»   » 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത് അച്ഛം യെന്‍പത് മടമെൈയട യെ സഹായിച്ചു, കളക്ഷന്‍ റിപ്പോര്‍ട്ട്

500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത് അച്ഛം യെന്‍പത് മടമെൈയട യെ സഹായിച്ചു, കളക്ഷന്‍ റിപ്പോര്‍ട്ട്

Posted By: Sanviya
Subscribe to Filmibeat Malayalam

ചിമ്പുവിനെയും മഞ്ജിമ മോഹനനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് അച്ഛം യെന്‍പത് മടമൈയെട. നവംബര്‍ പത്തിന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക പരിഷ്‌കരണം ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷനെ ബാധിക്കുമെന്ന് ഭയന്നെങ്കിലും മികച്ച കളക്ഷന്‍ തന്നെയാണ് ചിത്രം നേടുന്നത്.

എന്നാല്‍ പുതിയ സാമ്പത്തിക പരിഷ്‌കരണം ചിത്രത്തിനെ സഹായിച്ചുവെന്ന് തന്നെയാണ് ഗൗതം മേനോനും പറയുന്നത്. 500, 1000 നോട്ട് പിന്‍വലിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. എന്നാല്‍ ആ സമയത്ത് റിലീസ് ചെയ്യാനിരുന്ന ചിത്രങ്ങള്‍ എല്ലാം സാമ്പത്തിക പരിഷ്‌കരണത്തെ പേടിച്ച് മാറ്റി വച്ചു. തുടര്‍ന്ന് വായിക്കൂ....

സിനിമയെ സഹായിച്ചു

സാമ്പത്തിക പരിഷ്‌കരണത്തെ തുടര്‍ന്ന് റിലീസ് ചെയ്യാനിരുന്ന സിനിമകളുടെ ഡേറ്റ് മാറ്റിയത് അച്ഛം യെന്‍പത് മടമൈയെടയുടെ കളക്ഷന്‍ കൂട്ടാന്‍ സഹായിച്ചതായി ഗൗതം മേനോന്‍ പറയുന്നു.

കളക്ഷന്‍

റിലീസ് ചെയ്ത് രണ്ടാഴ്ചകള്‍ പിന്നിടുമ്പോള്‍ 4.54 കോടിയാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍. ചെന്നൈ നഗരത്തില്‍ നിന്ന് മാത്രം ചിത്രത്തിന് ലഭിച്ച കളക്ഷനാണിത്.

മഞ്ജിമയുടെ ആദ്യ ചിത്രം

ജി പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ മഞ്ജിമയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്.

കഥാപാത്രങ്ങള്‍

ചിമ്പു, മഞ്ജിമ മോഹന്‍, ബാബ സേഹ്ഗല്‍, സതീഷ് കൃഷ്ണന്‍,ഡാനിയേല്‍ ബാലാജി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

English summary
Demonetization helped Achcham Yenbathu Madamaiyada, box office collection.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam