ത്തവയ്ക്കണമെന്ന് ഹര്‍ജി

    വിജയ് യെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത കത്തി എന്ന ചിത്രം തങ്കഭൂമി എന്ന തന്റെ ഷോര്‍ട്ട് ഫിലിമിന്റെ കോപ്പിയടിയാണെന്ന് പരാതിക്കാരന്‍ ആരോപിയ്ക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിജയ്ക്കും മുരുഗദോസിനുമെതിരെ ഇയാള്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

    പുലിക്കെന്താണ് കുഴപ്പം

    കത്തി കോപ്പിയടി, പുലിയുടെ റിലീസ് നിര്‍ത്തവയ്ക്കണമെന്ന് ഹര്‍ജി

    കത്തിയുടെ കാര്യത്തില്‍ ഒരു തീരുമാനമാകുന്നതുവരെ വിജയ് യുടെ ഒരു സിനിമയും പ്രദര്‍ശിപ്പിക്കരുത് എന്നാണ് പരാതിക്കാരന്റെ ആവശ്യം.

    കോടതി എന്ത് തീരുമാനിച്ചു

    കത്തി കോപ്പിയടി, പുലിയുടെ റിലീസ് നിര്‍ത്തവയ്ക്കണമെന്ന് ഹര്‍ജി

    തഞ്ചാവൂര്‍ കോടതിയിലാണ് അന്‍മ്പ് രാജശേഖരന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി സ്വീകരിച്ച കോടതി ഈ മാസം 28 ന് വാദം കേള്‍ക്കും.

    പുലി വരുമോ?

    കത്തി കോപ്പിയടി, പുലിയുടെ റിലീസ് നിര്‍ത്തവയ്ക്കണമെന്ന് ഹര്‍ജി

    28ന് വാദം കേട്ട ശേഷം ഇക്കാര്യത്തിലൊരു തീരുമാനമാകുമെന്നും ഒക്ടോബര്‍ ഒന്നിന് തന്നെ ചിത്രം റിലീസ് ചെയ്യുമെന്നുമാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

    കത്തി കോപ്പിയടി, പുലിയുടെ റിലീസ് നിര്‍ത്തവയ്ക്കണമെന്ന് ഹര്‍ജി

    അതിനിടയില്‍ ഇന്നലെ(സെപ്റ്റംബര്‍ 23) ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ റിലീസ് ചെയ്തു. കാണൂ...

    English summary
    A bit of a hiccup to the proceedings has occurred as Anbu Rajasekar who filed a case against Vijay and A.R. Murugadoss claiming that ‘Kaththi’ is copied from his short film ‘Thaagabhoomi’ has filed a new petition in the Thanjavur court seeking a ban on ‘Puli’ till his case is resolved.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X