കനാ ഓഡിയോ ലോഞ്ചില്‍ മുഖ്യാതിഥിയാകുന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ സുന്ദരി!
താരങ്ങള്‍ നിര്‍മാണത്തിലേക്ക് തിരിയുന്ന പതിവ് തെറ്റിക്കാതെ ശിവകാര്‍ത്തികേയനും നിര്‍മാതാവിന്റെ കുപ്പായമണിയുകയാണ്. പ്രഥമ നിര്‍മാണ സംരംഭമായ കനാ റിലീസിന് തയാറെടുക്കുകയാണ്. ശിവകാര്‍ത്തികേയന്റെ സുഹൃത്തും ഗാനരചയിതാവും ഗായകനുമായ അരുണ്‍രാജ കാമരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരഭമാണ് കനാ.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് മുഖ്യാതിഥിയായി എത്തുന്നത് ഇന്ത്യന്‍ വനിത ക്രിക്കറ്റിലെ സുന്ദരി സ്മൃതി മന്ദാനയാണ്. വനിത ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ ഫൈനലില്‍ വരെ എത്തിയതോടെയാണ് വനിത ടീമിന് വന്‍ സ്വീകാര്യത ലഭിക്കുന്നത്. കനാ ഓഡിയോ ലോഞ്ചിന് സ്മൃത് മന്ദാന എത്താനുള്ള കാരണം ചിത്രത്തിന്റെ പ്രമേയമാണ്. വനിത ക്രിക്കറ്റും ക്രിക്കര്‍ ആകാന്‍ ആഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയുമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു സിനിമ ചടങ്ങിന് ക്രിക്കറ്റര്‍ എത്തുന്നത് ഒരു അപൂര്‍വ്വതയാണ്. അത്തരമൊരു അപൂര്‍വ്വ നിമിഷത്തിനാണ് കനാ ഓഡിയോ ലോഞ്ച് ചടങ്ങ് സാക്ഷ്യം വഹിക്കുക. യുവാക്കള്‍ക്കിടയിലും ക്രിക്കറ്റ് പ്രേമികള്‍ക്കുമിടയില്‍ ഏറെ ആരാധകരുള്ള വനിത ക്രിക്കറ്ററാണ് സ്മൃതി.
സംവിധായകന്‍ പാണ്ഡിരാജും സംഗീത സംവിധായകരായ അനിരുദ്ധ് രവിചന്ദ്രന്‍, ഡി ഇമ്മന്‍ എന്നിവരാണ് ചലച്ചിത്ര മേഖലയില്‍ നിന്നുള്ള മുഖ്യാതിഥികള്‍. മരഗത നാണയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദിപു നൈനാന്‍ തോമസാണ് കനായിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് ഓഡിയോ ലോഞ്ച് ചടങ്ങ്.


Click it and Unblock the Notifications











