ധനുഷിനൊപ്പം ഐശ്വര്യ ലക്ഷ്മി ഇംഗ്ലണ്ടിലേക്ക്! സിനിമയില്‍ ഗെയിം ഓഫ് ത്രോണ്‍സ് താരവും
മലയാളത്തില്‍ തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ തിളങ്ങിനില്‍ക്കുന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. അരങ്ങേറ്റ ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള മുതല്‍ വിജയ് സൂപ്പറും പൗര്‍ണമിയും വരെയുളള നടിയുടെ ചിത്രങ്ങളെല്ലാം വിജയമായി മാറിയിരുന്നു. നിലവില്‍ കൈനിറയെ സിനിമകളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

പൃഥ്വിരാജിന്റെ നായികയായുളള ബ്രദേഴ്‌സ് ഡേയാണ് ഐശ്വര്യ ലക്ഷ്മിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രം. ബ്രദേഴ്‌സ് ഡേയ്ക്കു പുറമെ തമിഴില്‍ വിശാലിനൊപ്പവും ധനുഷിനൊപ്പവുമുളള നടിയുടെ ചിത്രങ്ങള്‍ വരുന്നുണ്ട്. പേട്ടയ്ക്കു ശേഷമുളള കാര്‍ത്തിക്ക് സുബ്ബരാജ് ചിത്രത്തിലാണ് ധനുഷിന്റെ നായികയായി ഐശ്വര്യ ലക്ഷ്മി എത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് യുകെയില്‍ വെച്ചാകും നടക്കുക.
ഗ്യാങ്ങ്സ്റ്റര്‍ ത്രില്ലര്‍ ചിത്രവുമായിട്ടാണ് കാര്‍ത്തിക്ക് സുബ്ബരാജ് ഇത്തവണ എത്തുന്നത്. ഐശ്വര്യ ലക്ഷ്മിക്കൊപ്പം ജോജു ജോര്‍ജ്ജും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ടെന്ന് അറിയുന്നു. കൂടാതെ ഹോളിവുഡില്‍ നിന്നും ഗെയിം ഓഫ് ത്രോണ്‍സ് താരം ജെയിംസ് കോസ്‌മോയും ധനുഷ് ചിത്രത്തില്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സന്തോഷ് നാരായണന്‍ സംഗീതം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ശ്രേയസ് കൃഷ്ണ ഛായാഗ്രഹണം ചെയ്യുന്നു. വിവേക് ഹര്‍ഷന്‍ എഡിറ്റ് ചെയ്യുന്ന ചിത്രം വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് ശശികാന്താണ് നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











