'മക്കൾക്ക് വേണ്ടി ഒന്നിച്ച് നിൽക്കുന്ന ധനുഷ്, രണ്ടാം വിവാഹത്തിലേക്ക് പോയ അമല'; താരങ്ങൾ എടുത്ത തീരുമാനങ്ങൾ!
എണ്ണമറ്റ താരങ്ങളെ സൃഷ്ടിച്ച മേഖലയാണ് തമിഴ് സിനിമ. അവരിൽ പല സെലിബ്രിറ്റികൾക്കും അവരുടെ കഴിവിനും അഭിനയ മികവിനും അന്താരാഷ്ട്രതലത്തിൽ വരെ അംഗീകാരങ്ങൾ ലഭിച്ച് കഴിഞ്ഞു. എന്നിരുന്നാലും ചില താരങ്ങളുടെ സ്വകാര്യ ജീവിതത്തിൽ അപ്രതീക്ഷിത വഴിത്തിരിവുകൾ ഉണ്ടായിട്ടുണ്ട്.
ചിലർ പ്രൊഫഷണൽ ലൈഫിൽ വിജയം നേടിയവരാണെങ്കിലും സ്വകാര്യ ജീവിതത്തിൽ കയ്പുനീർ കുടിച്ചവരാണ്. ധനുഷ് അടക്കമുള്ള താരങ്ങളുടെ വിവാഹ ജീവിതം വിവാഹമോചനത്തിലാണ് കലാശിച്ചത്. വിവാഹമോചനത്തിന് ശേഷം ചിലർ വീണ്ടും വിവാഹം കഴിച്ച് പുതിയ ജീവിതം ആരംഭിച്ചപ്പോൾ ചിലർ തനിച്ച് ജീവിക്കാനാണ് തീരുമാനിച്ചത്.
അത്തരത്തിൽ വിവാഹമോചനത്തിനും വേർപിരിയലിനും ശേഷമുള്ള താരങ്ങളുടെ വെല്ലുവിളി നിറഞ്ഞ യാത്രയെക്കുറിച്ചും അവർ എടുത്ത തീരുമാനങ്ങളും പരിശോധിക്കാം. 2014ലാണ് സംവിധായകൻ എ.എൽ വിജയ്‍യുമായുള്ള അമലയുടെ ആദ്യ വിവാഹം നടക്കുന്നത്.

നാല് വർഷത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. എന്നാൽ 2017ൽ ഇവർ വിവാഹമോചിതരായി. അമലയുമായി വേർപിരിഞ്ഞശേഷം വിജയ് വീണ്ടും വിവാഹിതാനായി എന്നാൽ കഴിഞ്ഞ ആറ് വർഷമായി ഒറ്റപ്പെട്ട ജീവിതം നയിക്കുകയായിരുന്നു അമല പോൾ. യാത്രകളും അഭിനയവുമെല്ലാമായാണ് അമലയുടെ ജീവിതം മുന്നോട്ട് പോയിരുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും ഒരു വിവാഹത്തിന് താൻ തയ്യാറെടുക്കുന്നുവെന്ന് അമല പ്രഖ്യാപിച്ചു. സുഹൃത്ത് ജഗത് ദേശായിയുടെ പ്രണയാഭ്യർത്ഥന സ്വീകരിച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം. ഗോവ സ്വദേശിയായ ജഗദ് ഇവിടത്തെ പ്രമുഖ ലക്ഷ്വറി വില്ലയുടെ മാനേജർ കൂടിയാണ്.
വിവാഹജീവിതത്തിന്റെ കയ്പുനീർ കുടിച്ച മറ്റൊരു നടി സാമന്ത റൂത്ത് പ്രഭുവാണ്. തെലുങ്ക് നടൻ നാഗ ചൈതന്യയെയാണ് താരം വിവാഹം ചെയ്തത്. 2017ലായിരുന്നു വിവാഹം. എന്നാൽ സാമന്ത-നാഗചൈതന്യ ദാമ്പത്യ ജീവിതം അധികനാൾ നീണ്ടുനിന്നില്ല. 2021 ൽ ദമ്പതികൾ വേർപിരിയൽ പ്രഖ്യാപിച്ചു.
അന്നുമുതൽ സാമന്ത തന്റെ അഭിനയത്തിലും ബിസിനസുമെല്ലാമാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നിലവിൽ തമിഴിലും തെലുങ്കിലും നിരവധി സിനിമകൾ താരം ചെയ്യുന്നുണ്ട്. വിവാഹശേഷവും ഏറ്റവും താരമൂല്യമുള്ള നടിയാണ് സാമന്ത. ഒട്ടും പ്രതീക്ഷിക്കാതെ വന്നൊരു വേർപിരിയലായിരുന്നു ധനുഷിന്റെയും ഐശ്വര്യ രജിനികാന്തിന്റെയും.

2004ൽ വിവാഹിതരായ ഇവർ പതിനെട്ട് വർഷത്തെ ദാമ്പത്യമാണ് അവസാനിപ്പിച്ചത്. ദമ്പതികൾക്ക് യാത്ര, ലിംഗ എന്നിങ്ങനെ രണ്ട് ആൺമക്കളുണ്ട്. ധനുഷും ഐശ്വര്യയും സ്വതന്ത്ര ജീവിതം നയിക്കാൻ തീരുമാനിച്ചെങ്കിലും മക്കളുടെ നല്ല മാതാപിതാക്കളായി ഇരുവരും ഇന്നും തുടരുന്നു.
മക്കളുടെ എല്ലാ കാര്യത്തിനും അച്ഛനും അമ്മയുമായി എപ്പോഴും താരങ്ങൾ ഒരുമിച്ച് എത്താറുണ്ട്. തമിഴ് നടൻ വിഷ്ണു വിശാൽ 2010ലാണ് രജനി നടരാജിനെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് ആര്യൻ എന്നൊരു മകനുണ്ട്.
എന്നാൽ 2018ൽ ഇരുവരും വിവാഹമോചിതരായി. വിഷ്ണു വിശാൽ അടുത്തിടെ ഇന്ത്യൻ ബാഡ്മിന്റൺ താരം ജ്വാല ഗുട്ടെ വിവാഹം ചെയ്തു. മകന്റെ കസ്റ്റഡി വിഷ്ണുവിനാണ് ലഭിച്ചിരിക്കുന്നത്. ചിലരുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു വിവാഹമോചനം. മറ്റ് ചിലർക്ക് പുതിയൊരു വ്യക്തിക്കൊപ്പം ജീവിതം കണ്ടെത്താനുള്ള അവസരവുമായി.


Click it and Unblock the Notifications