ആര്യയുടെ വീട് വിവാഹത്തിന് തയ്യാറെടുക്കുന്നു!! അതും പ്രണയ വിവാഹത്തിന്, സംഭവം ഇങ്ങനെ

താരത്തിന്റെ വീട്ടിൽ ഒരു വിവാഹത്തിന് കളമൊരുങ്ങുകയാണത്രേ.

റിയാലിറ്റി ഷോയിലൂടെ ഏറ്രവും കൂടുതൽ പണി വാങ്ങിക്കൂട്ടിയ താരമാണ് ആര്യ. തെന്നിന്ത്യയിൽ മികച്ച പ്രതിച്ഛായയുള്ള ഒരു താരം കൂടിയായിരുന്നു ആര്യ. എന്നാൽ ഒരു റിയാലിറ്റി ഷോ താരത്തിന്റെ തലവര തന്നെ മാറ്റിയെന്ന് വേണം പറയാൻ. പണ്ട് പ്രണയ നായകൻ എന്ന് അറിയപ്പെട്ടു കൊണ്ടിരുന്ന ആര്യ ഇപ്പോൾ വിവാദ നായകനാണ്.

എങ്കെ വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോ വന്നകിനു ശേഷം ആര്യയെ കുറിച്ച് അത്ര നല്ല വാർത്തകൾ ആയിരുന്നില്ല പുറത്തു വന്നിരുന്നത്. എവിടെ തിരിഞ്ഞാലും വിമർശനങ്ങൾ മാത്രമായിരുന്നു ആര്യയെ തേടിയെത്തിയത്. ഇപ്പോഴിത ആര്യയുടെ കുടുംബത്തിൽ നിന്ന് ഒരു സന്തോഷ വാർത്ത കേൾക്കുകയാണ്. താരത്തിന്റെ വീട്ടിൽ ഒരു വിവാഹത്തിനുള്ള തയ്യാറെടുപ്പുകൾ തകൃതിയിൽ നടക്കുകയാണ്

ആര്യയുടെ വീട്

ആര്യയുടെ വീട്

തെന്നിന്ത്യൻ താരം ആര്യയുടെ വീടിനെ ചുറ്റിപ്പറ്റി പുതിയ വാർത്ത പുറത്തു വന്നിട്ടുണ്ട്. ആര്യയുടെ വീട്ടിൽ ഒരു വിവാഹം നടക്കുകയാണത്രേ. ആര്യയുടെ വിവാഹം ഇന്നോ നാളയോ എന്ന കാത്തിരുന്ന ആരാധകരുടെ മുന്നിലേയ്ക്കാണ് പുതിയ വിവാഹ വാർത്ത എത്തുന്നത്. എങ്കിലും പ്രേക്ഷകർ അധികം സന്തോഷിക്കാൻ വരട്ടെ. വരനാകുന്നത് ആര്യയുടെ സഹോദരനും നടനുമായ സത്യയാണ്. ആര്യയുടെ വിവാഹ പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകരുടെ ഇടയിലേയ്ക്ക് സഹോദരന്റെ വിവാഹ വാർത്തയാണ് എത്തുന്നത്. ഈ ജൂൺ മാസം 22 നാണ് വിവാഹമെന്നാണ് ലഭിക്കുന്ന വിവരം. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

പ്രണയ വിവാഹം

പ്രണയ വിവാഹം

സത്യയുടേത് പ്രണയ വിവാഹമാണ്. തന്റെ സുഹൃത്ത് ഭാവനയാണ് സത്യ വിവാഹം കഴിക്കാൻ പോകുന്നത്. കോളേജ് കാലം മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. ദീർഘകാലത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹം കഴിക്കാൻ പോകുന്നത്. അമരവാക്യം, പുത്തകം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് സത്യ. വിദ്യാഭ്യാസത്തിനു വേണ്ടി സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്തിയിരുന്നു. വിവാഹ ശേഷം വീണ്ടും സിനിമയിൽ സജീവമാകാനാണ് താര തീരുമാനിച്ചിരിക്കുന്നത്.

 ആര്യയുടെ വിവാഹം

ആര്യയുടെ വിവാഹം

ആര്യയായിരുന്നു ആദ്യം വിവാഹത്തിന് തയ്യാറെടുത്തത്. അതിനു വേണ്ടിയായിരുന്നു എങ്കെ വീട്ടു മാപ്പിളൈ എന്ന റിയാലിററി ഷോ തന്നെ ആരംഭിച്ചത്. ആര്യയെ വിവാഹം കഴിക്കാനായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള പെൺകുട്ടികൾ അപേക്ഷ അയച്ചിരുന്നു. എന്നാൽ ഇതിൽ നിന്ന് 16 പേരുമായിട്ടായിരുന്നു റിയാലിറ്റി ഷോ തുടങ്ങിയത്. പിന്നീട് ഉണ്ടായ നൂലാം മാലകൾ ആര്യയുടെ വിവാഹ സ്വപ്നത്തിന് ഒരു വിലങ്ങ് തടിയാവുകയായിരുന്നു. രണ്ടു ലക്ഷത്തോളം വിവാഹ അപേക്ഷകളാണ് താരത്തെ നേടിയെത്തിയത്. എല്ലാവർക്കും ആര്യയുടെ വധുവാകാനായിരുന്നു താൽപര്യം.

 ഫേസ്ബുക്ക് ലൈവ്

ഫേസ്ബുക്ക് ലൈവ്

ഫേസ്ബുക്കിലൂടെയാണ് ആര്യ തന്റെ വിവാഹ കാര്യം പുറം ലോകത്തെ അറിയിച്ചത്. തനിയ്ക്ക് ഒരുമിച്ച് ജീവിച്ചു മടുത്തുവെന്ന്. ഒരു കൂട്ടിനെ ആവശ്യമുണ്ടെന്നും ആര്യ പറ‍ഞ്ഞിരുന്നു. എന്നാൽ ആദ്യം ഇത് ആരും വിശ്വസിച്ചില്ല. എന്നാൽ പിന്നീട് താരം തന്നെ എല്ലാവരേയും വിശ്വസിപ്പിക്കുകയായിരുന്നു. സിനിമ ഫീൽഡിലുളളവരെ മാത്രമല്ല താൻ വിവാഹം കഴിക്കുകയെന്നും, തന്നെ സ്നേഹിക്കുന്ന വ്യക്തിയെയായിരിക്കും വധുവായി സ്വീകരിക്കുകയെന്നും താര പറ‍ഞ്ഞു. പ്രേക്ഷകരുടെ വിശ്വാസത്തിനു വേണ്ടി ആര്യതന്റെ ഫോൺ നമ്പറും മറ്റും നൽകിയിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X