ഐശ്വര്യയ്ക്ക് 2 വയസ്സ് കൂടുതലായിരുന്നു, പ്രണയത്തിന് അത് തടസ്സമായില്ലെന്ന് ധനുഷ്, ഉത്തമദാമ്പത്യമാണ്
തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം താരദമ്പതികളാണ് ധനുഷും ഐശ്വര്യയും. സിനിമയില്‍ സജീവമാണ് ഇരുവരും.ശക്തമായ പിന്തുണ നല്‍കി മുന്നേറുകയാണ് ഇരുവരും. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നുവെങ്കിലും അതിന് മുന്‍പേ തന്നെ ഇരുവരും പ്രണയത്തിലായിരുന്നു. സിനിമയെ വെല്ലുന്ന തരത്തിലുള്ള പ്രണയകഥയാണ് ഇവരുടേത്. 2004 ലായിരുന്നു ധനുഷും ഐശ്വര്യയും വിവാഹിതരായത്.
6 മാസത്തെ പ്രണയത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. പ്രതിബന്ധങ്ങളുണ്ടായിരുന്നുവെങ്കിലും അവയെ അനായാസമായി തരണം ചെയ്യുകയായിരുന്നു ഇരുവരും. തമിഴകത്തെ മാതൃക താരദമ്പതികളായാണ് ഇവരെ വിശേഷിപ്പിക്കാറുള്ളത്. ധനുഷിനേക്കാളും 2 വയസ്സ് കൂടുതലുണ്ട് ഐശ്വര്യയ്ക്ക്. എന്നാല്‍ പ്രായവ്യത്യാസമൊന്നും ഇവരുടെ പ്രണയത്തെയോ വിവാഹത്തെയോ ബാധിച്ചിരുന്നില്ല. ധനുഷ്-ഐശ്വര്യ പ്രണയ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

അച്ഛന് പിന്നാലെ
സൗത്തിന്ത്യന്‍ സിനിമയിലെ മുന്‍നിര താരകുടുംബങ്ങളിലാണ് ഇരുവരും ജനിച്ചത്. കസ്തൂരിരാജയുടെ മകനായ ധനുഷ് അച്ഛന് പിന്നാലെയായാണ് സിനിമയിലേക്കെത്തിയത്. രജനീകാന്തിന്റെ മകളായ ഐശ്വര്യയ്ക്കും കുട്ടിക്കാലം മുതലേ തന്നെ സിനിമ പരിചിതമാണ്. 23 വയസ്സിന് മുന്‍പ് വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കണമെന്നായിരുന്നു ധനുഷ് തീരുമാനിച്ചത്. 16ാമത്തെ വയസ്സിലായിരുന്നു താരം ഇത്തരത്തിലൊരു തീരുമാനമെടുത്തത്. ഐശ്വര്യയെ ജീവിതസഖിയാക്കുമ്പോള്‍ 21 വയസ്സായിരുന്നു ധനുഷിന്.

പ്രായവ്യത്യാസം
ധനുഷിനേക്കാളും 2 വയസ്സ് കൂടുതലായിരുന്നു ഐശ്വര്യയ്ക്ക്. പ്രായവ്യത്യാസം ഇവരുടെ ജീവിതത്തെ ബാധിക്കുമോയെന്നായിരുന്നു കുടുംബാംഗങ്ങളുടെ ആശങ്ക. എന്നാല്‍ ഇവര്‍ക്ക് അതൊരു വിഷയമേയായിരുന്നില്ല. കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിനിടയിലായിരുന്നു ധനുഷും ഐശ്വര്യയും ആദ്യമായി കണ്ടത്. സിനിമ കണ്ട് ധനുഷിനെ അഭിനന്ദിക്കുകയായിരുന്നു ഐശ്വര്യ. അഭിനന്ദനക്കുറിപ്പിനൊപ്പമായി ബൊക്കേയും അയയ്ക്കുകയായിരുന്നു ഐശ്വര്യ. ഇരുവരേയും ഒരുമിച്ച് കാണുന്നത് പതിവായതോടെയായിരുന്നു ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്.

വിനയവും ലാളിത്യവും
ഐശ്വര്യ സഹോദരിയുടെ കൂട്ടുകാരിയാണെന്നായിരുന്നു ധനുഷ് പറഞ്ഞത്. ഇതിനിടയിലായിരുന്നു ഇരുവീട്ടുകാരും ചേര്‍ന്ന് ഇവരുടെ വിവാഹത്തെക്കുറിച്ച് ഗൗരവകരമായി ആലോചിച്ചത്. ഇരുവരും അന്യോന്യം പരിചയപ്പെടുന്നതിനും മനസ്സിലാക്കുന്നതിനുമായി കൂടിക്കാഴ്ചയും ഒരുക്കിയിരുന്നു കുടുംബാംഗങ്ങള്‍. ഐശ്വര്യയുടെ വിനയവും ലാളിത്യമാര്‍ന്ന പെരുമാറ്റവും ധനുഷിന് ആകര്‍ഷകമായി തോന്നിയിരുന്നു. തങ്ങള്‍ ഇരുവരും മികച്ച ജോഡികളാണെന്ന് തിരിച്ചറിഞ്ഞതോടെയായിരുന്നു ഇരുവരും വിവാഹത്തെക്കുറിച്ച് തീരുമാനമെടുത്തത്.

മികച്ച കാര്യം
രണ്ടാള്‍ക്കുമുള്ള സ്‌പേസ് കൃത്യമായി നല്‍കിയാണ് ഞങ്ങള്‍ മുന്നേറുന്നത്. ഞങ്ങളുടെ ദാമ്പത്യത്തിലെ ഏറ്റവും മികച്ച കാര്യവും അതാണെന്നായിരുന്നു ഇരുവരും പറഞ്ഞത്. മറ്റെയാളെ മാറ്റാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ ഒരിക്കലും നടത്താറില്ല. എപ്പോഴും ഒരുമിച്ചാവുകയെന്നുള്ള തിന് പ്രാധാന്യം കൊടുക്കുന്നവരാണ് ഇരുവരും. 20കളില്‍ മാറ്റമെന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല, എന്നാല്‍ അതൊന്നും ഞങ്ങളുടെ വിവാഹത്തെ ബാധിച്ചിരുന്നില്ലെന്നും ഐശ്വര്യ മുന്‍പ് പറഞ്ഞിരുന്നു. 2004 നവംബര്‍ 18നായിരുന്നു ഇരുവരും വിവാഹിതരായത്. കുടുംബാംഗങ്ങളും താരങ്ങളുമുള്‍പ്പടെ നിരവധി പേരായിരുന്നു ഇവരുടെ വിവാഹത്തില്‍ പങ്കെടുക്കാനായെത്തിയത്.


Click it and Unblock the Notifications











