ധനുഷ് ഭാര്യയ്ക്ക് നല്‍കിയത് അഞ്ച് മണിക്കൂര്‍
സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ മകളും ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യ ധനുഷ് അങ്ങനെ തന്റെ രണ്ടാമത്തെ ചിത്രവും റിലീസ് ചെയ്തു. വയ് രാജ വയ് എന്ന ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരകിയ്ക്കുന്നത്.
ചിത്രത്തിലെ ധനുഷിന്റെ അതിഥി വേഷം പ്രേക്ഷകര്‍ക്ക് സര്‍പ്രൈസായിരുന്നു. ഈ വേഷത്തെ കുറിച്ച് ഐശ്വര്യയോട് ചോദിച്ചപ്പോള്‍ പറഞ്ഞത്, അഞ്ച് മണിക്കൂറാണ് അദ്ദേഹം ചിത്രത്തിന് നല്‍കിയതെന്നാണ്.

എന്റെ ആദ്യ ചിത്രത്തിലെ (ത്രി) നായകന്‍ ധനുഷാണ്. അതില്‍ തന്നെ അദ്ദേഹം തെളിയിച്ചു, എന്റെ ഭാഗ്യ നക്ഷത്രമാണെന്ന്. അതുകൊണ്ട് തന്നെ രണ്ടാമത്തെ ചിത്രത്തിലും അദ്ദേഹത്തിന്റെ സാമിപ്യം വേണമെന്ന് ഞാനാഗ്രഹിച്ചു- ഐശ്വര്യ പറഞ്ഞു.
പക്ഷെ ധനുഷ് അദ്ദേഹത്തിന്റെ ചിത്രങ്ങളുമായി തിരക്കിലായിരുന്നു. ചോദിച്ചപ്പോള്‍ തന്റെ വിലപ്പെട്ട അഞ്ച് മണിക്കൂര്‍ അദ്ദേഹം ചിത്രത്തിനായി നല്‍കി. ആ അഞ്ച് മണിക്കൂറുകള്‍ കൊണ്ടാണ് ആ രംഗം ചിത്രീകരിച്ചതെന്ന് ഐശ്വര്യ പറയുന്നു.
എസ് ജെ സൂര്യയും ചിത്രത്തില്‍ ഒരു അതിഥി താരമായി എത്തുന്നുണ്ട്. തന്റെ ചിത്രത്തിന് വേണ്ടി ഒരു പാട്ട് പാടിത്തന്ന ഇളയരാജയ്ക്കും ഐശ്വര്യ ധനുഷ് നന്ദി പറഞ്ഞു.


Click it and Unblock the Notifications











