'ഐശ്വര്യയുടെ പേരിൽ ധനുഷ് വാങ്ങിയത് കോടിക്കണക്കിന് സ്വത്തുക്കൾ, ഇരുവർക്കും ഇടയിൽ സിറ്റുവേഷൻഷിപ്പാണ്'

നടന്‍ ധനുഷും സംവിധായികയും രജിനികാന്തിന്‍റെ മകളുമായ ഐശ്വര്യയും ചെന്നൈ കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത് ഇക്കഴിഞ്ഞ ​ദിവസമാണ്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനം-സെക്ഷൻ 13 ബി പ്രകാരമാണ് ഹർജി സമർപ്പിച്ചതെന്ന് ദമ്പതികളോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. നീണ്ട 18 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷമാണ് ഇരുവരും വിവാഹമോചന ഹർജി ഫയല്‍ ചെയ്യുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നത്.

2022 ജനുവരിയിലാണ് പരസ്പരം വേര്‍പിരിയുന്ന വിവരം ഇരുവരും ആരാധകരെ അറിയിച്ചത്. 2004ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരാകുന്നത്. സഹോദരന്‍ സെല്‍വരാഘവന്‍ സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിന്‍റെ റിലീസിനിടെയാണ് ഐശ്വര്യയും ധനുഷും കണ്ടുമുട്ടുന്നത്. ഐശ്വര്യയുടെ ലാളിത്യമാണ് തന്നെ ആകര്‍ഷിച്ചതെന്ന് പിന്നീട് ധനുഷ് പറഞ്ഞിട്ടുണ്ട്.

Dhanush  Aishwarya Rajinikanth

ആറ് മാസത്തെ പ്രണയത്തിനുശേഷം ഇരുവരും വിവാഹിതരാവുകയായിരുന്നു. തുടര്‍ന്ന് സിനിമാലോകത്ത് ഉയരങ്ങള്‍ കീഴടക്കുന്ന ധനുഷിനെയാണ് പ്രേക്ഷകര്‍ കണ്ടത്. പിന്നണി ഗായിക കൂടിയായ ഐശ്വര്യ ധനുഷും ശ്രുതി ഹാസനും അഭിനയിച്ച 3 എന്ന ചിത്രത്തിന്‍റെ സംവിധായിക കൂടിയാണ്. ഇപ്പോഴിതാ വലൈ പേച്ച് അനന്ദൻ എന്ന തമിഴ് സിനിമാ നിരൂപകൻ ധനുഷിനേയും ഐശ്വര്യയേയും കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

ധനുഷിനും ഐശ്വര്യയ്ക്കുമിടയിൽ സിറ്റുവേഷൻഷിപ്പാണെന്നും അതിന്റെ ഭാ​ഗമാണ് വിവാഹമോചനം എന്ന അറേഞ്ച്മെന്റെന്നുമാണ് വലൈ പേച്ച് അനന്ദൻ പറയുന്നത്. ധനുഷിൻ്റെ അച്ഛൻ കസ്തൂരിരാജ സംവിധായകനായിരുന്നെങ്കിലും അന്നത്തെ വീട്ടുവാടകപോലും കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു ധനുഷിൻ്റെ കുട്ടിക്കാലം.

അങ്ങനൊരു സാഹചര്യത്തിൽ നിന്ന് വളർന്നാണ് ധനുഷ് ഇന്ന് കാണുന്ന രീതിയിൽ ശ്രദ്ധേയനായത്. ധനുഷിന്റെ വളർച്ച കോളിവുഡിലെ ഒട്ടുമിക്ക താരങ്ങളിലും അസൂയയും ദേഷ്യവും ഉണ്ടാകാൻ കാരണമായി. അപ്പോഴും ചില​ർ ധനുഷിന്റെ വളർച്ചയിൽ ഒപ്പം നിന്ന് പിന്തുണച്ചു. അതുപോലെ ഇത്തരമൊരു വിവാഹമോചന തീരുമാനം ധനുഷ് എടുത്തിട്ടുണ്ടെങ്കിൽ അതിന് പിന്നിലെ കാരണം എന്താണെന്ന് ആരാധകർ അന്വേഷിക്കുന്നുണ്ട്.

അങ്ങനെയുള്ള അന്വേഷണത്തിൽ കേട്ട വിവരങ്ങളെല്ലാം എന്നെ ഞെട്ടിച്ചു. അതെ ഈ വിവാഹമോചനം ഇരുവരും തമ്മിലുള്ള ഒരു ഏർപ്പാട് മാത്രമാണ്. ഇന്നലെ വരെ ഐശ്വര്യയും ധനുഷും ഫോണിലും മെയിലിലും നന്നായി സംസാരിച്ചു. ഭാര്യ ഐശ്വര്യയുടെ പേരിൽ കോടിക്കണക്കിന് രൂപയുടെ വസ്തുവകകളാണ് ധനുഷ് വാങ്ങിയിട്ടുള്ളത്. അവയൊന്നും തിരിച്ച് എഴുതേണ്ടെന്നാണ് ധനുഷിന്റെ തീരുമാനം.

Dhanush  Aishwarya Rajinikanth

അതുകൊണ്ട് തന്നെ ഇപ്പോൾ ഇരുവരും തമ്മിലുള്ള വിവാഹമോചനം പോലും ഒരു സിറ്റുവേഷൻഷിപ്പ് ഇരുവർക്കും ഇടയിൽ ഉള്ളതുകൊണ്ട് മാത്രം നടക്കുന്നതാണെന്നാണ് താരങ്ങളുമായി അടുത്ത വൃത്തങ്ങൾ പറയുന്നത് എന്നാണ് വലൈ പേച്ച് അനന്ദൻ പുതിയ വീഡിയോ പങ്കുവെച്ച് പറയുന്നത്.

വേര്‍പിരിയല്‍ പ്രഖ്യാപിച്ചതിനുശേഷം സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ നിന്നും ഐശ്വര്യ ധനുഷിന്‍റെ പേര് വെട്ടിമാറ്റിയിരുന്നു. ഐശ്വര്യ ആര്‍.ധനുഷ് എന്നത് ഇന്‍സ്റ്റഗ്രാമില്‍ ഐശ്വര്യ രജനി എന്നാണ് താരം മാറ്റിയത്. എന്നാല്‍ ഇതിനിടയില്‍ മക്കള്‍ക്കുവേണ്ടി പല വേദികളിലും ഐശ്വര്യയും ധനുഷും ഒരുമിച്ചെത്തിയിരുന്നു.

Read more about: dhanush Aishwarya Rajinikanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X