»   » കഠിനപ്രയത്‌നം തന്നെ, സൂര്യയുടെ 24 ടീസറിനെ പുകഴ്ത്തി ധനുഷ്

കഠിനപ്രയത്‌നം തന്നെ, സൂര്യയുടെ 24 ടീസറിനെ പുകഴ്ത്തി ധനുഷ്

Posted By:
Subscribe to Filmibeat Malayalam

സൂര്യ ആരാധകരുടെ കാത്തിരിപ്പ് വെറുതെയാകില്ലന്ന് ഉറപ്പിക്കാം. വിക്രം കുമാര്‍ സംവിധാനം ചെയ്ത് സൂര്യ രണ്ട് കിടിലന്‍ ഗെറ്റപ്പില്‍ എത്തുന്ന 24ന്റെ ടീസര്‍ പുറത്തിറങ്ങിയത് വെള്ളി(മാര്‍ച്ച് 4)യാണ്. ടീസര്‍ പുറത്തിറങ്ങി ഒറ്റ ദിവസം കൊണ്ട് പത്ത് ലക്ഷം പേരാണ് ടീസര്‍ കണ്ടത്.

ആരാധകരുടെ പ്രതികരണത്തോടൊപ്പം ധനുഷും സൂര്യയുടെ 24 ടീസറിനെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുന്നു. ടീസര്‍ ഗംഭീരമാണെന്നും ഒരു ഇന്റര്‍നാഷ്ണല്‍ നിലവാരമുള്ള മേക്കിങാണ് ചിത്രത്തിന്റേതെന്ന് ടീസര്‍ കണ്ടാല്‍ മനസിലാകുമെന്നും ധനുഷ് പറഞ്ഞു.

dhanush

ധനുഷ് ട്വിറ്ററിലൂടെയാണ് സൂര്യയുടെ സ്വപ്‌ന ചിത്രമായ 24നെ പുകഴ്ത്തി രംഗത്ത് എത്തിയത്. ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറായ ചിത്രത്തില്‍ ഒരു സയന്റിസ്റ്റിന്റെ വേഷവും കൊലപാതകിയുടെ വേഷവുമാണ് സൂര്യ അവതരിപ്പിക്കുന്നത്.

നിത്യാ മേനോനും സമാന്തയുമാണ് ചിത്രത്തില്‍ നായികമാരുടെ വേഷം അുവതരിപ്പിക്കുന്നത്. സ്റ്റുഡിയോ ഗ്രീനും ടൂ ഡി എന്റര്‍ടെയിന്‍മെന്റും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം അടുത്ത മാസമാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുത്.

English summary
Dhanush about Surya 24.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam