ധനുഷ് സദ്ദാം ഹുസൈനാകുന്നു!
തമിഴ് നടന്‍ ധനുഷ് സദ്ദാം ഹുസൈനാകുന്നു. പ്രമുഖ സംവിധായകന്‍ രാം സംവിധാനം ചെയ്യുന്ന 'സദ്ദാം ഹുസൈന്‍' എന്ന ചിത്രത്തില്‍ ധനുഷാണ് നായകവേഷം അവതരിപ്പിക്കുന്നത്.
ധനുഷിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണകമ്പനിയായ ആര്‍കെ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിയ്‌ക്കുന്നത്. സദ്ദാം ഹുസൈന്റെ ജീവിതകഥയാണ് ചിത്രമാക്കുന്നതെങ്കില്‍ തെറ്റി. സമൂഹത്തിലെ അനീതിയ്‌ക്കെതിരെ പൊരുതുന്ന നായകനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. സദ്ദാം ഹുസൈനെന്നാണ് നായക കഥാപാത്രത്തിന്റെ പേര്.
നായികയെ തീരുമാനിച്ചില്ലെങ്കിലും നായികാ സ്ഥാനത്തേയ്‌ക്ക് ഭാവനയുടെ പേര് സജീവപരിഗണനയിലുണ്ടെന്നാണ് സൂചന.
ഈ ചിത്രത്തിനൊപ്പംതന്നെ തെലുങ്കില്‍ സൂപ്പര്‍ഹിറ്റായിരുന്ന ആര്യയെന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിലും ധനുഷ് തന്നെയാണ് നായകനാകുന്നത്. രണ്ടുവര്‍ഷം മുമ്പ് തെലുങ്ക് ചലച്ചിത്രലോകത്ത് സുപ്പര്‍ഹിറ്റാവുകയും ഏറെചര്‍ച്ചചെയ്യപ്പെടുകയും ചെയ്‌ത ചിത്രമാണ് ആര്യ.


Click it and Unblock the Notifications