ധനുഷും ഐശ്വര്യയും വേർപിരിയുന്നില്ല, രജനികാന്ത് സംസാരിച്ചു, വെളിപ്പെടുത്തി ധനുഷിന്റെ പിതാവ്
തെന്നിന്ത്യൻ സിനിമ ലോകം ഏറെ ഞെട്ടലോടെ കേട്ട വിവാഹമോചനമായിരുന്നു ധനുഷിന്റേയും ഐശ്വര്യര്യയുടേയും. 18 വർഷത്തെ വിവാഹ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് വേർപിരിയുന്നതിനെ കുറിച്ച് താരങ്ങൾ വെളിപ്പെടുത്തിയത്. ധനുഷ് ട്വിറ്ററിലും ഐശ്വര്യ ഇൻസ്റ്റഗ്രാമിലുമാണ് കുറിപ്പ് പങ്കുവെച്ചത്. രാത്രി വളരെ വൈകിയാണ് വിവാഹമോചനത്തെ കുറിച്ച് താരങ്ങൾ വെളിപ്പെടുത്തിയത്. ഇത് നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആവുകയായിരുന്നു.
തെന്നിന്ത്യൻ സിനിമ ലോകത്ത് താരങ്ങളുടെവിവാഹമോചനം വലിയ ചർച്ചയായിട്ടുണ്ട്. വേർപിരിയുന്ന കാര്യം വെളിപ്പെടുത്തിയതിന് ശേഷം ഐശ്വര്യയും ധനുഷും ഇതുവരെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. മൗനം പാലിക്കുകയാണ് താരങ്ങൾ. കൂടാതെ താരപുത്രി ഇൻസ്റ്റഗ്രാമിൽ നിന്ന് ധനുഷിന്റെ പേരോ ചിത്രങ്ങളോ ഇതുവരെ ഒഴിവാക്കിയിട്ടുമില്ല. ഇപ്പോഴും ഐശ്വര്യ ആർ ധനുഷ് എന്നാണ് ഇൻസ്റ്റഗ്രാമിലെ പേര്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് വിവാഹമോചനത്തെ കുറിച്ച് ധനുഷിന്റെ പിതാവ് പറഞ്ഞ വാക്കുകളാണ്. വിവാഹമോചനം വാസ്തവമല്ലെന്നാണ് ധനുഷിന്റെ പിതാവ് കസ്തൂരി രാജ പറയുന്നത്. ഡൈയിലി തന്തി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...'' വിവാഹമോചനം വാസ്തവമല്ല. തമ്മിലുള്ള അഭിപ്രായഭിന്നതയാണ് ഇത്തരത്തിലൊരു തീരുമാനം എടുപ്പിച്ചത്. ഇരുവരേയും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ രജനികന്തിന്റേയും മറ്റുള്ളവരുടേയും ഭാഗത്ത് നിന്ന് നടക്കുകയാണ്. ധനുഷുമായും ഐശ്വര്യയുമായി അദ്ദേഹം സംസാരിച്ചിരുന്നു. കൂടാതെ മക്കളായ യാത്രയുടേയും ലിംഗയുടേയും ഭാഗത്ത് നിന്നും സംസാരിച്ചെന്നും ധനുഷിന്റെ പിതാവ് പറയുന്നു. ഇരുവരും ഇപ്പോൾ ചെന്നൈയിൽ ഇല്ലെന്നും അദ്ദേഹം പറയുന്നു

ധനുഷ് ഹിന്ദി സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയതോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നത്. ''2020-വരെ ഇവരുടെ ദാമ്പത്യബന്ധത്തിൽ വിള്ളലുകൾ ഉണ്ടായിരുന്നില്ല. ധനുഷ് ഹിന്ദി സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയതോടെയാണത്രെ ഇവർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ തുടങ്ങിയത്''. കഴിഞ്ഞവർഷം കോവിഡ് വ്യാപനം തുടങ്ങിയപ്പോൾമുതൽ ഐശ്വര്യ രണ്ടുമക്കൾക്കൊപ്പം പോയസ് ഗാർഡനിലെ വസതിയിൽ രജനീകാന്തിനൊപ്പമാണ് താമസമെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നു.

ധനുഷും ഐശ്വര്യയും തമ്മിലുള്ള അഭിപ്രായവ്യത്യാസം മാറ്റാൻ കഴിഞ്ഞ കുറച്ചുമാസങ്ങളായി ബന്ധുക്കളും സുഹൃത്തുക്കളും നിരന്തരം ശ്രമിക്കുന്നുണ്ട്. പലരും ഇരുവരുമായി സംസാരിച്ചുവെങ്കിലും ഒന്നിച്ച് പോകാൻ തയ്യാറായില്ലെന്നാണ് വിവരം. ധനുഷിന്റെ സഹോദരനും സംവിധായകനുമായ സെൽവരാഘവൻ ഉൾപ്പെടെ അടുത്തബന്ധുക്കൾ ഇടപെട്ടിട്ടും ഫലമുണ്ടായില്ല. വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷവും ഇവരെ ഒരുമിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.
Recommended Video

2004 നവംബര്‍ 18ന് ആണ് ഐശ്വര്യയും ധനുഷും വിവാഹിതരാവുന്നത്. 18 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വേർപിരിയുന്നത്. വിവാഹമോചനത്തെ കുറിച്ച് പറഞ്ഞത് താരങ്ങൾ ഇങ്ങനെ... ''സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം... വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും പൊരുത്തപ്പെടലിന്‍റെയും ഒത്തുപോകലിന്‍റെയുമൊക്കെ യാത്രയായിരുന്നു അത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തെ ദയവായി മാനിക്കൂ. ഇത് കൈകാര്യം ചെയ്യാന്‍ അവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ''. ഐശ്വര്യയും ധനുഷും കുറിച്ചു .യാത്ര, ലിംഗ എന്നിവരാണ് മക്കൾ.


Click it and Unblock the Notifications