വിജയിയും അജിത്തും തമ്മില്‍ കരയും കടലും തമ്മിലുള്ള വ്യത്യാസം! സൂപ്പര്‍ താരങ്ങളെ കുറിച്ച് നടി ദേവയാനി!
തമിഴിലെ മുന്‍നിര നായികമാരില്‍ ഒരാളാണെങ്കിലും മലയാളത്തിനും ഏറെ പ്രിയപ്പെട്ട നായികയാണ് ദേവയാനി. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിങ്ങനെ താരരാജാക്കന്മാരുടെ ഒക്കെ നായികയായി ദേവയാനി അഭിനയിച്ചിരുന്നു. തമിഴില്‍ അജിത്ത്, സൂര്യ എന്നിവരടക്കം നിരവധി താരങ്ങള്‍ക്കൊപ്പവും നടി അഭിനയിച്ചിരുന്നു. ഇപ്പോഴിതാ തമിഴ് താരങ്ങളായ അജിത്തിനെയും വിജയിയെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. ഒരു അഭിമുഖത്തിനിടെ വിജയിയും അജിത്തും തമ്മിലുള്ള താരതമ്യത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് ദേവയാനി മനസ് തുറന്നത്.
'ഇരുവരും തമ്മില്‍ കരയും കടലും പോലെ അവര്‍ രണ്ട് പ്രതിഭാസങ്ങളാണ്. ഒരിക്കലും ഇരുവരെയും താരതമ്യം ചെയ്യാന്‍ പറ്റില്ല. കരിയറിന്റെ തുടക്ക കാലത്താണ് ഇരുവരും എന്റെ നായകന്മാരായി വരുന്നത്. പക്ഷേ അന്നും അഭിനയത്തില്‍ അവര്‍ സൂപ്പര്‍സ്റ്റാറുകളായിരുന്നു.

അതൊരു പക്ഷേ ദൈവത്തിന്റെ വരദാനമാകാം. കഠിനപ്രയത്‌നത്തിന്റെ പ്രതിഫലം എന്താണെന്ന് ചോദിച്ചാല്‍ ഉത്തരം പറയാതെ ഞാന്‍ വിജയ് സാറിനെയും അജിത്ത് സാറിനെയും ചൂണ്ടി കഗാണിക്കും. അവര്‍ സ്വയം അതിന്റെ ഉത്തരങ്ങളായി മാറുന്നു വെന്നാണ് ദേവയാനി പറയുന്നത്.
തന്റെ ദാമ്പത്യത്തെ കുറിച്ചും ദേവയാനി മനസ് തുറക്കുന്നു. 'അദ്ദേഹം ഇന്നുമിന്നും എന്റെ രാജകുമാരനാണ്. ഒരു കൊച്ച് കുഞ്ഞിനെ പോലെ എന്നെ പരിചരിക്കുന്നു. അടുത്തിടെ റിലീസായ കെന്നഡി ക്ലബ്ബില്‍ ഞങ്ങളുടെ ദാമ്പത്യ വിജയത്തെ കുറിച്ച് പരാമര്‍ശിച്ചിരുന്നെന്ന് കേട്ടു. ആ സിനിമ ഞങ്ങള്‍ കണ്ടിട്ടില്ല. പക്ഷേ അതില്‍ പറഞ്ഞിരിക്കുന്ന കാര്യം സത്യമാണ്. ലോകത്തെ ഏറ്റവും സുന്ദരമായ ദാമ്പത്യം ഞങ്ങളുടേതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതില്‍ അഭിമാനിക്കെന്നും ദേവയാനി പറയുന്നു.


Click it and Unblock the Notifications











