ശ്രുതിയും അക്ഷരയും കമലിനെ നിരസിച്ചു!

By Aswathi

ഏറെ നാളത്തെ കാത്തരിപ്പിന് ശേഷം റിലീസ് ചെയ്ത ഉത്തമ വില്ലന്റെ വിജയാഘോഷത്തിലാണ് ഉലകനായകന്‍ കമല്‍ ഹസന്‍. ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ തന്റെ വ്യക്തി ജീവിതത്തെയും സിനിമയെയും ബന്ധിപ്പിച്ചു സംസാരിക്കുകയുണ്ടായി.

ഇപ്പോള്‍ മക്കള്‍ അക്ഷര ഹസനും ശ്രുതി ഹസനും വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുകയാണല്ലോ, ഭാവിയില്‍ ഇവര്‍ക്കൊപ്പം ഒരു സിനിമ പ്രതീക്ഷിക്കാമോ എന്നായിരുന്നു ചോദ്യം. ഇരുവരും തന്നെ നിരസിച്ചതാണെന്ന് കമല്‍ പറഞ്ഞു.

shruthi-akshara-kamal-hassan

അവ്വൈ ഷണ്‍മുഖി എന്ന ചിത്രം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അക്ഷരയ്ക്ക് മൂന്ന് വയസ്സായിരുന്നു. അന്ന് ആ ചിത്രത്തില്‍ മകളുടെ വേഷം അഭിനയിക്കാന്‍ വേണ്ടി അക്ഷരയെ വിളിച്ചപ്പോള്‍ തനിക്കാ വേഷം പറ്റില്ലെന്ന് പറഞ്ഞ് അക്ഷക പിന്മാറുകയായിരുന്നത്രെ.

അതേ അവസ്ഥയാണ് ശ്രുതി ഹസന്റെയും. ശ്രുതിയെ നായികയാക്കി ഒരു സിനിമ സംവിധാനം ചെയ്യാന്‍ കമല്‍ ആലോചിച്ചിരുന്നു. എന്നാല്‍ ചിത്രത്തെ കുറിച്ച് മകളോട് സംസാരിച്ചപ്പോള്‍ ഈ സാഹചര്യത്തില്‍ തനിക്ക് അച്ഛന്റെ ഒരു ചിത്രം ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു ശ്രുതിയുടെ പ്രതികരണം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X