തൃഷയുടെ ഭാവി വരന് വധഭീഷണി
തെന്നിന്ത്യന്‍ സുന്ദരി തൃഷയും നിര്‍മാതാവും ബിസ്‌നസുമാനുമായ വരുണ്‍ മനിയും തമ്മിലുള്ള വിവാഹ നിശ്ചയം ദിവസങ്ങള്‍ക്ക് മുമ്പാണ് നടന്നത്. ഇപ്പോഴിതാ വരുണ്‍ മനിയന് വധഭീഷണി വന്നിരുക്കുന്നു. തൃഷയെ വിവാഹം ചെയ്യുന്നതിനല്ല കേട്ടോ
ഐ പി എല്ലില്‍ നിന്നും പുറത്ത് പോകണം എന്നാവശ്യപ്പെട്ടാണ് വരുണിന് ഭീഷണി ഫോണ്‍ കോള്‍ വന്നത്. അതുകൊണ്ട് അന്വേഷണം ആ വഴി തിരിഞ്ഞിരിക്കുകയാണ്. തൃഷയുടെ ആഗ്രഹപ്രകാരം വരുണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം സ്വന്തമാക്കാന്‍ തീരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് ഭീഷണി വന്നത്.

എന്തായാലും ഭീഷണി ഫോണ്‍ കോളുമായി ബന്ധപ്പെട്ട് വരുണ്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേ സമയം ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം വാങ്ങാനുള്ള തീരുമാനിത്തില്‍ നിന്നും വരുണും തൃഷയും പിന്മാറിയെന്നും അറിയുന്നു.
വിവാഹം നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തില്‍ അനാവശ്യ വിവാദങ്ങളൊന്നും വേണ്ടെന്നാണ് തൃഷയുടെയും വരുണിന്റെയും പക്ഷം. ജനുവരി 23 നാണ് തൃഷയുടെയും വരുണിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. വിവാഹ തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.


Click it and Unblock the Notifications











