'കൊലവെറി' ബോയ്‌സ് വീണ്ടും! ധനുഷിനൊപ്പം വീണ്ടും ഒന്നിക്കുമെന്ന് അനിരുദ്ധ് രവിചന്ദര്‍
വൈ ദിസ് കൊലവെറിയിലൂടെ ലോകമമ്പൊടുമുളള സംഗീതാസ്വാദകരുടെ ഇഷ്ടം നേടിയെടുത്ത കൂട്ടുട്ടൊണ് ധനുഷും അനിരുദ്ധും. ഏഴ് വര്‍ഷങ്ങള്‍ക്കു മുന്‍പ് 3 എന്ന ചിത്രത്തിനു വേണ്ടിയാണ് ഈ കൂട്ടുകെട്ട് ഒന്നിച്ചത്. ധനുഷിനും ആദ്യ ചിത്രമെന്ന നിലയില്‍ അനിരുദ്ധിനും വലിയ വഴിത്തിരിവായി മാറിയിരുന്നു ഈ പാട്ട്. തുടര്‍ന്ന് ഗാനത്തിന്റെതായി നിരവധി കവര്‍ വേര്‍ഷനുകളും യൂടൂബില്‍ പുറത്തിറങ്ങി.
ത്രീ മുതല്‍ മാരിയുടെ ഒന്നാം ഭാഗം വരെയുളള ധനുഷ് ചിത്രങ്ങള്‍ക്ക് അനിരുദ്ധ് സംഗീതം നല്‍കിയിരുന്നു. പിന്നീട് ഈ കൂട്ടുകെട്ട് ഒരിടവേളയെടുത്ത് അവരവരുടെ തിരക്കുകളിലേക്ക് മാറുകയായിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കു ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതായുളള തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അനിരുദ്ധ് രവിചന്ദര്‍ തന്നെയായിരുന്നു ഇക്കാര്യം അറിയിച്ചിരുന്നത്. ഞാനും ധനുഷും നല്ല സുഹൃത്തുക്കള്‍ തന്നെയാണ് ഇപ്പോഴും. മനപൂര്‍വ്വം ഒരു ബ്രേക്കെടുത്തതാണ്. ആ ഇടവേള നീണ്ടു പോയപ്പോള്‍ ഞങ്ങള്‍ തമ്മില്‍ എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടെന്ന് ആളുകള്‍ വിചാരിച്ചു. അതെല്ലാം തെറ്റാണ്. ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുകള്‍ തന്നെയാണ്. ഈ ഡിഎന്‍എ കോമ്പോ ഇനി വൈകാതെ തിരിച്ചുവരും. അഭിമുഖത്തില്‍ അനിരുദ്ധ് അറിയിച്ചു.


Click it and Unblock the Notifications











