വിളിച്ചിട്ട് എഴുന്നേറ്റില്ല! നയന്‍താര ബോധരഹിതയായി! ഐറ അനുഭവത്തെക്കുറിച്ച് ഡാന്‍സ് മാസ്റ്റര്‍! കാണൂ!
വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് നയന്‍താര. മലയാളത്തിലൂടെ തുടക്കം കുറിച്ച് തമിഴകത്തെത്തിയ താരം പിന്നീട് തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാറായി മാറുകയായിരുന്നു. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തമായിരിക്കണം തന്റെ സിനിമയെന്ന കാര്യത്തില്‍ ഈ താരത്തിന് നിര്‍ബന്ധമുണ്ട്. പുതിയ ഐറയുടെ ടീസര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കെം സര്‍ജുന്‍ സംവിധാനം ചെയ്യുന്ന സിനിമ തമിഴില്‍ മാത്രമല്ല തെലുങ്കിലും ഒരുക്കുന്നുണ്ട്. ഡബിള്‍ റോളുമായാണ് ഇത്തവണ നയന്‍സിന്റെ വരവ്. താരത്തിന്റെ പ്രകടനം തന്നെയാണ് ടീസറിലും നിറഞ്ഞുനില്‍ക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണത്തില്‍ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നുവെന്ന് ഡാന്‍സ് മാസ്റ്ററായ വിജി പറയുന്നു.ഇന്‍ഡ്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അവര്‍ നയന്‍താരയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ച് വിശദീകരിച്ചത്. മുന്‍നിര നായികമാര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു.
നയന്‍താര വളരെ മനോഹരമായാണ് അഭിനയിച്ചത്. രണ്ട് മുഖവുമായാണ് താരമെത്തുന്നത്. രണ്ട് ഭാഗത്തിലും ഗംഭീര പ്രകടനവുമായാണ് താരമെത്തുന്നത്. ബൃന്ദ മാസ്റ്ററിനൊപ്പമായിരുന്നു ഐറയില്‍ പ്രവര്‍ത്തിച്ചത്. സിനിമയുടെ ഗാനരംഗം ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് വയ്യാതായത്. മേക്കപ്പിനായി പോയ താരം റൂമില്‍ നിന്നും പുറത്തിറങ്ങാതെ ബൃന്ദ മാസറ്ററെ വിവരം അറിയിക്കുകയായിരുന്നു. താന്‍ റൂമിലെത്തിയപ്പോള്‍ അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. മാമിന് എഴുന്നേല്‍ക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. ആംബുലന്‍സ് വരുത്തി ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു. സിനിമയിലെ ചില രംഗങ്ങള്‍ കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞതായും വിജി സാക്ഷ്യപ്പെടുത്തുന്നു. വിശ്രമമില്ലാതെ ശരീരം ക്ഷീണിച്ചതായിരുന്നു താരത്തിന് വിനയായത്.

ഇതാദ്യമായാണ് നയന്‍താര ഡബിള്‍ റോളിലെത്തുന്നത്. രണ്ട് കഥാപാത്രമായും താരം മാറുന്നത് കണ്ട് ശരിക്കും അത്ഭുതപ്പെട്ടിരുന്നു. സിനിമയിലെ ഗാനങ്ങളെല്ലാം മനോഹരമാണ്. വീണ്ടും പെണ്‍കുഞ്ഞാണോ എന്ന ഡയലോഗുമായാണ് ടീസര്‍ തുടങ്ങിയത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലൂടെയും കളറിലൂടെയുമായാണ് രണ്ട് കാലഘട്ടങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











