For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ധനുഷുമായുള്ള വിവാഹമോചനത്തെ കുറിച്ച് ഐശ്വര്യ, എപ്പോഴും ഒരുപാട് സ്നേഹം, താരപുത്രിയുടെ വാക്കുകൾ...

  |

  താരങ്ങളുടെ വേർപിരിയൽ ഏറെ ഞെട്ടലോടെയാണ് പ്രേക്ഷകർ കേൾക്കുന്നത്. താരങ്ങളായ സാമന്ത - നാഗചൈതന്യ വിവാഹമോചനത്തിന് പിന്നാലെ മറ്റൊരു സെലിബ്രിറ്റി കപ്പിൾസ് കൂടി ബന്ധം വേർപിരിയുകയാണ്. നടൻ ധനുഷും സൂപ്പർ സ്റ്റാർ രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യയുമാണ് വിവാഹബന്ധം അവസാനിപ്പിക്കുന്നത്. 18 വർഷത്തോളം നീണ്ടും നിന്ന ദമ്പത്യജീവിതമാണ് താരങ്ങൾ അവസാനിപ്പിക്കുന്നത്. വിവാഹമോചനം ആരാധകരെ ഏറെ ഞെട്ടിച്ചിട്ടുണ്ട്.

  ദുൽഖർ എന്നെ ഒരുപാട് സഹായിച്ചു, ഇത് മമ്മൂട്ടി അറിഞ്ഞ ഭാവം കാണിച്ചില്ല, മെഗാസ്റ്റാറിനെ കുറിച്ച് നിർമൽ പാലാഴി

  ഒരു കോമൺ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് വിവാഹമോചനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഇരുവരും ഒന്നിച്ച് ചേർന്ന് എടുത്ത തീരുമാനമായിരുന്നു ഇത്. വളർച്ചയുടേയും മനസ്സിലാക്കലിന്റേയും യാത്രയായിരുന്നെന്നും ഇപ്പോൾ തങ്ങൾ ഇരുവരുടേയും വഴികൾ പിരിയുന്ന സമയമാണെന്നും കുറിപ്പിൽ പറയുന്നു. രാത്രി ഏറെ വൈകിയാണ് വിവാഹമോചനത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

  താൻ നടിയാകുമെന്ന് ആദ്യം പറഞ്ഞത് അവരാണ്, അത് കേട്ട് ഞാനും ആവർത്തിച്ചു, ശ്രുതി പറയുന്നു

  താരങ്ങളുടെ വാക്കുകൾ ഇങ്ങനെ... "സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം... വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും പൊരുത്തപ്പെടലിന്‍റെയും ഒത്തുപോകലിന്‍റെയുമൊക്കെ യാത്രയായിരുന്നു അത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തെ ദയവായി മാനിക്കൂ. ഇത് കൈകാര്യം ചെയ്യാന്‍ അവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ''. എന്ന് പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

  ധനുഷ് ട്വിറ്ററിലും ഐശ്വര്യ ഇന്‍സ്റ്റഗ്രാമിലുമാണ് ഈ കുറിപ്പ് പോസ്റ്റ് ചെയ്തത്. ഇന്നലെ ഏറെ വൈകിയാണ് വിവാഹമോചന വാർത്ത പുറത്ത് വന്നതെങ്കിലും വളരെ പെട്ടെന്ന് തന്നെ കുറിപ്പ് വൈറൽ ആവുകയായിരുന്നു. എന്നാൽ വിവാഹമോചനത്തിന്റെ കാരണം ഇനിയും വ്യക്തമല്ല. സിനിമ കോളങ്ങളിൽ അധികം ചർച്ചയാവാത്ത കുടുംബമാണ് നടൻ ധനുഷിന്റേത്. സിനിമ വാർത്തകൾ ഒഴികെ നടന്റെ പേരിൽ അധികം വാർത്തകളൊന്നും ഇടം പിടിക്കാറില്ലായിരുന്നു. അതുപോലെ തന്നെയാണ് ഐശ്വര്യയുടേതും.2004 നവംബര്‍ 18നായിരുന്നു ഐശ്വര്യയും ധനുഷും വിവാഹിതരാവുന്നത്. ഇവർക്ക് യത്ര, ലിംഗ എന്നിങ്ങനെ രണ്ട് ആൺ മക്കളുണ്ട്.

  രജനീകാന്തിന്‍റെ മകളായ ഐശ്വര്യ പിന്നണി ഗായികയായാണ് സിനിമയില്‍ എത്തുന്നത്. രമണാ എന്ന ചിത്രത്തിനുവേണ്ടി 2000ല്‍ പാടിയെങ്കിലും ഈ സിനിമ റിലീസായില്ല. ഐശ്വര്യ പാടിയ വിസില്‍ എന്ന സിനിമ 2003ല്‍ പുറത്തിറങ്ങി. 3 ആണ് ഐശ്വര്യ ആദ്യമായി സംവിധാനം ചെയ്ത സിനിമ. ധനുഷ് ആയിരുന്നു നായകന്‍. ശ്രുതി ഹാസൻ നായികയായി എത്തിയ ചിത്രം സൂപ്പർ ഹിറ്റ് ആയിരുന്നു. ഇപ്പോഴും കോളിവുഡ് സിനിമ കോളങ്ങളിൽ സിനിമ ചർച്ചയാവാറുണ്ട്. കൂടാതെ 2016ല്‍ യു.എന്‍ വിമന്‍റെ ഗുഡ്‍വില്‍ അംബാസഡറാവുകയും ചെയ്തിരുന്നു..

  അടിക്കുറിപ്പ് ആവശ്യമില്ല.. നിങ്ങളുടെ സ്നേഹം മാത്രമാണ് ആവശ്യമെന്ന് കുറിച്ച് കൊണ്ടാണ് ഐശ്വര്യ കുറിപ്പ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ തങ്ങളുടെ തീരുമാനത്തെ മാനിക്കാനും ആവശ്യമായ സ്വകാര്യത നൽകാനും താരപുത്രി പറയുന്നുണ്ട്.എല്ലാവരോടും എപ്പോഴും ഒരുപാട് സ്നേഹം. ദൈവത്തിന്റെ തീരുമാനമാണിത് എന്ന് പറഞ്ഞ് കൊണ്ടാണ് ഐശ്വര്യ രജനികാന്ത് കുറിപ്പ് അവസാനിപ്പിക്കുന്നത്. എന്താണ് വിവാഹമോചനത്തിന് പിന്നിലെ കാരണമെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

  സിനിമയിൽ സജീവമാണ് ധനുഷ്. സാറാ അലി ഖാനും അക്ഷയ് കുമാറും ഒന്നിച്ച അത്‌‌രംഗി രേ എന്ന ബോളിവുഡ് ചിത്രത്തിലാണ് ധനുഷ് അവസാനമായി അഭിനയിച്ചത്. 2002ൽ ആണ് നടൻ സിനിമയിൽ എത്തിയത്. പിതാവ് കസ്തൂരിരാജ സംവിധാനം നിർവഹിച്ച തുള്ളുവതോ ഇളമൈ എന്നതായിരുന്നു ആദ്യചിത്രം. 2011ലും 2021ലും മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ബോളിവുഡ് ചിത്രങ്ങളിലും ധനുഷ് അഭിനയിക്കാറുണ്ട്. കർണൻ ആണ് ഏറ്റവും ഒടുവിൽ പുറത്ത് വന്ന ധനുഷിന്റെ തമിഴ് ചിത്രം.

  Recommended Video

  List Of 10 Highest Paid South Indian Actors 2021 | FilmiBeat Malayalam

  ചിത്രം;കടപ്പാട്( ട്വിറ്റർ)

  Read more about: dhanush aishwarya
  English summary
  Dhanush And Aishwarya Part Ways After 18 Years, Announces Separation Through Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X