അദ്ദേഹത്തെ ഇഷ്ടപ്പെ‌ടാൻ കാരണം, ഞാൻ ശ്രദ്ധിച്ചത് അക്കാര്യങ്ങളാണ്; ഭർത്താവിനെക്കുറിച്ച് ദേവയാനി

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി ദേവയാനി. മുംബെെയിൽ നിന്നെത്തിയ ​ദേവയാനി വളരെ പെട്ടെന്ന് തമിഴ് സിനിമാ രം​ഗത്ത് ജനപ്രീതി നേടി. നെക്സ്റ്റ് ഡോർ ​ഗേൾ ഇമേജിൽ ദേവയാനി തരം​ഗം സൃഷ്ടിച്ചു. മലയാളത്തിലും ശ്രദ്ധേയ വേഷങ്ങൾ ദേവയാനിക്ക് ലഭിച്ചിട്ടുണ്ട്. കരിയറിൽ വലിയ ഉയരത്തിലെത്തിയിരിക്കെയായിരുന്നു ദേവയാനിയുടെ വിവാഹം. സംവിധായകൻ രാജകുമാരനാണ് ഭർത്താവ്. വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് ദേവയാനി രാജകുമാരനെ വിവാഹം ചെയ്തത്.

നീ വരുവായ എന എന്ന രാജകുമാരൻ സംവിധാനം ചെയ്ത സിനിമയിൽ ദേവയാനിയായിരുന്നു നായിക. പ്രണയത്തിലായ ഇരുവരും വിവാഹം ചെയ്തത് അക്കാലത്ത് വലിയ വാർത്തയായി. അന്ന് തെന്നിന്ത്യയിലെ വലിയ താരങ്ങളിൽ ഒരാളാണ് ദേവയാനി. രണ്ട് പെൺകുട്ടികളും ദമ്പതികൾക്ക് പിറന്നു. ഭർത്താവിനെക്കുറിച്ച് സംസാരിക്കുകയാണ് ദേവയാനിയിപ്പോൾ. രാജകുമാരനെ ഇഷ്ടപ്പെടാനുണ്ടായ കാരണമാണ് ദേവയാനി ഒരു അഭിമുഖത്തിൽ പങ്കുവെച്ചത്.

Devayani

അദ്ദേഹത്തിന് കരിയറിനോടുള്ള ആത്മാർത്ഥത കണ്ടാണ് എനിക്ക് പതിയെ ഇഷ്ടം തോന്നിയത്. പക്ഷെ അന്ന് സുഹൃത്തായിരുന്നു. വർക്കിനോടുള്ള ആത്മാർത്ഥ, സെറ്റിൽ എങ്ങനെ പെരുമാറുന്നു, എത്രത്തോളം ബഹുമാനത്തോടെ ഞങ്ങളെ ഹാൻഡിൽ ചെയ്യുന്നു എന്നെല്ലാം ശ്രദ്ധിച്ചപ്പോൾ ഇഷ്ടം തോന്നി. അതിനൊപ്പം നീ വരുവായ എന എന്ന സിനിമയിൽ അദ്ദേഹമെഴുതിയ ഡയലോ​ഗുകളും ഇഷ്ടമായി. ഇങ്ങനെയൊക്കെ എഴുതുന്ന ആൾ എങ്ങനെയായിരിക്കും ശരിക്കും എന്ന് ഞാൻ ചിന്തിച്ചു.

അത്രയും സ്നേ​ഹം ഉണ്ടെങ്കിലേ അങ്ങനെ എഴുതാൻ പറ്റൂ. അഭിനയിക്കുമ്പോൾ പാർത്ഥിപൻ സാറിന് അദ്ദേഹത്തിന്റേതായി ഒരു മാറ്റവും ഡയലോ​ഗിൽ കൊണ്ട് വരാൻ കഴിഞ്ഞില്ല. ആദ്യ സിനിമയാണെങ്കിലും നന്നായി എടുത്തു. ഇത്രയും ഭം​ഗിയായി എഴുതുന്നുണ്ടെങ്കിൽ അദ്ദേഹത്തിന്റെ മനസിൽ എത്രത്തോളം സ്നേഹമുണ്ടാകും. അതാണ് തന്നെ ആകർഷിച്ചതെന്ന് ദേവയാനി വ്യക്തമാക്കി.

Devayani

ജ്യോതിഷത്തിൽ തനിക്ക് വിശ്വാസമുണ്ടെന്ന് ദേവയാനി പറയുന്നു. ഞാൻ സിനിമയിലേക്ക് വരുമെന്ന് ജാതകത്തിലുണ്ടായിരുന്നു. അത് പോലെ സംഭവിച്ചു. പഠിപ്പ്, ഓഫീസ് തുടങ്ങിയ കാര്യങ്ങളിലേക്ക് പോകില്ല, കലാരം​ഗത്തേക്ക് വരുമെന്നാണ് ജാതകത്തിൽ പറഞ്ഞത്. ദെെവവിശ്വാസം ഒരുപാടുള്ളയാളാണ് താനെന്നും ദേവയാനി പറയുന്നു.

രാജകുമാരനെ വിവാഹം ചെയ്തതിന്റെ പേരിൽ ദേവയാനിയും കുടുംബവും കുറച്ച് കാലം അകൽച്ചയിലായിരുന്നു. എന്നാൽ പിന്നീട് പിണക്കം മാറി. ഇതേക്കുറിച്ച് ദേവയാനിയുടെ സഹോദരൻ നടൻ നകുൽ ഒരു അഭിമുഖത്തിൽ സംസാരിച്ചിട്ടുണ്ട്. പ്രായത്തിന്റേതായ പക്വതക്കുറവ് തനിക്കുണ്ടായിരുന്നെന്നും ഇന്ന് ചേച്ചിയുമായി അകൽച്ചയില്ലെന്നും നകുൽ വ്യക്തമാക്കി. അഭിനയ രം​ഗത്ത് ദേവയാനി ഇന്നും സജീവമാണ്. അച്ഛനും അമ്മയും തന്നോട് കുറച്ച് കാലം അകലം കാണിച്ചതിനെക്കുറിച്ച് ദേവയാനി ഒരിക്കൽ സംസാരിച്ചിട്ടുണ്ട്. അവരറിയാതെ ഞാൻ വിവാഹം ചെയ്തു.

അവരുടെ അനുവാദമില്ലാതെ ചെയ്ത ഒരേയൊരു കാര്യം അതാണ്. തന്റെ തീരുമാനം അവരെ വേദനിപ്പിച്ചിരുന്നു. പിന്നീ‌ട് അവർ ക്ഷമിച്ചു. എന്റെ കൂടെ സന്തോഷമായി കഴിഞ്ഞെന്നും ദേവയാനി വ്യക്തമാക്കി. ബി​ഗ് സ്ക്രീനിലേത് പോലെ മിനി സ്ക്രീനിലും ദേവയാനി ഏറെ ജനപ്രീതി നേടിയിട്ടുണ്ട്. കോലങ്ങൾ എന്ന തമിഴ് സീരിയൽ നടിയെ കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കി. മലയാളത്തിൽ നരൻ ഉൾപ്പെടെയുള്ള സിനിമകളിൽ ശ്രദ്ധേയ വേഷമാണ് ദേവയാനി ചെയ്തത്. ദേവയാനിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

More from Filmibeat

Read more about: devayani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X