ധനുഷിന് ആരാധകര്‍ കൊടുത്ത പണി കാണണോ...?
തമിഴ് പ്രേക്ഷകര്‍ക്ക് സിനിമാ താരങ്ങളോടുള്ള ആരാധന കുറച്ച് കൂടുതലാണെന്നത് നഗ്നമായ ഒരു സത്യമാണ്. അധികമായാല്‍ ആരാധനയും കുഴപ്പമാകും. അങ്ങനെ ഒരു പണി കിട്ടിയതിന്റെ ഹാങ് ഓവറിലാണ് തമിഴ് യുവ സൂപ്പര്‍സ്റ്റാര്‍ ധനുഷ്.
തന്റെ പുതിയ ചിത്രമായ അനേകന്‍ കാണാനെത്തിയപ്പോഴാണ് ധനുഷിന് തന്റെ ആരാധകരുടെ കരുത്ത് മനസ്സിലായത്. ഭാര്യ ഐശ്വര്യയ്ക്കും ഉറ്റ സുഹൃത്തും സംഗീത സംവിധായകനും കസിന്‍ ബ്രദറുമായ അനിരുദ്ധിനുമൊപ്പമാണ് ധനുഷ് തിയേറ്ററിലെത്തിയത്.

റിലീസ് ചെയ്ത് ആദ്യ ദിവസത്തെ ആദ്യത്തെ ഷോ. ധനുഷ് ആരാധകരെല്ലാം തിയേറ്ററില്‍ തടിച്ചുകൂടിയിരിക്കുകയായിരുന്നു. ധനുഷ് എത്തിയിട്ടുണ്ടെന്നറിഞ്ഞപ്പോള്‍ ആരാധകര്‍ ബഹളം തുടങ്ങി. കാറില്‍ നിന്ന് പുറത്തിറങ്ങി ധനുഷും അനിരുദ്ധും തിയേറ്ററിന് മുന്നിലെത്തിയപ്പോഴേക്കും തിയേറ്ററിന്റെ ഗ്ലാസ് പൊളിച്ച് ആരാധകര്‍ ഇരിച്ചുകയറി.
അതോടെ കാര്യം കൈവിട്ടിരുന്നു. മതിയായ സുരക്ഷാ ഉദ്യോഗസ്ഥരില്ലാത്തതും ധനുഷിന് വിനയായി. ധനുഷും അനിരുദ്ധും തിയേറ്ററില്‍ കയറിയതിന് ശേഷമാണ് ഐശ്വര്യ കാറില്‍ നിന്നും ഇറങ്ങി വന്നത്.
ഉന്തും തള്ളും നല്ലപോലെ കിട്ടിയെന്ന് മാത്രമല്ല ധനുഷിന്റെ കാറിനും കിട്ടി പണി. കാറിന് കേടുപാട് പറ്റി. തിയേറ്ററിന്റെ ചില്ല് പൊട്ടിവീണ സ്ഥലങ്ങളില്‍ രക്തവും കാണുന്നുണ്ട്. ആര്‍ക്കൊക്കെയോ പരിക്ക് പറ്റിയിട്ടുണ്ടാവണം.


Click it and Unblock the Notifications











