പറഞ്ഞ ദിവസം നടക്കില്ല, പ്രേക്ഷകരോട് മാപ്പ് പറഞ്ഞ് നിര്‍മാതാവ്! ധനുഷിന്റെ സിനിമ ഇനിയും വൈകും

ധനുഷ് നായകനായിട്ടെത്തുന്ന ചിത്രങ്ങള്‍ക്ക് വമ്പന്‍ സ്വീകാര്യതയാണ് തമിഴ്‌നാട്ടില്‍ ലഭിക്കാറുള്ളത്. കഴിഞ്ഞ വര്‍ഷമെത്തിയ സിനിമകളെല്ലാം ബോക്‌സോഫീസില്‍ സാമ്പത്തിക വരുമാനം നേടിയവയായിരുന്നു. എ്ന്നാല്‍ സിനിമാപ്രേമികള്‍ ഏറെ കാലമായി കാത്തിരിക്കുന്നൊരു ധനുഷ് ചിത്രമാണ് എന്നെ നോക്കി പായും തോട്ട. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും റിലീസിനെത്തിയില്ല.

ഇതോടെ ഒരു വിഭാഗം ആളുകള്‍ ഗൗതം മേനോന് എതിരെ വിമര്‍ശനങ്ങളുമായി എത്തിയിരുന്നു. ഒടുവില്‍ ഈ മാസം സിനിമയുടെ റിലീസ് വീണ്ടും തീരുമാനിച്ചെങ്കിലും അതും മാറ്റി വെക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുകയാണ്. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് പ്രേക്ഷകരോട് ക്ഷമ ചോദിച്ച് സിനിമയുടെ റിലീസ് വൈകുമെന്ന കാര്യം വീണ്ടും അറിയിച്ചിരിക്കുന്നത്.

ennai-nokki-paayum-thotta

സിനിമ പറഞ്ഞ ദിവസം തന്നെ പുറത്തിറക്കാന്‍ ശ്രമിച്ചു. എന്നാല്‍ സാധിച്ചില്ല. നിങ്ങളെ പോലെ ഞങ്ങളും നിരാശരാണ്. സിനിമ റിലീസ് ഉടന്‍ തന്നെ സുഗമമായി റിലീസ് ചെയ്യാന്‍ ഞങ്ങള്‍ ശ്രമിക്കും. ഇത്രയും കാലം ഞങ്ങള്‍ക്ക് വേണ്ടി കാത്തിരുന്ന നിങ്ങള്‍ എല്ലാവരും ക്ഷമിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. സെപ്തംബര്‍ പന്ത്രണ്ടിന് ചിത്രം പ്രദര്‍ശനത്തിനെത്തിക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതായിട്ടും നിര്‍മാതാവ് മദന്‍ പറയുന്നു.

2016 ലായിരുന്നു എന്നെ നോക്കി പായും തോട്ട ചിത്രം ഷൂട്ടിംഗ് ആരംഭിച്ചത്. സാമ്പത്തിക പ്രതിസന്ധികള്‍ കാരണം സിനിമ നിന്ന് പോയെന്നും ഇതോടെ സിനിമയുടെ അവകാശം മറ്റൊരു നിര്‍മാണ കമ്പനിയ്ക്ക് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഗൗതം മേനോന്റെ ഉടമസ്ഥതയിലുള്ള ഒന്‍ട്രാഗാ എന്റര്‍ടെയിന്‍മെന്റ്സും എക്സ്പോ ആര്‍ട്ടിസ്റ്റ് മോഷന്‍ പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മാണം. റിലീസിനോട് അനുബന്ധിച്ച് കഴിഞ്ഞ ആഴ്ച സിനിമയില്‍ നിന്നും ട്രെയിലര്‍ പുറത്ത് വന്നിരുന്നു.

Read more about: danush ധനുഷ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X