ഋത്വിക് റോഷനു മുന്നിൽ ധനുഷ് ഫ്ലാറ്റ്! താരത്തെ ഋത്വിക് റോഷൻ കയ്യിലെടുത്തതെങ്ങനെയെന്ന് അറിയാമോ...

ഉണ്ണികൃഷ്ണൻ ചെയ്ത കിച്ചു ഋത്വിക് റോഷൻ എന്ന കഥാപാത്രത്തെ കണ്ടെത്തിയിരിക്കുകയാണ് ധനുഷ്.

By Ankitha

താര ജാഡകളില്ലാത്ത താരമാണ് ധനുഷ്. പ്രതിഭകളെ കണ്ടെത്താനും അവർക്ക് സിനിമയിൽ അവസരം കൊടുക്കാനും ഈ താരത്തിന് ഒരു മടിയുമില്ല.

dhanush

നാദിർഷ സംവിധാനം ചെയ്ത മലയളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്ന കട്ടപ്പനയിലെ ഋത്വിക് റോഷന്റെ തമിഴ് പതിപ്പ് വരുകയാണ്. ചിത്രത്തിൽ ഉണ്ണികൃഷ്ണ ചെയ്ത കിച്ചു എന്ന കഥാപാത്രത്തെ കണ്ടെത്തിയിരിക്കുകയാണ് ധനുഷ്. അത് ആറിയേണ്ടേ?

  ഋത്വിക് റോഷൻ  ഇവൻ

ഋത്വിക് റോഷൻ ഇവൻ

അജിത് ഫ്രം അറുപ്പു കോട്ടയ് എന്ന ചിത്രത്തിൽ ചെറിയ കഥാപാത്രത്തിലൂടെ ദീന സിനിമയിൽ എത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ ചെയ്ത കിച്ചു എന്ന കേന്ദ്ര കഥാപാത്രത്തേയാണ് ദീന ചെയ്യുക. ടെലിവിഷന്‍ കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ ദീന, ധനുഷിന്റെ പാ പാണ്ടിയിലും ചെറിയ വേഷത്തിൽ എത്തിയിരുന്നു.

ധനുഷ് തന്നെ കണ്ടെത്തിയത്

ധനുഷ് തന്നെ കണ്ടെത്തിയത്

തമിഴിലെ ഋത്വിക് റോഷനെ ധനുഷ് തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. നായകനെ കുറിച്ചുള്ള തീരുമാനം സംവിധായകൻ നദിർഷ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

 ദീനയ്ക്ക് മാസ് ആരാധകർ

ദീനയ്ക്ക് മാസ് ആരാധകർ

സിനിമയിൽ വരുന്നതിനും മുൻപേ ദീനയ്ക്ക് ആരാധകർക്ക് കുറവെന്നുമില്ല. തമിഴ് കോമഡി പരിപാടിയിലെ നിറ സാന്നിധ്യമാണ് നമ്മുടെ താരം. ഹാസ്യ പരിപാടിയിലൂടെ നിരവധി ഫാൻസുകളെ ദീന നേടിയെടുത്തിട്ടുണ്ട്.

ഋത്വക് റോഷന്റെ മുന്നിൽ ധനുഷ് ഫ്ലാറ്റ്

ഋത്വക് റോഷന്റെ മുന്നിൽ ധനുഷ് ഫ്ലാറ്റ്

ദീനയ്ക്ക് ചിത്രത്തിൽ അവസരം കിട്ടാൻ കാരണം കോമഡി പരിപാടികളായിരുന്നു.ദീനയുടെ പ്രോഗമുകൾ കണ്ടാണ് ധനുഷ് പോലും തേടിയെത്തിയത്. ടെലിവിഷൻ റിയാലിറ്റി ഷോ ആയ 'കലക്ക പോവതു യാരും' സീസൺ 5 പ്രകടനമാണ് ദീനയ്ക്ക് പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത്.

ധർമ്മജനും ചിത്രത്തിൽ

ധർമ്മജനും ചിത്രത്തിൽ

മലയാളത്തിലെ കട്ടപ്പനയിലെ ഋത്വിക് റോഷന്റെ ഭാഗമായിരുന്ന ധർമജൻ ബോൾഗാട്ടിയും തമിഴ് പതിപ്പിൽ ഉണ്ടാകും. ധർമജന്റെ അരങ്ങേറ്റ ചിത്രമായിരിക്കും ഇത്. പൊള്ളാച്ചി കേന്ദ്രീകരിച്ച് ഫെബ്രുവരി 5 നാണ് ചിത്രീകരണം ആരംഭിക്കുക.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X