ആരാധകരെ ആവേശത്തിലാഴ്ത്തി ദളപതി 62 ഒരുങ്ങുന്നു! പുതിയ ഷൂട്ടിംഗ് വീഡിയോ പുറത്ത്! കാണൂ

By Midhun

ഇളയദളപതി വിജയുടെ ചിത്രങ്ങള്‍ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രമേ ചെയ്യുളളുവെങ്കിലും അതിനെല്ലാം മികച്ച സ്വീകാര്യത സിനിമാ പ്രേമികള്‍ നല്‍കാറുണ്ട്. അറ്റ്‌ലി സംവിധാനം ചെയ്ത മെര്‍സല്‍ ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി കൊണ്ടായിരുന്നു പുറത്തിറങ്ങിയിരുന്നത്.

തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ചിത്രത്തിന് മികച്ച സ്വീകരണം സിനിമാ പ്രേമികള്‍ നല്‍കിയിരുന്നു. സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം കൈകാര്യം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. മെര്‍സലിനു ശേഷം എ.ആര്‍ മുരുകദോസിനൊപ്പമുളള ചിത്രത്തിലാണ് വിജയ് അഭിമനയിക്കുന്നത്. ദളപതി 62 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പുതിയൊരു ഷൂട്ടിംഗ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ഇളയദളപതി വീണ്ടും

ഇളയദളപതി വീണ്ടും

മെര്‍സല്‍ എന്ന മെഗാഹിറ്റിനു ശേഷം ഇളയദളപതിയുടെയായി ഒരുങ്ങുന്ന ചിത്രമാണ് ദളപതി 62. ആരാധകര്‍ക്കും മറ്റു പ്രേക്ഷകര്‍ക്കും ഒരേപോലെ ഇഷ്ടപ്പെടുന്നൊരു ചിത്രവുമായാണ് വിജയ് ഇത്തവണയും എത്തുന്നതെന്നാണ് അറിയുന്നത്. ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയായാണ് ദളപതി 62 ഒരുങ്ങുന്നത്. കത്തി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം വിജയും എ.ആര്‍ മുരുകദോസും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇരുവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ രണ്ടു ചിത്രങ്ങളും തിയ്യേറ്ററുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളായിരുന്നു. ഇത്തവണയും മികച്ചൊരു പ്രമേയം പറയുന്ന ഒരു ചിത്രമായിരിക്കും ഈ കൂട്ടുകെട്ടില്‍ നിന്നുമുണ്ടാവുകയെന്നും അറിയുന്നു. സാമൂഹിക പ്രാധാന്യമുളള പ്രമേയങ്ങള്‍ മാസ് ചേരുവകള്‍ ചേര്‍ത്ത് ഒരുക്കാറുളള എ.ആര്‍ മുരുകദോസില്‍ നിന്നും അത്തരമൊരു ചിത്രം തന്നെയാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

നായികയായി കീര്‍ത്തി സുരേഷ്

നായികയായി കീര്‍ത്തി സുരേഷ്

ഭൈരവ എന്ന ചിത്രത്തിലൂടെയായിരുന്നു വിജയും കീര്‍ത്തിയും ആദ്യമായി ഒന്നിച്ചിരുന്നത്. ഭരതന്‍ സംവിധാനം ചെയ്ത ഈ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ഭൈരവയ്ക്ക് ശേഷം കീര്‍ത്തി വിജയുടെ നായികയായി വീണ്ടുമെത്തുന്ന ചിത്രമാണ് ദളപതി 62. മഹാനടിയുടെ വിജയത്തിന് ശേഷം തമിഴിലും തെലുങ്കിലും താരമൂല്യം ഉയര്‍ന്ന നടി കൂടിയാണ് കീര്‍ത്തി സുരേഷ്. സിനിമയില്‍ തിരക്കേറിയ നടിയുടെതായി കൈനിറയെ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. കീര്‍ത്തിയുടെ സാന്നിദ്ധ്യം ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമായിരിക്കും.കീര്‍ത്തിക്കൊപ്പം വരലക്ഷ്മി ശരത് കുമാറും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. കീര്‍ത്തിയെപ്പൊലെ തന്നെ തമിഴകത്ത് തിരക്കേറിയ നായികമാരില്‍ ഒരാളാണ് വരലക്ഷ്മി.

ദീപാവലി റിലീസ്

ദീപാവലി റിലീസ്

ചിത്രീകരണം പുരോഗമിക്കുന്ന ദളപതി 62 ദീപാവലി റിലീസായാണ് തിയ്യേറ്ററുകളിലെത്തുക എന്നാണ് അറിയുന്നത്. അങ്കമാലി ഡയറീസിനു വേണ്ടി ചായാഗ്രഹണം നിര്‍വ്വഹിച്ച ഗിരീഷ് ഗംഗാധരനാണ് ദളപതി 62വിനു വേണ്ടിയും ക്യാമറ ചെയ്യുന്നത്. മെര്‍സലിനു വേണ്ടി സംഗീതമൊരുക്കിയ എ.ആര്‍ റഹ്മാന്‍ തന്നെയാണ് ഇത്തവണയും വിജയ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. മെര്‍സല്‍ പോലെ ആവേശമുണര്‍ത്തുന്ന ഗാനരംഗങ്ങളാണ് ഇത്തവണയും ആരാധകര്‍ റഹ്മാനില്‍ നിന്നും പ്രതീക്ഷിക്കുന്നത്. തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ സണ്‍ പിക്‌ചേഴ്‌സാണ് വിജയുടെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. വിജയ് ചിത്രത്തിനു പുറമെ രജനികാന്തിന്റെ കാര്‍ത്തിക്ക് സുബ്ബരാജ് ചിത്രവും സണ്‍ പിക്‌ചേഴ്‌സ് തന്നെയാണ് നിര്‍മ്മിക്കുന്നത്.

വിജയുടെ ബൈക്ക് സ്റ്റണ്ട്

വിജയുടെ ബൈക്ക് സ്റ്റണ്ട്

ദളപതി 62വിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഷൂട്ടിംഗ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇളയദളപതി നഗരമധ്യത്തിലൂടെ ബൈക്ക് സ്റ്റണ്ട് നടത്തുന്ന വീഡിയോയാണ് ആരാധകര്‍ ആഘോഷമാക്കിയിരുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തിന് സംഘടന രംഗങ്ങള്‍ ഒരുക്കുന്നത് രാംലക്ഷ്മണാണ്. ദീപാവലി റിലീസായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഷൂട്ടിംഗിനിടെ എടുത്ത ചിത്രത്തിലെ ഒരു രംഗത്തിന്റെ വീഡിയോ ആയിരുന്നു സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നത്.

പുതിയ ഷൂട്ടിംഗ് വീഡിയോ

പുതിയ ഷൂട്ടിംഗ് വീഡിയോ

ദളപതി 62വിന്റെ പുതിയൊരു ഷൂട്ടിംഗ് വീഡിയോ കൂടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇത്തവണ സംവിധായകന്‍ എ.ആര്‍ മുരുകദോസും അണിയറപ്രവര്‍ത്തകരുടെയും രസകരമായ ഒരു വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഷൂട്ടിംഗ് സ്‌പോട്ടില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ മേളംകൊട്ടി നൃത്തം വെയ്ക്കുന്ന രംഗമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

വീഡിയോ കാണൂ

ഷൂട്ടിംഗ് വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X