മഞ്ജു വാര്യരുടെ അഭിനയം കണ്ട് ഭയന്നെന്ന് ധനുഷ്! പ്രതിഫലം പോലും വാങ്ങാതെയാണ് മഞ്ജു അഭിനയിച്ചത്

വിവാഹശേഷം സിനിമാജീവിതം അവസാനിപ്പിച്ച പലനടിമാരും ശക്തമായ തിരിച്ച് വരവ് നടത്തി കൊണ്ടിരിക്കുകയാണ്. ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ പല നടിമാരും അമ്മ വേഷങ്ങളിലും മറ്റും അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ മഞ്ജു വാര്യര്‍ വ്യത്യസ്തയാണ്. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിളിപ്പേര് കൂടിയിപ്പോള്‍ മഞ്ജുവിനുണ്ട്.

ഇത്രയും കാലം മലയാളത്തില്‍ മാത്രമായിരുന്നു മഞ്ജു അഭിനയിച്ചതെങ്കില്‍ ഇനി തമിഴ് ആരാധകര്‍ കൂടി മഞ്ജുവിനുണ്ടാവും. ആദ്യമായി തമിഴില്‍ അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് നടിയിപ്പോള്‍. ധനുഷ് നായകനായി അഭിനയിക്കുന്ന സിനിമയിലൂടെയായിരുന്നു മഞ്ജു വാര്യര്‍ തമിഴ് അരങ്ങേറ്റം നടത്തിയത്. ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു.

 അസുരന്റെ ഓഡിയോ ലോഞ്ച്

ധനുഷിനെ നായകനാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന അസുരന്‍ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ തമിഴില്‍ അഭിനയിക്കുന്നത്. തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ വെക്കൈ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമയ്ക്ക് കഥ ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ നാലിന് അസുരന്‍ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് അണിയറ പ്രവര്‍ത്തകര്‍.

അതിന് മുന്നോടിയായിട്ടാണ് കഴിഞ്ഞ ദിവസം ഓഡിയോ ലോഞ്ച് നടത്തിയത്. ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരും നയാകന്‍ ധനുഷും നായിക മഞ്ജു വാര്യരുമെല്ലാം എത്തിയിരുന്നു.

അസുരന്റെ ഓഡിയോ ലോഞ്ച്

ഓഡിയോ ലോഞ്ചില്‍ മഞ്ജു വാര്യരെ പുകഴ്ത്തി പറഞ്ഞിരിക്കുകയാണ് സിനിമയുടെ നിര്‍മാതാവ്. അസുരന്റെ അഡ്വാന്‍സ് തുക മാത്രം കൈപ്പറ്റി കൊണ്ടാണ് മഞ്ജു ചിത്രത്തില്‍ അഭിനയിച്ചത്. പിന്നീടൊന്നും ബാക്കി തുകയെ കുറിച്ച് സംസാരിച്ചിരുന്നില്ല. ഞാന്‍ അങ്ങോട്ട് നിര്‍ബന്ധിച്ച് പ്രതിഫല തുക കൈമാറുകയായിരുന്നുവെന്നാണ് അസുരന്‍രെ നിര്‍മാതാവ് കലൈപ്പുളി എസ് തനു പറഞ്ഞത്.

അസുരന്റെ ഓഡിയോ ലോഞ്ച്

മഞ്ജു വാര്യരെ കുറിച്ചും വെട്രിമാരനൊപ്പം വീണ്ടും അഭിനയിക്കാന്‍ സാധിച്ചതിനെ കുറിച്ചുമാണ് ധനുഷ് പറഞ്ഞത്. ഈ മുപ്പത്തിയാറാം വയലില്‍ അസുരനില്‍ ഇങ്ങനെ ഒരു കഥാപാത്രം എനിക്ക് തന്നതില്‍ വെട്രിമാരനോട് നന്ദി. പൊള്ളാതവന്‍ തൊട്ട് വെട്രിമാരന്‍ ടീമിനൊപ്പം ഞാന്‍ പ്രവര്‍ത്തിക്കുന്നു.

ദീര്‍ഘനാളുകളായി മഞ്ജു എന്റെ അടുത്ത സുഹൃത്താണ്. ആരുടെ എങ്കിലും അഭിനയം കണ്ട് ഭയന്ന് പോയിട്ടുണ്ടെങ്കില്‍ അത് മഞ്ജുവിന്റെ പ്രകടനം കണ്ടിട്ടാണ്. അവര്‍ അഭിനയിക്കുകയാണെന്ന് പോലും അറിയാന്‍ കഴിയില്ലെന്നും ധനുഷ് പറയുന്നു.

അസുരന്റെ ഓഡിയോ ലോഞ്ച്

ഇങ്ങനെ ഒരു അവസരം ലഭിച്ചതിന് ആര്‍ക്ക് ആദ്യം നന്ദി പറയണമെന്ന് അറിയില്ലെന്ന് പറയുകയാണ് മഞ്ജു വാര്യര്‍. ഈ ചിത്രം തനിക്ക് വളരെ പ്രത്യേകതയുള്ളതാണ്. കാരണം ഇതെന്റെ ആദ്യ തമിഴ് ചിത്രമാണ്. ഇതുവരെ മലയാളത്തില്‍ മാത്രമാണ് ചെയ്തിട്ടുള്ളത്. തമിഴില്‍ ഇത്ര ശക്തമായ ടീമിനൊപ്പം പര്വര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു.

എല്ലാവര്‍ക്കും നന്ദി. ആര്‍ക്ക് ആദ്യം നന്ദി പറയുമെന്ന് അറിയില്ലെന്ന് പറയുകയാണ് മഞ്ജു. ധനുഷ് എന്റെ പ്രിയപ്പെട്ട സുഹൃത്താണ്. ഇപ്പോള്‍ എന്റെ പ്രിയപ്പെട്ട സഹതാരം കൂടി ആയിരിക്കുന്നു. ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ആരാധികയാണെന്നും മഞ്ജു പറയുന്നു.

അസുരന്റെ ഓഡിയോ ലോഞ്ച്

ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി കൊടുത്ത ആടുകളവും വെട്രിമാരനായിരുന്നു ഒരുക്കിയത്. വട ചെന്നൈ എന്ന സിനിമയ്ക്ക് ശേഷം വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുന്ന ചിത്രമാണെന്നുള്ള പ്രത്യേകതയും അസുരനുണ്ട്. ചിത്രത്തില്‍ ധനുഷ് ഇരട്ടകഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

രാജദേവര്‍ എന്ന അച്ഛന്‍ കഥാപാത്രമായും കാളി മകന്‍ എന്ന കഥാപാത്രങ്ങളെയാണ് ധനുഷ് അവതരിപ്പിക്കുന്നത്. മണിമേഖലൈ എന്ന കഥാപാത്രമായിട്ടാണ് മഞ്ജു അഭിനയിക്കുന്നത്. വി ക്രീയേഷന്‍സിന്റെ ബാനറില്‍ എസ് തനു ആണ് നിര്‍മാണം. ബാലാജി ശക്തിവേല്‍, പ്രകാശ് രാജ്, പശുപതി, പവന്‍, യോഗി ബാബു, എന്നിവരാണ് അസുരനിലെ മറ്റ് താരങ്ങള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X