മുന്‍ഭാര്യയെ പബ്ലിക്കായി സുഹൃത്തേ എന്ന് വിളിച്ച് ധനുഷ്, മറുപടിയുമായി ഐശ്വര്യ, പേര് ഇപ്പോഴും ചര്‍ച്ചയാവുന്നു

സോഷ്യല്‍ മീഡിയയിലും സിനിമ കോളങ്ങളിലും ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ ഒരു വിവാഹമോചനമായിരുന്നു താരങ്ങളായ ഐശ്വര്യയുടേയും നടന്‍ രജനികാന്തിന്റേയും. സോഷ്യല്‍മീഡിയ പേജിലൂടെയാണ് താരങ്ങള്‍ ബന്ധം വേര്‍പിരിയുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്. ഇത് പ്രേക്ഷകരെ ഏറെ ഞെട്ടിച്ചിരുന്നു. കാരണം കോളിവുഡിലെ മാത്യകദമ്പതികളായിരുന്നു ഇവര്‍. ധനുഷിനും ഐശ്വര്യയ്ക്കും ഇത് എന്ത് പറ്റിയെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. കൂടാതെ തന്നെ ഇനിയും വൈകിയിട്ടില്ലെന്നും താരങ്ങളോട് ഒന്നിക്കാനും ആരാധകര്‍ പറയുന്നുണ്ട്.

ദമ്പതിമാര്‍ എന്നതില്‍ ഉപരി അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു ഇവര്‍. കരിയറില്‍ പരസ്പരം പിന്തുണയ്ക്കാറുമുണ്ടായിരുന്നു. ധനുഷിന് ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍ ഭാര്യ എന്ന നിലയില്‍ അഭിമാനം കൊള്ളുന്നു എന്നായിരുന്നു ഐശ്വര്യ കുറിച്ചത്. വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ താരപുത്രിയുടെ ഈ വാക്കുകള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഏറെ ബഹുമാനത്തോടെയായിരുന്നു താരങ്ങള്‍ വേര്‍പിരിഞ്ഞത്. ഇപ്പോഴും ലൈഫില്‍ അത് കാത്തുസൂക്ഷിക്കുന്നുണ്ട്.

 ഐശ്വര്യയും ധനുഷും

വിവാഹമോചനത്തെ കുറിച്ച് പറഞ്ഞ കുറിപ്പില്‍ പരസ്പരം സുഹൃത്തുക്കളായി തുടരുമെന്ന് താരങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ പലരുടേയും ഇത് വാക്കുകളില്‍ മാത്രം ഒതുങ്ങി പോകാറാണ് പതിവ്. എന്നാല്‍ പറയുക മാത്രമല്ല പ്രാവര്‍ത്തികമാക്കി കാണിച്ചിരിക്കുകയാണ് ഐശ്വര്യയും ധനുഷും. ഇപ്പോഴിത സോഷ്യല്‍ മീഡിയയിലും സിനിമ കോളങ്ങളിലും വൈറല്‍ ആവുന്നത് താരങ്ങളുടെ ട്വീറ്റ് ആണ്.

ഐശ്വര്യയ്ക്ക് ആശംസയുമായി ധനുഷ്

ഇപ്പോഴിത ഐശ്വര്യയ്ക്ക് ആശംസയുമായി ധനുഷ് എത്തിയിരിക്കുകയാണ്. ഐശ്വര്യ സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിയ്ക്കുന്ന ബഹുഭാഷ മ്യൂസിക് ആല്‍ബത്തിനാണ് നടന്‍ ആശംസ നേര്‍ന്നിരിക്കുന്നത്. ധനുഷിന്റെ ട്വീറ്റ് വൈറല്‍ ആയിട്ടുണ്ട്. ഐശ്വര്യയെ 'എന്റെ സുഹൃത്ത്്' എന്ന് സംബോധന ചെയ്തു കൊണ്ടാണ് ആശംസ നേര്‍ന്നിരിക്കുന്നത്. ധനുഷിന് നന്ദി പറഞ്ഞ് കൊണ്ട് ഐശ്വര്യയും എത്തിയിട്ടുണ്ട്. താരങ്ങളുടെ ട്വീറ്റുകള്‍ വൈറല്‍ ആയിയിരിക്കുകയാണ്.

പേര് മാറ്റിയിട്ടില്ല

വിവാഹമോചനം പ്രഖ്യാപിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഐശ്വര്യ സോഷ്യല്‍ മീഡിയയില്‍ നിന്ന് ധനുഷിന്റെ പേര് ഒഴിവാക്കിയിട്ടില്ലെന്നാണ് ശ്രദ്ധേയമായ മറ്റൊരു സംഗതി. ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലുമെല്ലാം ഐശ്വര്യ ആര്‍ ധനുഷ് എന്ന് തന്നെയാണ് പേര്. തുടക്കത്തില്‍ ഇത് പ്രേക്ഷകരില്‍ ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. താരങ്ങള്‍ ഒന്നിക്കുമെന്നാണ് ഇപ്പോഴുമുള്ള പ്രതീക്ഷ. 2004 ല്‍ ആണ് രജനികാന്തിന്റെ മൂത്തമകള്‍ ഐശ്വര്യയും ധനുഷും തമ്മിലുള്ള വിവാഹം നടക്കുന്നത്. പ്രണയ വിവാഹമായിരുന്നു. ഇരുവര്‍ക്കും രണ്ട് ആണ്‍കുട്ടികളും ഉണ്ട്. പത്തൊന്‍പത് വര്‍ഷത്തെ ദാമ്പത്യ ജീവിതമായിരുന്നു ഇരുവരും അവസാനിപ്പിച്ചത്.

Recommended Video

Dhanush, Wife Aishwaryaa Separate After 18 Years Of Togetherness | FilmiBeat Malayalam
  വിവാഹമോചനത്തെ കുറിച്ച് താരങ്ങള്‍ പറഞ്ഞത്

വിവാഹമോചനത്തെ കുറിച്ച് താരങ്ങള്‍ അന്ന്
പറഞ്ഞത് ഇങ്ങനെ... ''സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം... വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും പൊരുത്തപ്പെടലിന്റെയും ഒത്തുപോകലിന്റെയുമൊക്കെ യാത്രയായിരുന്നു അത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തെ ദയവായി മാനിക്കൂ. ഇത് കൈകാര്യം ചെയ്യാന്‍ അവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ'' എന്ന് ധനുഷും കുറിച്ചു. അടിക്കുറിപ്പിന്റെ ആവശ്യമില്ല നിങ്ങളുടെ സ്‌നേഹം മാത്രമാണ് വേണ്ടതെന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച് കൊണ്ടാണ് വേര്‍പിരിയുന്നതിനെ പറ്റി ഐശ്വര്യ പറഞ്ഞത്. എല്ലാവരോടും എപ്പോഴും ഒരുപാട് സ്‌നേഹം മാത്രം. ദൈവത്തിന്റെ തീരുമാനമാണിതെന്നും'' കുറിപ്പില്‍ പറഞ്ഞു.

More from Filmibeat

Read more about: dhanush ധനുഷ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X