വിഘ്‌നേശിന്റെ ശ്രദ്ധ മുഴുവന്‍ നയന്‍താരയിലേക്ക് പോയതോടെ കോടികള്‍ നഷ്ടം! ലൊക്കേഷനില്‍ പ്രണയിച്ച് നടന്നു; ധനുഷ്

നടി നയന്‍താരയും ധനുഷുമായിട്ടുള്ള വിവാദങ്ങള്‍ ഓരോ ദിവസം കഴിയുന്തോറും കൂടി വരികയാണ്. നയന്‍താരയുടെ വിവാഹ വീഡിയോയായി പുറത്തിറക്കിയ ഡോക്യുമെന്ററിയില്‍ 'നാനും റൗഡി താന്‍' എന്ന സിനിമയുടെ ദൃശ്യങ്ങള്‍ ഉപയോഗിക്കാന്‍ അതിന്റെ നിര്‍മാതാവ് കൂടിയായിരുന്ന ധനുഷ് സമ്മതിച്ചില്ലെന്നും പത്തുകോടി രൂപ അദ്ദേഹം ഇതിനായി ആവശ്യപ്പെട്ടതായിട്ടും നയന്‍താര ആരോപിച്ചിരുന്നു.

മാത്രമല്ല ധനുഷ് തന്നോട് പ്രതികാരദാഹിയെ പോലെ പെരുമാറുകയാണെന്നും തുടങ്ങി പരസ്യമായ പ്രസ്താവനയുമായിട്ടാണ് നയന്‍താര വന്നത്. എന്നാല്‍ നയന്‍താരയോടും അവരുടെ ഭര്‍ത്താവും സംവിധായകനുമായ വിഗ്‌നേഷ് ശിവനുമായിട്ടുള്ള പ്രശ്‌നത്തെക്കുറിച്ചും ധനുഷ് പറഞ്ഞ കാര്യങ്ങള്‍ വൈറാലാവുകയാണ്.

dhanush-nayanthara

നയന്‍താരയ്‌ക്കെതിരായി മദ്രാസ് ഹൈക്കോടതിയില്‍ ധനുഷ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സിനിമ ലൊക്കേഷനില്‍ നയന്‍താരയും വിഘ്‌നേഷും പെരുമാറിയ രീതികളെക്കുറിച്ചും അതിലൂടെ തനിക്ക് ഉണ്ടായ നഷ്ടത്തെ പറ്റിയും നടന്‍ സൂചിപ്പിച്ചത്.

ധനുഷ് നിര്‍മിച്ച 'നാനും റൗഡി താന്‍' എന്ന സിനിമയുടെ സംവിധായകനായിരുന്നു വിഘ്‌നേശ് ശിവന്‍. ധനുഷിന്റെ അടുത്ത് സുഹൃത്തായ നടി നയന്‍താരയെ നായികയായിട്ടും തീരുമാനിച്ചു. ഈ സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് സംവിധായകന്‍ നായികയും തമ്മില്‍ ഇഷ്ടത്തിലാകുന്നതും പിന്നീട് ഇവര്‍ വിവാഹിതരാവുന്നതും. ഇരുവരും ലൊക്കേഷനില്‍ തീരെ പ്രൊഫഷണല്‍ അല്ലാതെയാണ് പെരുമാറിയത് എന്നാണ് നടന്റെ ആരോപണം.

' നയന്‍താരയുമായി പ്രണയത്തിലായ ശേഷം സംവിധായകന്‍ അദ്ദേഹത്തിന്റെ എല്ലാ ശ്രദ്ധയും നടിയിലേക്ക് മാറ്റി. മറ്റ് അഭിനേതാക്കളുടെ പ്രകടനം ശ്രദ്ധിച്ചതേയില്ല. നയന്‍താരയുടെ മാത്രം ഏറ്റവും മികച്ച പ്രകടനം സിനിമയില്‍ ലഭിക്കുന്നതിനുവേണ്ടി അവരുടെ മാത്രം ആവര്‍ത്തിച്ച് ടേക്കുകള്‍ എടുത്തു. നിശ്ചയിച്ചിരുന്ന നാലു കോടിയില്‍ ചെലവ് നിര്‍ത്തിയിരുന്നെങ്കില്‍ ചിത്രം വന്‍ വിജയമായി മാറുമായിരുന്നു.

എന്നാല്‍ വളരെ കുറച്ച് ലാഭം മാത്രമാണ് നേടാനായത്. സംവിധായകന്‍ എന്ന നിലയില്‍ വിഗ്‌നേഷ് ഗുരുതരമായ വീഴ്ചയാണ് ഇതിലൂടെ വരുത്തിയത്. സിനിമയുടെ നിര്‍മ്മാണ ചിലവ് കൂടിയിട്ടും അതില്‍ യാതൊരു തരത്തിലുള്ള ഖേദപ്രകടനം നടത്താനും ഇരുവരും തയ്യാറായില്ല.

dhanush-nayanthara

അതേസമയം ഡോക്യുമെന്ററിക്ക് വേണ്ടി നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ധനുഷ് അറിയാതെ നല്‍കണമെന്ന് വിഘ്‌നേഷ് തന്നോട് ആവശ്യപ്പെട്ടു എന്നാണ് വണ്ടര്‍ബന്‍ ഡയറക്ടര്‍ ശ്രേയ ശ്രീനിവാസന്‍ കോടതിയില്‍ അറിയിച്ചത്. നവംബര്‍ 24നാണ് വിഗ്‌നേഷ് വിളിച്ച് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് പറയുന്നത്.

നെറ്റ്ഫ്‌ലിക്‌സിന്റെ ഡോക്യുമെന്ററിയില്‍ ചില ഫൂട്ടേജുകള്‍ ഉപയോഗിക്കാന്‍ ഉണ്ടെന്നും അത് ധനുഷ് അറിയാതെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് തന്നെ ഞെട്ടിച്ചുവെന്നും എംടിയായ ധനുഷിനെ അറിയിക്കാതെ താന്‍ ഒന്നും ചെയ്യില്ലെന്ന് മറുപടി നല്‍കിയെന്നും ഇതോടെ അദ്ദേഹം അസഭ്യ വാക്കുകള്‍ പറഞ്ഞിട്ട് ഫോണ്‍ കട്ട് ചെയ്തതായിട്ടും ആണ് വിഘ്‌നേഷനെതിരെ ശ്രേയ കോടതിയില്‍ മൊഴി നല്‍കിയത്.

പകര്‍പ്പ് അവകാശത്തിനുവേണ്ടി ധനുഷ് പത്തുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും അത് നല്‍കാന്‍ നയന്‍താര തയ്യാറായില്ല. മാത്രമല്ല അനുവാദമില്ലാതെ അദ്ദേഹത്തിന്റെ ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിക്കുകയും ചെയ്തു. ഇതിനെതിരെയാണ് ധനുഷ് മദ്രാസ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Read more about: dhanush nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X