ദളപതി വിജയെക്കുറിച്ച് മനസുതുറന്ന് ബ്രിന്ദാമാസ്റ്റര്‍! സൂപ്പര്‍താരത്തെക്കുറിച്ച് പറഞ്ഞത് കാണാം

By Prashant V R

തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ തമിഴകത്തെ താരരാജാവായി മുന്നേറുന്ന നടനാണ് ദളപതി വിജയ്. തമിഴില്‍ എറ്റവും കൂടുതല്‍ ആരാധകരുളള സൂപ്പര്‍ താരങ്ങളില്‍ ഒരാള്‍ കൂടിയാണ് വിജയ്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും വിജയ് ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രമേ ചെയ്യാറുളളൂവെങ്കിലും അതിനെല്ലാം വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്.

vijay

ആരാധകര്‍ക്ക് വേണ്ടിയാണ് വിജയ് സിനിമകള്‍ ചെയ്യാറുളളതെങ്കിലും സാമൂഹിക പ്രാധാന്യമുളള വിഷയങ്ങളും അദ്ദേഹം തന്റെ ചിത്രങ്ങളില്‍ അവതരിപ്പിക്കാറുണ്ട്. വിജയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ബിഗിലും തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു.

ബിഗിലിന് പിന്നാലെ മാസ്റ്റര്‍ എന്ന വിജയ് ചിത്രം റിലീസിങ്ങിനൊരുങ്ങവേയാണ് അപ്രതീക്ഷിതമായി ലോക് ഡൗണ്‍ വന്നത്. അതേസമയം ദളപതി വിജയെക്കുറിച്ച്‌
നൃത്ത സംവിധായക ബ്രിന്ദ മാസ്റ്ററുടെതായി വന്ന പുതിയ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിജയുടെ സര്‍ക്കാര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയില്‍ എടുത്ത ചിത്രങ്ങളാണ് ബ്രിന്ദ മാസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

Recommended Video

Vijay Babu Exclusive Interview | Soofiyum Sujathayum | FilmiBeat Malayalam

ചിത്രങ്ങളില്‍ വിജയ്, സംവിധായകന്‍ ഏആര്‍ മുരുകദോസ്, ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍ തുടങ്ങിയവരെയും കാണാം. ഞാന്‍ അദ്ദേഹത്തോടൊപ്പം നിരവധി സിനിമകളില്‍ ഒപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ബ്രിന്ദ മാസ്റ്റര്‍ പറയുന്നു. വളരെ വിനീതനായ ഒരു വ്യക്തി. കുറച്ച് മാത്രമേ സംസാരിക്കാറുളളൂ, ചെയ്യുന്ന പ്രവൃത്തിയിലൂടെയാണ് കൂടുതല്‍ സംസാരിക്കുന്നത്. വളരെ കഴിവുള്ളവനും വിനീതനുമായ വ്യക്തി. ബ്രിന്ദ മാസ്റ്റര്‍ ട്വിറ്ററില്‍ കുറിച്ചു.

2018ലായിരുന്നു ദളപതി വിജയുടെ സര്‍ക്കാര്‍ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ഏആര്‍ മുരുകദോസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം. സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം അവതരിപ്പിച്ചായിരുന്നു ഒരുക്കിയത്. തുപ്പാക്കി, കത്തി തുടങ്ങിയ സിനിമകള്‍ക്ക് വിജയ്-ഏആര്‍ മുരുകദോസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം കൂടിയായിരുന്നു സര്‍ക്കാര്‍. കീര്‍ത്തി സുരേഷ് നായികയായി എത്തിയ ചിത്രത്തില്‍ യോഗി ബാബു, രാധാ രവി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X