»   » നയന്‍താര ആരെയും സഹായിച്ചിട്ടില്ല, വ്യാജ വാര്‍ത്തയ്‌ക്കെതിരേ ധനുഷ്

നയന്‍താര ആരെയും സഹായിച്ചിട്ടില്ല, വ്യാജ വാര്‍ത്തയ്‌ക്കെതിരേ ധനുഷ്

Posted By:
Subscribe to Filmibeat Malayalam

വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡിതാന്‍ നിര്‍മ്മിച്ചത് നടന്‍ ധനുഷായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ റിലീസിങ് നീണ്ടു പോയത്, ധനുഷ് പാതി വഴിയില്‍ വച്ച് ചിത്രം ഉപേക്ഷിച്ചതുക്കൊണ്ട് ആണെന്നായിരുന്നു വാര്‍ത്തകള്‍ വന്നത്.

ധനുഷ് ചിത്രം ഉപേക്ഷിച്ചതോടെ നയന്‍താര വിഘ്‌നേഷിന് സഹായവുമായി എത്തി. ആറ് കോടി രൂപ നയന്‍താര വിഘ്‌നേഷിന് നല്‍കിയെന്നായിരുന്നു വാര്‍ത്തയില്‍. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ച് ധനുഷ് രംഗത്ത് എത്തിയിരിക്കുന്നു.

dhanush

ചിത്രത്തിന് വേണ്ടിയുള്ള മുഴുവന്‍ തുകയും മുടക്കിയത് വണ്ടര്‍ ബാര്‍ ഫിലിംസാണ്. ചിത്രം പൂര്‍ത്തിയാക്കുന്നതിന് വേണ്ടി നയന്‍താര പണം തന്നുവെന്നു പറയുന്നത് വ്യാജ വാര്‍ത്തയാണെന്നും ധനുഷ് പറയുന്നു.

സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നപ്പോള്‍, ഷൂട്ടിങ് ഷെഡ്യൂള്‍ നീട്ടണമെന്ന് വിഘ്‌നേഷ് ധനുഷിനോട് ആവശ്യപ്പെട്ടിരുന്നു. അഞ്ച് ദിവസം കൂട്ടി കൊടുത്തിരുന്നിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു തീരുമാനമുണ്ടായില്ല. വീണ്ടും വിഘ്‌നേഷ് ഷെഡ്യൂള്‍ നീട്ടാന്‍ പറയുകയായിരുന്നു. എന്നാല്‍ ധനുഷ് അത് നിരസിക്കുകെയും ചെയ്തു. എന്നാല്‍ പിന്നീടും ചിത്രീകരണത്തിന് വേണ്ടി പണം മുടക്കിയത് വണ്ടര്‍ ബാര്‍ ഫിലിംസാണെന്ന് പറയുന്നു.

English summary
Dhanush denies rumors on Nayanthara’s financial assistance for Naanum Rowdy Thaan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam