3 വര്‍ഷത്തെ കാത്തിരിപ്പ്! ധനുഷിന്റെ എന്നെ നോക്കി പായും തോട്ട തിയറ്ററുകളിലേക്ക്, ട്രെയിലര്‍ പുറത്ത്
ചിത്രീകരണം ആരംഭിച്ച് വര്‍ഷങ്ങള്‍ ആയിട്ടും പുറത്തിറങ്ങാതിരുന്ന ധനുഷ് ചിത്രമാണ് എന്നെ നോക്കി പായും തോട്ട. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷകളായിരുന്നു. എന്നാല്‍ ചിത്രം തിയറ്ററുകളിലേക്ക് എത്തിയില്ല. പ്രതിസന്ധികളെല്ലാം മറികടന്ന് ഈ വര്‍ഷം സെപ്റ്റംബറോട് കൂടി ചിത്രം തിയറ്ററുകളിലേക്ക് എത്തും.
ഇപ്പോഴിതാ ആരാധകര്‍ക്കായി സര്‍പ്രൈസ് സമ്മാനവുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമയില്‍ നിന്നും ട്രെയിലര്‍ പുറത്ത് ഇറങ്ങിയിരിക്കുകയാണ്. സിനിമയിലെ പ്രണയം, മാസ്, ആക്ഷന്‍, ത്രില്ലര്‍ എല്ലാം കോര്‍ത്തിണക്കിയാണ് ട്രെയിലര്‍ വന്നിരിക്കുന്നത്.

തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞാണ് ഗൗതം മേനോന്‍ ട്രെയിലര്‍ റിലീസ് ചെയ്തത്. സെപ്റ്റംബര്‍ ആറിന് സിനിമ റിലീസിനെത്തും.2016 ലായിരുന്നു എന്നെ നോക്കി പായും തോട്ട ചിത്രം ഷൂട്ടിംഗ് ആരംഭിച്ചത്.
സാമ്പത്തിക പ്രതിസന്ധികള്‍ കാരണം സിനിമ നിന്ന് പോയെന്നും ഇതോടെ സിനിമയുടെ അവകാശം മറ്റൊരു നിര്‍മാണ കമ്പനിയ്ക്ക് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഗൗതം മേനോന്റെ ഉടമസ്ഥതയിലുള്ള ഒന്‍ട്രാഗാ എന്റര്‍ടെയിന്‍മെന്റ്‌സും എക്‌സ്‌പോ ആര്‍ട്ടിസ്റ്റ് മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് നിര്‍മാണം.


Click it and Unblock the Notifications