ധനുഷും ടൊവിനോയും ഒന്നിക്കുന്ന മാരി 2 തിയ്യേറ്ററുകളിലേക്ക്! റിലീസ് ഡേറ്റ് പുറത്തുവിട്ട് അണിയറക്കാര്‍

By Midhun

തമിഴ് സൂപ്പര്‍താരം ധനുഷിന്റെതായി ഒരുങ്ങുന്ന ചിത്രമാണ് മാരി 2. ടൊവിനോ തോമസാണ് ചിത്രത്തില്‍ ധനുഷിന്റെ വില്ലന്‍ വേഷത്തിലെത്തുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ മാരി 2 നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. സായി പല്ലവിയാണ് ചിത്രത്തില്‍ ധനുഷിന്റെ നായികാ വേഷത്തിലെത്തുന്നത്.

സായി പല്ലവി ആദ്യമായി ധനുഷിന്റെ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. വണ്ടര്‍ ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സായി പല്ലവിക്കു പുറമെ വരലക്ഷ്മി ശരത്കുമാറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

maari 2

റോബോ ശങ്കര്‍, കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദറിനു പകരം ഇത്തവണ യുവന്‍ ശങ്കര്‍ രാജയാണ് ധനുഷ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഡിസംബര്‍ 21നാണ് ധനുഷിന്റെ മാരി 2 തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

നേരത്തെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ധനുഷ് ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ മാരിയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നത്. മാരി 2വിനു പുറമെ ഗൗതം മേനോന്റെ എന്നെ നോക്കി പായും തോട്ട, വെട്രിമാരന്റെ വടചെന്നൈ തുടങ്ങിയ സിനിമകളും ധനുഷിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X