ശ്രുതി ഹസനെതിരെ ക്രിമിനല്‍ കേസ്!
ഒരു ചിത്രത്തില്‍ അഭിനയിക്കാം എന്ന് പറഞ്ഞ് കരാറൊപ്പിടുന്നതും പിന്നീട് തിരക്കുകള്‍ പറഞ്ഞ് പിന്മാറുന്നതും ഇപ്പോള്‍ സിനമയ്ക്കകത്ത് സര്‍വ്വ സാധാരണമാണ്. എന്നാല്‍ ഇനി അങ്ങനെ ചെയ്യാന്‍ മുതിരുന്നവര്‍ക്ക് ശ്രുതി ഹസന്റെ അനുഭവം ഒരു പാഠമായിരിക്കട്ടെ.
കരാറൊപ്പിട്ട പുതിയ ചിത്രത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് നടിയ്‌ക്കെതിരെ ക്രിമിനല്‍ കേസ് നല്‍കിയിരിക്കുകയാണ്. കാര്‍ത്തിയും നാഗാര്‍ജ്ജും ഒന്നിച്ചെത്തുന്ന ചിത്രത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്നാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ പിക്ചര്‍ ഹൗസ് മീഡിയ ലിമിറ്റഡ് നടിയ്‌ക്കെതിരെ കേസ് നല്‍കിയിരിക്കുന്നത്.

നായികെ തീരുമാനിച്ച്, ചിത്രത്തിന് ഷെഡ്യൂളും ചെയ്ത ശേഷം നടി പിന്മാറിയത് വഞ്ചനാകുറ്റമാണെന്നാണ് നിര്‍മാണ കമ്പനിയുടെ ആരോപണം. കേസില്‍ ഇനിയൊരു വഴിത്തിരിവുണ്ടാകുന്നതുവരെ നടിയ്ക്ക് പുതിയ ചിത്രങ്ങളൊന്നും ഏറ്റെടുക്കാന്‍ കഴിയില്ല.
തിരക്കുകള്‍ പറഞ്ഞാണ് ശ്രുതി ഹസന്‍ ചിത്രത്തില്‍ നിന്നും പിന്മാറിയത്. അതേ സമയം അജിത്ത് നായകനാകുന്ന അച്ചമില്ലൈ (താത്കാലികമായി നല്‍കിയ പേര്) എന്ന ചിത്രത്തില്‍ അഭിനയിക്കാമെന്ന് നടി കരാറൊപ്പിട്ടിരുന്നു.
ഇപ്പോള്‍ വിജയ് നായകനാകുന്ന പുലി എന്ന ചിത്രത്തിന്റെ തിരക്കിലാണ് ശ്രുതി. മഹേഷ് ബാബു നായകനാകുന്ന ഒരു തെലുങ്ക് ചിത്രത്തിലും ശ്രുതി അഭിനയിക്കുന്നുണ്ട്. ബോളിവുഡിലും കരാറൊപ്പിട്ട നാലോളം ചിത്രങ്ങളുണ്ട്.


Click it and Unblock the Notifications