പേളി ശ്രീനീ വിവാഹം മാത്രമല്ല!! ബിഗ് ബോസിൽ മറ്റൊരു വിവാഹം കൂടി, വിവാഹ ചിത്രം പുറത്ത്
തമിഴ് ബിഗ് ബോസ് ഹൗസിലെ മത്സരാർഥിയായിരുന്ന നടനുമായ ഡാനിയൽ ആനി പോപ്പാണ് വിവാഹിതനായിരിക്കുന്നത്
മലയാളം ബിഗ് ബോസ് ഹൗസിലെ ശ്രീനീഷ് പേളി വിവാഹം സമൂഹമാധ്യമങ്ങളിലും അല്ലാതേയും വൻ ചർച്ച വിഷയമായിരുന്നു. ഈ വിവാഹത്തിനെ ചുററിപ്പറ്റി നിരവധി ട്രോളുകളായിരുന്നു പ്രചരിച്ചത്. ലാലേട്ടനും ബാക്കിയുള്ള മത്സരാർഥികളും ഇവരുടെ കല്യാണവുമായി ബന്ധപ്പെട്ട് ട്രോളുകൾക്ക് ഇരയായിരുന്നു. ഇപ്പോഴിത ബിഗ് ബോസ് ഹൗസിൽ മറ്റൊരു വിവാഹം നടന്നിരിക്കുകയാണ്.

കമൽഹാസൻ അവതരിപ്പിക്കുന്ന തമിഴ് ബിഗ് ബോസ് ഹൗസിലെ മത്സരാർഥിയായിരുന്ന നടനുമായ ഡാനിയൽ ആനി പോപ്പാണ് വിവാഹിതനായിരിക്കുന്നത്. കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തിറങ്ങിയതിനു പിന്നാലെയാണ് അദ്ദേഹം വിവാഹ കാര്യം പുറം ലോകത്തെ അറിയിച്ചത്. തന്റെ കാമുകിയായ ഡെനിഷയെ രജിസ്റ്റർ വിവാഹം ചെയ്തിരുന്നുവെന്നും. കുടുംബപ്രശ്നം കൊണ്ടാണ് ഇത് തുറന്ന് പറയാതിരുന്നതെന്നും നടൻ ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തി.
ഡാനി തന്റെ വിവാഹത്തിനെ കുറിച്ച് ഇൻസ്റ്റയിൽ കുറിച്ചതിങ്ങനെ: എന്റെ പ്രിയപ്പെട്ട കുട്ടു, ഡെനിഷ ഡാനിയേലിനെ നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുന്നതിൽ ഞാൻ സന്തോഷവാനാണ്. ഞങ്ങൾ വിവാഹം രജിസ്റ്റർ ചെയ്തു. ചില കുടുംബ പ്രശ്നങ്ങളെ തുടർന്ന് നിങ്ങളിൽ നിന്ന് ഇത് മറച്ചു വയ്ക്കുകയായിരുന്നു. എല്ലാവരുടേയും അനുഗ്രഹവും പ്രാർത്ഥനയും ഞങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നതായി ഡാനിയൽ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications