ധനുഷിന്റെ പ്രസംഗം വിവാദത്തിലേക്ക്, രജനികാന്തിന്റെ പ്രതിഫലം വെളിപ്പെടുത്തി നിര്‍മാതാവ്

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ സിനിമകളുടെ തിരക്കിലാണ്. മലയാളത്തില്‍ മാത്രമല്ല തമിഴ് സിനിമയിലും അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് മഞ്ജു. ധനുഷ് നായകനായിട്ടെത്തുന്ന അസുരന്‍ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു തമിഴിലേക്ക് അരങ്ങേറ്റം നടത്തുന്നത്. കഴിഞ്ഞ ദിവസം അസുരന്റെ ഓഡിയോ ലോഞ്ച് അതിവിപുലമായി നടത്തിയിരുന്നു.

ധനുഷ്, മഞ്ജു വാര്യര്‍, സംവിധായകന്‍ വെട്രിമാരന്‍ എന്നിങ്ങനെ നിരവധി പ്രമുഖര്‍ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ചടങ്ങിനിടെ ധനുഷും മഞ്ജു വാര്യരുമെല്ലാം സംസാരിച്ചത് ആരാധകര്‍ക്കിടയില്‍ തരംഗമായിരുന്നു. എന്നാല്‍ ധനുഷിന്റെ പ്രസംഗം വിവാദമായിരിക്കുകയാണ്. ഇക്കാര്യം ചൂണ്ടികാണിച്ച് നിര്‍മാതാവ് അഴകപ്പന്‍ എത്തിയിരിക്കുകയാണ്.

 ധനുഷിന്റെ വിവാദ പ്രസംഗം

അസുരന്‍ ഓഡിയോ ലോഞ്ചിനിടെ തമിഴിലെ ചില നിര്‍മാതാക്കള്‍ക്കെതിരെയായിരുന്നു ധനുഷ് തുറന്നടിച്ചത്. ഇന്നത്തെ കാലത്ത് വളരെ കുറച്ച് നിര്‍മാതാക്കളില്‍ നിന്ന് മാത്രമേ മുഴുവന്‍ പ്രതിഫലവും ലഭിക്കുകയുള്ളു. ബാക്കി പലരും കബളിപ്പിച്ചിട്ടുണ്ടെന്നുമാണ് ധനുഷ് പറഞ്ഞത്. ഇതാണ് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. തമിഴിലെ നിര്‍മാതാക്കളെ എല്ലാം പ്രതികൂട്ടിലാക്കുന്ന പരാമര്‍ശമാണ് ധനുഷിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നാണ് അഴകപ്പന്‍ പറയുന്നത്.

ധനുഷിന്റെ വിവാദ പ്രസംഗം

സൂപ്പര്‍ താരങ്ങള്‍ കോടികളാണ് പ്രതിഫലം വാങ്ങുന്നത്. രജനികാന്ത് 70-60 കോടി വരെ, അവരുടെ ചിത്രങ്ങള്‍ പരാജയപ്പെട്ടാല്‍ നിര്‍മാതാക്കളുടെ കഥ അവിടെ തീരും. അത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്ത് കൊണ്ട് ധനുഷ് അതേകുറിച്ച് പറയുന്നില്ലെന്നും അഴകപ്പന്‍ ചോദിക്കുന്നു. ധനുഷിനൊപ്പം മുഖാമുഖമിരുന്ന് സംവാദം നടത്താന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം സൂചിപ്പിച്ചിരിക്കുകയാണ്.

ധനുഷിന്റെ വിവാദ പ്രസംഗം

എന്നാല്‍ ധനുഷിന് അഴകപ്പന്റെ മറുപടി വന്നതിന് പിന്നാലെ ഒരു വിഭാഗം ആരാധകര്‍ ധനുഷിന് പിന്തുണയുമായി എത്തിയിരിക്കുകയാണ്. ഐ സ്റ്റാന്‍ഡ് വിത്ത് ധനുഷ് എന്ന ഹാഷ് ടാഗില്‍ ഒരാള്‍ പോസ്റ്റ് ചെയ്തതോടെ സംഭവം മറ്റ് ചിലരും ഏറ്റെടുത്തു. അതേ സമയം ഇക്കാര്യത്തില്‍ ധനുഷിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ പ്രതികരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. അങ്ങനെ അനുഭവമുണ്ടെന്ന് ചൂണ്ടി കാണിച്ച് ധനുഷ് എത്തിയാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 ധനുഷിന്റെ വിവാദ പ്രസംഗം

ഓഡിയോ ലോഞ്ചില്‍ അസുരന്റെ നിര്‍മാതാവ് താരങ്ങളെ കുറിച്ച് പറഞ്ഞിരുന്നു. മഞ്ജു വാര്യരെ പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് നിര്‍മാതാവ്. അസുരന്റെ അഡ്വാന്‍സ് തുക മാത്രം കൈപ്പറ്റി കൊണ്ടാണ് മഞ്ജു ചിത്രത്തില്‍ അഭിനയിച്ചത്. പിന്നീടൊന്നും ബാക്കി തുകയെ കുറിച്ച് മഞ്ജു സംസാരിച്ചിരുന്നില്ല. ഞാന്‍ അങ്ങോട്ട് നിര്‍ബന്ധിച്ച് പ്രതിഫല തുക കൈമാറുകയായിരുന്നുവെന്നാണ് നിര്‍മാതാവ് കലൈപ്പുളി എസ് തനു പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ടാണ് ധനുഷ് സംസാരിച്ചത്.

ധനുഷിന്റെ വിവാദ പ്രസംഗം

ഈ മുപ്പത്തിയാറാം വയസിലും അസുരനിലെ ഇങ്ങനെത്തെ ഒരു കഥാപാത്രം എനിക്ക് തന്നതില്‍ വെട്രിമാരനോട് നന്ദി. എല്ലാ താരങ്ങള്‍ക്കും ഇങ്ങനെ ലഭിക്കുമെന്ന് ഞന്‍ കരുതുന്നില്ല. പൊള്ളാതവന്‍ തൊട്ട് വെട്രിമാരന്‍ ടീമിനൊപ്പം ഞാന്‍ പ്രവര്‍ത്തിക്കുന്നു. ദീര്‍ഘനാളുകളായി മഞ്ജു എന്റെ അടുത്ത സുഹൃത്താണ്. ആരുടെ എങ്കിലും അഭിനയം കണ്ട് ഭയന്ന് പോയിട്ടുണ്ടെങ്കില്‍ അത് മഞ്ജുവിന്റെ പ്രകടനം കണ്ടിട്ടാണ്. അവര്‍ അഭിനയിക്കുകയാണെന്ന് പോലും അറിയാന്‍ കഴിയില്ലെന്നും ധനുഷ് പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X