മെയ് 10 2002 , ജീവിതം എന്നേക്കുമായി മാറിമറിഞ്ഞ ദിവസം!! ഹൃദയസ്പർശിയായ കുറിപ്പുമായി ധനുഷ്

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ധനുഷ്. കോളിവുഡിലാണ് താരം സജീവമെങ്കിലും മലയാളത്തിലും താരത്തിന് കൈനിറയെ ആരാധകരാണുളളത്. 2002 ൽ 'തുള്ളുവതോ ഇളമൈ എന്ന എന്ന ചിത്രത്തിലൂടെയാണ് ധനുഷ് കോളിവുഡിവെത്തിയത്. അയലത്തെ വീട്ടിലെ പയ്യൻ എന്ന ഇമേജായിരുന്നു താരത്തിന് ലഭിച്ചത്, വർഷങ്ങൾ മുന്നോട്ട് പോകുമ്പോഴും ഇന്നും പ്രേക്ഷകർക്ക് അയലത്തെ വീട്ടിലെ പയ്യൻ തന്നെയാണ് ധനുഷ്.

'തുള്ളുവതോ ഇളമൈ എന്ന ആദ്യ ചിത്രത്തിൽ തന്നെ പ്രേക്ഷകരുടെ മനസ് കീഴടക്കാൻ താരത്തിന് കഴിഞ്ഞിരൂന്നു. പിന്നീട് വളരെ പെട്ടെന്നായിരുന്നു താരത്തിന്റെ വളർച്ച. ഇപ്പോഴിത പ്രേക്ഷകർക്ക് നന്ദി അറിയിച്ച് ധനുഷ് രംഗത്തെത്തിയിരിക്കുകയാണ്. ജീവിതം മാറ്റിമറിച്ച ചിത്രമായ 'തുള്ളുവതോ ഇളമൈ' പുറത്തിറങ്ങിയിട്ട് 17 വർഷം പൂർത്തിയാക്കുകയാണ്. ട്വിറ്റർ വഴി തന്റെ പ്രേക്ഷകർക്ക് നന്ദി അറിയിച്ചിരിക്കുകയാണ്.

   ജീവിതം മാറ്റി മറിച്ച ചിത്രം

ജീവിതം മാറ്റി മറിച്ച ചിത്രം

തന്റെ ജീവിതം മാറ്റിമറിച്ച ദിവസമായിരുന്നു 2002 മെയ് 10. ആദ്യ ചിത്രമായ തുള്ളുവതോ ഇളമൈ റിലീസായ വർഷമായിരുന്നു. ചിത്രം പുറത്തിറങ്ങിയിട്ട് 17 വർഷങ്ങൾ തന്നെ ആയിരുന്നോ എന്ന് താരം ചോദിക്കുന്നുണ്ട്.നന്ദി. ഒരുപാട് നന്ദി. കുറവുകളൊന്നുമില്ലാത്ത ഒരാളല്ല ഞാന്‍. പക്ഷേ ഉപാധികളൊന്നുമില്ലാതെ നിങ്ങള്‍ എന്നിലര്‍പ്പിക്കുന്ന വിശ്വാസം, കൂടുതല്‍ പരിശ്രമിക്കാനും ഏറ്റവും മികച്ച ഞാനാവാനുമുള്ള എന്റെ ശ്രമത്തിന് ശക്തി പകരും

വിജയ പരാജയങ്ങളിൽ ഒപ്പം  നിന്നു

വിജയ പരാജയങ്ങളിൽ ഒപ്പം നിന്നു

ഒരു നടനോ താരമോ ആകാനുളള ത്രാണി തനിക്കുണ്ടെന്നുള്ള ധാരണ ഇല്ലാത്ത ഒരു പയ്യന് നിങ്ങള്‍ ഹൃദയം തുറന്നുതന്നത് ഇന്നലെ എന്നത് പോലെ തോന്നുന്നു. കരിയറിലേക്ക് പിന്തിരിഞ്ഞ് നോക്കുമ്പോള്‍, . നല്ലതും മോശവുമായ സമയങ്ങളില്‍, ഹിറ്റുകളിലും ഫ്‌ളോപ്പുകളിലും, വിജയങ്ങളിലും പരാജയങ്ങളിലും നിങ്ങള്‍ എനിക്കൊപ്പം നിന്നു. എന്നിലുള്ള നിങ്ങളുടെ വിശ്വാസത്തിന് അങ്ങേയറ്റം നന്ദിയുണ്ടെന്നും താരം കുറിച്ചു.

സ്വപ്നം കാണുന്ന ലോകം

സ്വപ്നം കാണുന്ന ലോകം

സിനിമയില്‍ 17 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോൾ നിങ്ങള്‍ തയ്യാറാക്കിയ പോസ്റ്ററുകളും വീഡിയോകളുമൊക്കെ എന്നെ ഒരുപാട് പ്രോത്സാഹിപ്പിക്കുന്നു. എപ്പോഴും സ്‌നേഹം മാത്രംസമൂഹത്തിൽ പ്രചരിപ്പിക്കുക. ഒരുപാട് പേര്‍ക്ക് സ്വപ്‌നം കാണാന്‍ കഴിയുന്ന ഒരു ലോകത്തെ വാർത്തെടുക്കു എല്ലാവര്‍ക്കും നന്ദി, പറഞ്ഞു കൊണ്ടാണ് ധനുഷ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

 സൂപ്പർ ഹിറ്റുകൾ

സൂപ്പർ ഹിറ്റുകൾ

2018 പുറത്തിറങ്ങിയ ധനുഷിന്റെ രണ്ട് ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. താരത്തിന്റെ ഭാഗ്യം വർഷം തന്നെയായിരുന്നു . ഹോളിവുഡ് ചിത്രമായ ദ് എക്സ്ട്ര ഓഡിനറി ജേർണി ഓഫ് ദി ഫക്കീറിന് പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. കൂടാതെ കോളിവുഡിൽ വട ചെന്നൈ, മാരി 2 വൻ വിജയമായിരുന്നു സ്വന്തമാക്കിയത്. മാരി 2 ലെ ഗാനം ധനുഷ് ആലപിച്ച ഗാനം റെക്കേഡുകൾ കീഴടക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X