»   » സൂര്യയുടെ 250 കോടി ചിത്രം; ദീപിക പദുക്കോണ്‍ നായികയാകില്ല

സൂര്യയുടെ 250 കോടി ചിത്രം; ദീപിക പദുക്കോണ്‍ നായികയാകില്ല

Posted By:
Subscribe to Filmibeat Malayalam

സൂര്യ കേന്ദ്ര കഥാപാത്രമായി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ബോളിവുഡ് താരം ദീപിക പദുക്കോണ്‍ നായികയാകില്ല. കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ച വ്യാജ വാര്‍ത്തകള്‍ക്ക് ദീപിക പദുക്കോണന്റെ പി ആര്‍ മാനേജറാണ് പ്രതികരിച്ചത്.

ബോളിവുഡിലെ മുന്‍നിര താരം തമിഴിലേക്ക് എത്തുന്നുവെന്ന വാര്‍ത്ത ആരാധകര്‍ക്കും സന്തോഷമായിരുന്നു. എന്നാല്‍ ചിത്രത്തില്‍ ദീപിക പദുക്കോണ്‍ നായികയാകുന്നില്ലെന്ന് താരത്തിന്റെ പിആര്‍ മാനേജര്‍ തന്നെ അറിയിച്ചു. ചിത്രവുമായി ബന്ധപ്പെട്ട് ആരും താരത്തിനെ സമീപിച്ചിട്ടില്ല, പ്രചരിക്കുന്നത് വ്യാജ വാര്‍ത്തായണെന്നും പറയുന്നു.

deepika-surya

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഒരുക്കുന്ന സൂര്യയുടെ പുതിയ ചിത്രം 250 കോടിയാണ് ചെലവ്. ശ്രീ തെന്‍ഡ്രല്‍ ഫിലിംസിന്റെ നൂറാമത്തെ ചിത്രമായാണ് സൂര്യ ചിത്രം ഒരുക്കുന്നത്. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് മഹേഷ് ബാബുവിനെയാണ് ആദ്യം നായകനായി പരിഗണിച്ചിരുന്നു.

വിന്‍ ഡീസലിനൊപ്പം ഹോളിവുഡ് ചിത്രമായ ത്രിപ്പിള്‍ എക്‌സിന്റെ മൂന്നാം ഭാഗത്തിലാണ് ദീപിക ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ദി റിട്ടേണ്‍ ഓഫ് സാന്‍ഡല്‍ കേജ് എന്നാണ് ചിത്രത്തിന്റെ പേരിട്ടിരിക്കുന്നത്.

English summary
Deepika Padukone not part of Suriya, Sundar C's film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam