അമ്മായി അച്ഛന്‍ രജനികാന്തിനെയും കടത്തിവെട്ടി ധനുഷ്
ധനുഷും അനിരുദ്ധും ചേര്‍ന്നൊരുക്കിയ കൊലവരി പാട്ട് ലോകഹിറ്റാണ്. ഏത് ഭാഷക്കാരും ഒരുമിച്ച് പാടും. ആടുകളം എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും നേടിയതോടെ ധനുഷിനെ പിടിച്ചാല്‍ കിട്ടാതെയായി. ഇപ്പോഴുള്ള പോക്ക് നോക്കുകയാണെങ്കില്‍ അമ്മായി അച്ഛന്‍ രജനികാന്തിനെയും കടത്തി വെട്ടുമെന്നാണ് കേള്‍ക്കുന്നത്.
ഇന്ന് ആരാധകുടെ വലുപ്പം അളക്കുന്നത് സോഷ്യല്‍ മീഡിയ ആണെങ്കില്‍ ഈ പറഞ്ഞത് സത്യം. ധനുഷിന്റെ ഏഴയലത്ത് എത്താന്‍ പോലും രജനികാന്തിന് കഴിയില്ല. ട്വിറ്ററില്‍ ധനുഷിനെ ഫോളോ ചെയ്യുന്നവരില്‍ സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷക്കാരും പെടുന്നു. ബോളിവുഡിലും ധനുഷിന് ആരാധര്‍ കുറവല്ല. നിര്‍മാണ രംഗത്തും ധനുഷ് തിളങ്ങുന്നു, നോക്കാം...

അമ്മായി അച്ഛന്‍ രജനികാന്തിനെയും കടത്തിവെട്ടി ധനുഷ്
സൗത്ത് ഇന്ത്യയില്‍ തന്നെ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള നടന്മാരില്‍ ഒരാളായിരിക്കുകയാണിപ്പോള്‍ ധനുഷ്. സോഷ്യല്‍ മീഡിയ ആരാധകരുടെ കാര്യത്തില്‍ രജനികാന്തിന് ധനുഷിന്റെ ഏഴയലത്ത് പോലും എത്താന്‍ കഴിയില്ല

അമ്മായി അച്ഛന്‍ രജനികാന്തിനെയും കടത്തിവെട്ടി ധനുഷ്
തമിഴിലും തെലുങ്കിലും സിദ്ധാര്‍ത്ഥ് ഒരു പോലെ പ്രശസ്തനാണ്. എന്നിട്ടും ധനുഷിനെ മറികടക്കാന്‍ സിദ്ധുവിന് കഴിഞ്ഞില്ല

അമ്മായി അച്ഛന്‍ രജനികാന്തിനെയും കടത്തിവെട്ടി ധനുഷ്
അഭിനേതാവ് എന്നതിനപ്പുറം നല്ല സിനിമകളെ നിര്‍മാണത്തിലൂടെ പ്രോത്സഹിപ്പിക്കാനും ധനുഷ് മുന്നിലാണ്. ഒത്തിരി നവാഗതര്‍ക്കും ധനുഷ് അവസരങ്ങള്‍ നല്‍കുന്നു. വിജയ് സേതുപതിയും നയന്‍താരയും താരജോഡികളായെത്തുന്ന വിഘ്‌നേശ് ശിവയുടെ നാനും റൗഡിതാന്‍ എന്ന ചിത്രമാണ് ഇപ്പോള്‍ ധനുഷ് നിര്‍മിയ്ക്കുന്നത്.

അമ്മായി അച്ഛന്‍ രജനികാന്തിനെയും കടത്തിവെട്ടി ധനുഷ്
പോയവര്‍ഷം ഏറ്റവും മികച്ച വിജയം നേടിയ വേലയില്ലാ പട്ടധാരി (വഐപി)യുടെ രണ്ടാം ഭാഗത്തിലാണ് ധനുഷ് ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ ചിത്രവും വണ്ടര്‍ബാര്‍ ഫിലിംസ് എന്ന സ്വന്തം ബാനറിലാണ് നിര്‍മിയ്ക്കുന്നത്.

അമ്മായി അച്ഛന്‍ രജനികാന്തിനെയും കടത്തിവെട്ടി ധനുഷ്
വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രവും നിര്‍മിയ്ക്കുന്നത് ധനുഷ് തന്നെ. ആടുകളം എന്ന ചിത്രത്തിലൂടെ ധനുഷിന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത സംവിധായകനാണ് വെട്രമാരന്‍. വെട്രിമാരന്‍ സംവിധാനം ചെയ്ത, ധനുഷ് നിര്‍മിച്ച കാക്കമുട്ടൈ എന്ന ചിത്രവും ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്

അമ്മായി അച്ഛന്‍ രജനികാന്തിനെയും കടത്തിവെട്ടി ധനുഷ്
വെട്രിമാരന്റെ വിസാരണൈ എന്ന ചിത്രം നിര്‍മിക്കുന്നതും ധനുഷ് തന്നെ. ആട്ടക്കത്തി ദിനേഷ്, ആനന്ദി, സമുദ്രക്കനി തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.


Click it and Unblock the Notifications