നയൻസിന്റെ കൊലയുതിര്‍ കാലത്തിന് കോടതിയുടെ പച്ചക്കൊടി!! റിലീസിങ് തീയതിയെ കുറിച്ച് അണിയറപ്രവർത്തകർ

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നയൻസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കൊലയുതിർക്കും കാലാം. ജൂൺ 14 ന് തിയേറ്ററിൽ എത്തേണ്ട ചിത്രം പേരിനെ ചൊല്ലിയുളള പകർപ്പവകാശത്തെ തുടർന്ന് മദ്രാസ് ഹൈക്കോടി റിലീസ് താൽക്കാലികമായി തടഞ്ഞിരുന്നു.

nayanthara

ഇപ്പോൾ നയൻസിന്റെ ചിത്രത്തിന് പച്ചക്കൊടി കാണിച്ചിരിക്കുകയാണ് കോടതി. ചിത്രത്തിന് മേലുള്ള സ്റ്റേ ഓ‍ഡർ പിൻവലിച്ചിരിക്കുകയാണ് കോടതി. ഉടൻ തന്നെ ചിത്രത്തിന്റെ പുതിയ റിലീസിങ് തിയതി പ്രഖ്യാപിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അഖിയിച്ചിട്ടുണ്ട്.ചക്രി ടോലേട്ടിയാണ് നയന്‍താരയുടെ കൊലയുതിര്‍ കാലം സംവിധാനം ചെയ്തിരിക്കുന്നത്. നയൻസിനെ കൂടാതെ പ്രതാപ് പോത്തന്‍, ഭൂമിക ചൗള, രോഹിണി തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. മിസ്റ്ററി ത്രില്ലര്‍ ചിത്രമാണിത്.

സംവിധായകന്‍ ബാലാജി കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് തടഞ്ഞത്. അന്തരിച്ച എഴുത്തുകാരന്‍ സുജാത രംഗരാജന്‍ എഴുതിയ നോവലിന്റെ പേരാണ് കൊലയുതിര്‍കാലം. ഈ നോവലിന്റെ പകര്‍പ്പവകാശം സുജാത രംഗരാജന്റെ ഭാര്യയില്‍ നിന്നും 10ലക്ഷം രൂപയ്ക്ക് സംവിധായകന്‍ ബാലാജി സ്വന്തമാക്കിയിരുന്നു. . തന്റെ അനുമതി കൂടാതെ പേര് ഉപയോഗിക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംവിധായകന്‍ ഹര്‍ജി നല്‍കിയിരുന്നത്. തുടര്‍ന്ന് സിനിമയുടെ റിലീസ് കോടതി തടഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X