ധനുഷും മുന്‍ഭാര്യയും ഒന്നിക്കണം, വേര്‍പിരിഞ്ഞ ദമ്പതിമാരുടെ പ്രവൃത്തികള്‍ കണ്ട് ആരാധകരുടെ ആവശ്യവും ഇങ്ങനെ
വിവാഹമോചിതരാവുകയാണെന്ന് പ്രഖ്യാപിച്ചതോടെയാണ് ധനുഷിന്റെയും ഭാര്യ ഐശ്വര്യ രജനികാന്തിന്റെയും വിശേഷങ്ങള്‍ ഓരോന്നായി പുറത്ത് വരാന്‍ തുടങ്ങിയത്. വര്‍ഷങ്ങളോളം സന്തുഷ്ടരായി ജീവിച്ചതിന് ശേഷമായിരുന്നു ഇരുവരും വേര്‍പിരിയാമെന്ന തീരുമാനത്തിലേക്ക് എത്തിയത്. ഇപ്പോഴും നിയമപരമായി ബന്ധം വേര്‍പ്പെടുത്തിയിട്ടില്ലെങ്കിലും രണ്ടാളും രണ്ടിടത്തായിട്ടാണ് ജീവിക്കുന്നത്.
സാധാരണ വേര്‍പിരിയുന്ന താരങ്ങളൊക്കെ ഐശ്വര്യയെയും ധനുഷിനെയും കണ്ട് പഠിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. ഇപ്പോഴും താരങ്ങള്‍ ഒരുമിച്ച് വരുന്നതും മറ്റുമൊക്കെ ചൂണ്ടി കാണിച്ചുകൊണ്ടാണ് ആരാധകരും രംഗത്ത് വന്നിരിക്കുന്നത്. ഇങ്ങനെ പോവുകയാണെങ്കിലും ധനുഷും ഭാര്യയും അധികം വൈകാതെ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുമെന്നും ചിലര്‍ ചൂണ്ടി കാണിച്ചിരിക്കുകയാണ്.

2022 ലായിരുന്നു തങ്ങള്‍ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്നും ഇനി മുതല്‍ സുഹൃത്തുക്കളായി തുടരാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ധനുഷും ഐശ്വര്യയും പുറംലോകത്തെ അറിയിക്കുന്നത്. ഇതിന് ശേഷമാണ് താരങ്ങളുടെ പിന്നാലെ പാപ്പരാസികള്‍ കൂടിയത്. ധനുഷിനെയും ഐശ്വര്യയെയും ഒരുമിച്ച് കണ്ടാല്‍ അവര്‍ വീണ്ടും ഒരുമിച്ചു എന്ന തരത്തിലുള്ള ഊഹാപോഹങ്ങളും പൊങ്ങി വന്ന് തുടങ്ങി.
ഇപ്പോള്‍ ധനുഷിന്റെയും ഐശ്വര്യയുടെയും മക്കളെ കുറിച്ചുള്ള വിവരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. ഐശ്വര്യ സംവിധാനം ചെയ്യുന്ന ലാല്‍ സലാം എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ ഐശ്വര്യ രജനീകാന്തിനൊപ്പം പിതാവ് രജനികാന്ത്, മക്കളായ യാത്ര, ലിംഗ എന്നിവരും പങ്കെടുത്തിരുന്നു. ഈ ചിത്രങ്ങള്‍ പുറത്ത് വരികയും വൈറലാവുകയും ചെയ്തിരുന്നു.
അമ്മയുടെ കൂടെ മാത്രമല്ല സമാനമായ രീതിയില്‍ അടുത്തിടെ നടന്ന ധനുഷിന്റെ മൂവി ക്യാപ്റ്റന്‍ മില്ലറിന്റെ പ്രീ-റിലീസ് പ്രോഗ്രാമില്‍ അച്ഛന്‍ ധനുഷിന്റെ അരികില്‍ ഇരിക്കുന്ന യാത്രയുടെയും ലിംഗയുടെയും ഫോട്ടോസും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ രണ്ട് ചിത്രങ്ങളും പറയുന്നത് മക്കളോട് അത്രയും വാത്സല്യവും സ്‌നേഹവുമുള്ളവരാണ് ധനുഷും ഐശ്വര്യയുമെന്നാണ്. ഇതാണ് ആരാധകരെ ആകര്‍ഷിച്ച കാര്യം. അങ്ങനെയെങ്കില്‍ മക്കള്‍ക്ക് വേണ്ടി ഇരുവര്‍ക്കും ഒരുമിച്ചൂടേ എന്നാണ് ചോദ്യങ്ങള്‍ വരുന്നത്.

നിലവില്‍ അമ്മയോ അച്ഛനോ ആരെങ്കിലുമൊരാള്‍ എപ്പോഴും മക്കളുടെ കൂടെ ഉണ്ടായിരിക്കണമെന്നാണ് താരങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. തങ്ങളുടെ മക്കള്‍ അച്ഛന്റെയും അമ്മയുടെയും സ്‌നേഹം തേടുന്നത് തുടരുന്നതിനാല്‍ മക്കള്‍ക്ക് വേണ്ടി ഇരുവരും ഒന്നിക്കണമെന്ന് ആരാധകര്‍ ആഗ്രഹിക്കുന്നത്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ കമന്റുകള്‍ വന്ന് കൊണ്ടിരിക്കുകയാണ്.
എന്നാല്‍ വിവാഹമോചനത്തിന് ശേഷം ധനുഷും ഐശ്വര്യയും തങ്ങളുടെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇതിനിടയില്‍ ഐശ്വര്യ സംവിധാനത്തിലേക്ക് കൂടി ചുവടുറപ്പിച്ചു. വേര്‍പിരിഞ്ഞത് മുതല്‍ രണ്ട് മക്കളും അമ്മ ഐശ്വര്യയ്ക്കൊപ്പമാണ്. എന്നാല്‍ ധനുഷിനൊപ്പവും മാറി മാറി നില്‍ക്കുകയും ചെയ്യുന്നുണ്ട്.
ഇടയ്ക്ക് ഐശ്വര്യ രണ്ടാമതും വിവാഹം കഴിക്കാന്‍ പോവുകയാണെന്ന തരത്തിലും ചില വാര്‍ത്തകള്‍ വന്നിരുന്നു. അതുകൊണ്ടാണ് താരങ്ങള്‍ വേര്‍പിരിഞ്ഞതെന്നുമായിരുന്നു അഭ്യൂഹം. എന്നാല്‍ അത് വെറും കിംവദന്തി മാത്രമാണെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു.


Click it and Unblock the Notifications











